സൈനിക ഉദ്യോഗസ്ഥരെന്ന വ്യാജേനെ ഭക്ഷണം ഓർഡർ ചെയ്തു; 4800 രൂപയുടെ ഭക്ഷണ ബില്ല്​ ഓണ്‍ലൈനായി അടക്കാന്‍ അക്കൗണ്ട് നമ്പറും എ.ടി.എം കാര്‍ഡ് നമ്പറും ഒടിപിയും ആവശ്യപ്പെട്ടു; സംശയം തോന്നിയ ഹോട്ടലുടമ തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖിക കോട്ടയം: ഓണ്‍ലൈന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്​ത്​ ഹോട്ടല്‍ ഉടമയില്‍ നിന്ന് സൈനിക ഉദ്യോഗസ്ഥരെന്ന വ്യാജേനെ​ പണം തട്ടാന്‍ ശ്രമം. കുമരകം കൈപ്പുഴമുട്ടില്‍ പ്രവര്‍ത്തിക്കുന്ന നന്ദനം ഹോട്ടലിലെ ഷിബുവാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്. ശനിയാഴ്​ച വൈകീട്ടാണ്​ ഷിബുവിൻ്റെ ഫോണില്‍ വിളിച്ച്‌​ കുമരകം താജ് ഹോട്ടലില്‍ താമസിക്കുന്ന സൈനിക ഉദ്യോഗസ്ഥരായ തങ്ങള്‍ക്ക് ഭക്ഷണം വേണമെന്ന്​ ഹിന്ദിയില്‍ ആവശ്യപ്പെട്ട​ത്. 4800 രൂപയുടെ ഭക്ഷണ ബില്ല്​ ഓണ്‍ലൈനായി അടക്കാന്‍ ഷിബുവി​ൻ്റെ അക്കൗണ്ട് നമ്പറും ഒപ്പം എ.ടി.എം കാര്‍ഡ് നമ്പറും വാട്സ് ആപ്പില്‍ ആവശ്യപ്പെട്ടു. സൈന്യത്തി​ൻ്റെ പേരിലുള്ള പണമിടപാട് […]

വ്യാജരേഖ ചമച്ച്‌ തട്ടിപ്പ്; വിവിധ ബാങ്കുകളെ കബളിപ്പിച്ച്‌ ഒരു കോടിയോളം രൂപ തട്ടിയ സിനിമ നിര്‍മാതാവ് പിടിയില്‍

സ്വന്തം ലേഖിക പാലാ: വ്യാജരേഖ ചമച്ച്‌ വിവിധ ബാങ്കുകളെ കബളിപ്പിച്ച്‌ ഒരു കോടിയോളം രൂപയുടെ വായ്​പ തട്ടിപ്പ്​ നടത്തിയ കേസില്‍ സിനിമ നിര്‍മാതാവിനെ രാമപുരം പൊലീസ് അറസ്​റ്റ്​ ചെയ്തു. ഏഴാച്ചേരി താമരമുക്ക് കട്ടക്കനടയില്‍ ബിജു ജെ. കട്ടക്കലിനെയാണ്​ (44) അറസ്​റ്റ്​ ചെയ്തത്. ഏഴാച്ചേരി ബാങ്ക് അധികൃതരുടെ പരാതിയിലാണ് അറസ്​റ്റ്​. 2009ല്‍ ഏഴാച്ചേരി സര്‍വിസ് സഹകരണ ബാങ്കില്‍ നിന്ന്​ വസ്തു പണയപ്പെടുത്തി ഇയാള്‍ വായ്പ എടുത്തിരുന്നു. കുടിശ്ശികകൂടി ചേര്‍ത്ത് 24 ലക്ഷത്തോളം രൂപ ബാധ്യതയായി നിലനിലനില്‍ക്കെ ഇതേ സ്ഥലത്തി​ന്‍െറ ആധാരങ്ങളും രേഖകളും വ്യാജമായി ചമച്ച്‌ ജില്ല […]

