ക്രിസ്ത്യന്‍ മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരി ഭര്‍ത്താവിനെ മര്‍ദ്ദിച്ച സംഭവം; പ്രതിയായ ഡോക്ടര്‍ റിമാന്‍ഡില്‍; പട്ടികജാതി പീഡനം, കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്
സ്വന്തം ലേഖിക
തിരുവനന്തപുരം: ക്രിസ്ത്യന്‍ മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരിയുടെ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ ഡോക്ടര്‍ റിമാന്‍ഡില്‍.
ചിറയിന്‍കീഴ് ആനത്തലവട്ടം ബീച്ച് റോഡ് സ്വദേശിയായ ഡാനിഷ് ജോര്‍ജ്ജാണ് റിമാന്‍ഡിലായത്. പട്ടികജാതി പീഡനം, കൊലപാതക ശ്രമം ഉള്‍പ്പെടെയാണ് പ്രതിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്‌ച്ച ഊട്ടിയില്‍വെച്ചാണ് ഇയാളെ പോലീസ് പിടികൂടുന്നത്. ആറ്റിങ്ങലില്‍ എത്തിച്ച് ഡാനിഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.
ഡാനിഷിൻ്റെ സഹോദരി ദീപ്തി ഹൈന്ദവ വിശ്വാസിയായ മിഥുന്‍ കൃഷ്ണനെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് മര്‍ദ്ദനത്തിന് കാരണം. തുടര്‍ന്ന് മിഥുനോട് ക്രിസ്ത്യന്‍ മതത്തിലേക്ക് മാറുകയോ ദീപ്തിയെ ഉപേക്ഷിക്കുകയോ ചെയ്യണമെന്ന് ഡാനിഷ് ആവശ്യപ്പെടുകയായിരുന്നു.
ഡാനിഷിൻ്റെ ആവശ്യത്തെ വിസമ്മതിച്ചതാണ് മര്‍ദ്ദനത്തിന് കാരണം. ആദ്യം കൈകൊണ്ടും, പിന്നീട് വടി ഉപയോഗിച്ചും ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ തലയ്‌ക്കും, നട്ടെല്ലിനും കാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റ മിഥുന്‍ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഒക്ടോബര്‍ 31ന് നടന്ന സംഭവത്തിന് ശേഷം പ്രതി തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. മിഥുനെ മര്‍ദ്ദിക്കുന്നതിൻ്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.