ക്രിസ്ത്യന്‍ മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരി ഭര്‍ത്താവിനെ മര്‍ദ്ദിച്ച സംഭവം; പ്രതിയായ ഡോക്ടര്‍ റിമാന്‍ഡില്‍; പട്ടികജാതി പീഡനം, കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്

സ്വന്തം ലേഖിക തിരുവനന്തപുരം: ക്രിസ്ത്യന്‍ മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരിയുടെ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ ഡോക്ടര്‍ റിമാന്‍ഡില്‍. ചിറയിന്‍കീഴ് ആനത്തലവട്ടം ബീച്ച്‌ റോഡ് സ്വദേശിയായ ഡാനിഷ് ജോര്‍ജ്ജാണ് റിമാന്‍ഡിലായത്. പട്ടികജാതി പീഡനം, കൊലപാതക ശ്രമം ഉള്‍പ്പെടെയാണ് പ്രതിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. വെള്ളിയാഴ്‌ച്ച ഊട്ടിയില്‍വെച്ചാണ് ഇയാളെ പോലീസ് പിടികൂടുന്നത്. ആറ്റിങ്ങലില്‍ എത്തിച്ച്‌ ഡാനിഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. ഡാനിഷിൻ്റെ സഹോദരി ദീപ്തി ഹൈന്ദവ വിശ്വാസിയായ മിഥുന്‍ കൃഷ്ണനെ പ്രണയിച്ച്‌ വിവാഹം കഴിച്ചതാണ് മര്‍ദ്ദനത്തിന് കാരണം. തുടര്‍ന്ന് മിഥുനോട് ക്രിസ്ത്യന്‍ മതത്തിലേക്ക് മാറുകയോ ദീപ്തിയെ ഉപേക്ഷിക്കുകയോ ചെയ്യണമെന്ന് […]

പീഡന കേസില്‍ പ്രതിയായ യുവാവുൾപ്പെടെ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ആലത്തൂരില്‍ നിന്ന് കാണാതായത് ആറു പേരെ; അന്വേഷണം തകൃതിയായി നടക്കുമ്പോഴും ഇവരെ കുറിച്ച്‌ യാതൊരു വിവരവുമില്ലായെന്നത് കേരളപൊലീസിന് ആകെ തലവേദന ആകുന്നു

സ്വന്തം ലേഖകൻ ആലത്തൂര്‍: പീഡന കേസില്‍ പ്രതിയായ വിദ്യാര്‍ഥിയായ യുവാവുൾപ്പെടെ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ആലത്തൂരില്‍ നിന്ന് കാണാതായത് ആറു പേരെ. പോലിസ് അന്വേഷണം തകൃതിയായി നടക്കുമ്പോഴും ഇവരെ കുറിച്ച്‌ യാതൊരു വിവരവുമില്ലായെന്നത് കേരളപൊലീസിന് ആകെ നാണക്കേട് ഉണ്ടാക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് കാവശ്ശേരി കഴനിചുങ്കം അമൃത നിവാസില്‍ രവീന്ദ്രനാഥന്റെ മകന്‍ ആദര്‍ശി(26) നെ കാണാനില്ലെന്ന് പറഞ്ഞ് യുവാവിന്റെ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന കോട്ടയം സ്വദേശിയായ യുവതിയുടെ പരാതിയില്‍ കോട്ടയം കിടങ്ങൂര്‍ പോലിസ് അന്ന് കേസെടുത്തിരുന്നു. […]

മന്ത്രവാദ ചികിൽസക്കെത്തിയ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ

കൊല്ലം: മന്ത്രവാദ ചികിൽസക്കെത്തിയ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദിയെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. അയത്തിൽ കല്ലും താഴം സാദത്ത് നഗർ 100 എ.യിൽ റാഹത്ത് മൻസിലിൽ ഷാജഹാൻ (41) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 28നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പിതാവിനൊടൊപ്പം മന്ത്രവാദ ചികിൽസക്കെത്തിയ പെൺകുട്ടിയെ, പിതാവിനെ മരുന്നു വാങ്ങാനായി അയച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ടി നാരായണൻ്റെ നിർദേശപ്രകാരം സിറ്റി അസി. കമ്മീഷണർ ജി.ഡി.വിജയകുമാറിൻ്റെ മേൽനോട്ടത്തിൽ അന്വേഷണ സംഘം രൂപീകരിച്ച് […]

മാവേലിക്കര സന്താനഗോപാലം ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി അറസ്റ്റിൽ

മാവേലിക്കര: സന്താനഗോപാലം ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി അറസ്റ്റിൽ. മണിയൻ (54) മംഗലശ്ശേരി കടവിൽ കോളനി, തിരുമൂലപുരം, കുറ്റപ്പുഴ, തിരുവല്ല എന്ന പ്രതിയാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 30 ന് രാത്രി 12 മണിക്ക് ആണ് ഇയാൾ മോഷണം നടത്തിയത്. ലോട്ടറി വിൽപ്പനക്കാരനായ ഇയാൾ മുൻപ് മാവേലിക്കര റെയിൽവേ കോളനിയിൽ താമസിച്ചിരുന്നത്. മുൻപ് തൃക്കൊടിത്താനം, കൂടൽ, വാകത്താനം, കീഴ്വായ്പ്പൂർ, കറുകച്ചാൽ എന്നിവിടങ്ങളിൽ മോഷണ കേസുകളിൽ ജയിൽവാസമനുഭവിച്ചിട്ടുണ്ട്. പകൽ ലോട്ടറി വിൽപ്പനയും രാത്രിയിൽ സൈക്കിളിൽ കറങ്ങി മോഷണവുമാണ് നടത്തുന്നത്. സന്താനഗോപാലം ക്ഷേത്രത്തിലെ […]

കോട്ടയം നീലിമംഗലം പാലത്തിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ ദാരുണമായി മരണപ്പെട്ടു

സ്വന്തം ലേഖകൻ കോട്ടയം: നീലിമംഗലം പാലത്തിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ ദാരുണമായി മരണപ്പെട്ടു. മാഞ്ഞൂർ ഇലവത്തിൽ വീട്ടിൽ രഞ്ജിത്താണ് മരിച്ചത്.ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ചിങ്ങവനം ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ ഇറച്ചി എത്തിച്ച ശേഷം തിരികെ പോകുന്ന ഓട്ടോയാണ് അപകടത്തിൽ പെട്ടത്. നീലിമംഗലം പാലത്തിലേയ്ക്കു പ്രവേശിക്കുന്ന സ്ഥലത്ത് റോഡിൽ ഒരു ചെറിയ കുഴിയും കമ്പിയുമുണ്ട്. ഈ കുഴിയിൽ ചാടി നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ കോട്ടയത്തിന് വരുന്ന കെഎസ്ആർടിസി ബസുമായിട്ടാണ് കൂട്ടിയിടിച്ചത്. ഓട്ടോറിക്ഷ ഏതാണ്ട് പൂർണമായും തകർന്നു. ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിയാണ് യുവാവ് മരിച്ചത്. […]

അമ്മായിയമ്മയെ ഉലക്കയ്ക്ക് അടിച്ചു വീഴ്‌ത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കത്തിച്ചുകൊന്നു; ആത്മഹത്യ ചെയ്തതാണെന്ന് പോലീസിനോട് കള്ളവും പറഞ്ഞു ; എന്നാല്‍ ‘ആ തെളിവ്’ നിര്‍ണ്ണായകമായി; മരുമകളെ പൊക്കി കേരള പോലീസ്

സ്വന്തം ലേഖകൻ വയോധികയുടെ ദേഹമാകെ ഉലക്ക കൊണ്ടടിച്ച ശേഷം മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി ഭര്‍തൃമാതാവിനോട് കൊടുംക്രൂരത കാണിച്ച്‌ മരുമകള്‍. കുലശേഖരപുരം കോട്ടയ്ക്കുപുറം ചാപ്രായില്‍ വീട്ടില്‍ രാധാമണിയാണ് (60) അറസ്റ്റിലായിരിക്കുന്നത്. രാധാമണിയുടെ ഭര്‍ത്താവിന്റെ അമ്മ നളിനാക്ഷിയെ (86) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 29ആം തീയതി രാത്രി ഒരു മണിക്കായിരുന്നു സംഭവങ്ങള്‍ നടന്നത്. നളിനാക്ഷി തീ കൊളുത്തി ആത്മഹത്യ ചെയ്തതാണെന്ന മൊഴിയാണ് ബന്ധുക്കളടക്കം കൊടുത്തത് .ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കരുനാഗപ്പള്ളി പോലീസ് കേസെടുത്തത്. എന്നാല്‍ രഹസ്യമായും ശാസ്ത്രീയമായും പുരോഗമിച്ച അന്വേഷണത്തില്‍ അതൊരു കൊലപാതകമായിരുന്നുവെന്നു കണ്ടെത്തുകയായിരുന്നു. കിടപ്പുമുറിയില്‍വച്ച്‌ […]

പാലരുവിയ്ക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ്‌ പരിഗണനയിലെന്ന് പി. കെ കൃഷ്ണദാസ്

സ്വന്തം ലേഖകൻ കോട്ടയം: പാലരുവിയ്ക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ്‌ റെയിൽവേയുടെ പരിഗണനയിൽ ഉണ്ടെന്നും കോട്ടയം സ്റ്റേഷൻ്റെ നവീകരണത്തോട് അനുബന്ധിച്ച് സ്റ്റോപ്പ്‌ അനുവദിക്കുമെന്നും പി. കെ കൃഷ്ണദാസ്. റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മറ്റി ചെയർമാൻ പി. കെ. കൃഷ്ണദാസും റെയിൽവേയിലെ ഉന്നതാധികാരികളും മണ്ഡലകാലത്തോട് അനുബന്ധിച്ച് റെയിൽവേയുടെ നവീകരണ പ്രവർത്തനങ്ങളെ വിലയിരുത്താൻ ഇന്ന് ചേർന്ന യോഗത്തിൽ ഏറ്റുമാനൂർ പാസഞ്ചേഴ്സ് അസോസിയേഷൻ അംഗങ്ങളും ഏറ്റുമാനൂർ നഗരസഭാ കൗൺസിലർ ശ്രീമതി ഉഷാ സുരേഷിന്റെയും നേതൃത്വത്തിൽ സംയുക്തമായി നൽകിയ നിവേദനത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ശബരിമല സീസണോട് അനുബന്ധിച്ച് പ്രധാന ഇടത്താവളമായ ഏറ്റുമാനൂർ […]

നീതിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച ഫാ.സ്റ്റാൻ സ്വാമിയുടെ മാതൃക ഏറ്റെടുക്കണം: മാർ ജേക്കബ് മുരിക്കൻ

കോട്ടയം: ദളിതരുടെയും ആദിവാസികളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും നീതിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച പുരോഗിതനാണ് ഫാദർ സ്റ്റാൻ സ്വാമിയെന്ന് കെസിബിസിഎസ്, എസ്ടി, ബിസി കമ്മീഷൻ ചെയർമാൻ മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. സ്റ്റാൻസ്വാമിയുടെ മാതൃക സമൂഹം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.  ഡിസിഎംഎസ് സംസ്ഥാന കമ്മറ്റി ഫാ.സ്റ്റാൻ സ്വാമിയുടെ നൂറ്റി ഇരുപതാം ചരമദിനം രക്തസാക്ഷി ദിനമായി ആചരിച്ചു നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർ ജേക്കബ് മുരിക്കൻ രക്തം ദാനം ചെയ്തു കൊണ്ടാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. കോട്ടയം ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ നടന്ന […]