Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വയോധികയുടെ ദേഹമാകെ ഉലക്ക കൊണ്ടടിച്ച ശേഷം മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി ഭര്‍തൃമാതാവിനോട് കൊടുംക്രൂരത കാണിച്ച്‌ മരുമകള്‍.

കുലശേഖരപുരം കോട്ടയ്ക്കുപുറം ചാപ്രായില്‍ വീട്ടില്‍ രാധാമണിയാണ് (60) അറസ്റ്റിലായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാധാമണിയുടെ ഭര്‍ത്താവിന്റെ അമ്മ നളിനാക്ഷിയെ (86) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 29ആം തീയതി രാത്രി ഒരു മണിക്കായിരുന്നു സംഭവങ്ങള്‍ നടന്നത്.

നളിനാക്ഷി തീ കൊളുത്തി ആത്മഹത്യ ചെയ്തതാണെന്ന മൊഴിയാണ് ബന്ധുക്കളടക്കം കൊടുത്തത് .ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കരുനാഗപ്പള്ളി പോലീസ് കേസെടുത്തത്. എന്നാല്‍ രഹസ്യമായും ശാസ്ത്രീയമായും പുരോഗമിച്ച അന്വേഷണത്തില്‍ അതൊരു കൊലപാതകമായിരുന്നുവെന്നു കണ്ടെത്തുകയായിരുന്നു. കിടപ്പുമുറിയില്‍വച്ച്‌ ദേഹമാസകലം മണ്ണെണ്ണ ഒഴിച്ചു . എന്നിട്ട് ഉലക്ക കൊണ്ട് തലയ്ക്കടിച്ച്‌ ബോധരഹിതയാക്കി.

ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയെന്നാണ് ചാര്‍ജ്ജ് ചെയ്തിരിക്കുന്ന കേസ്. ഇന്‍ക്വസ്റ്റ് നടത്തിയ സമയത്ത് നളിനാക്ഷിയുടെ തലയിലെ മുറിവില്‍ പൊലീസിന് സംശയം തോന്നുകയായിരുന്നു. കൊല്ലപ്പെട്ട നളിനാക്ഷിയും മരുമകള്‍ രാധാമണിയും തമ്മില്‍ സ്ഥിരമായി വഴക്കിടാറുണ്ട് . വഴക്കിനിടയില്‍ ദേഹോപദ്രവം എല്‍പ്പിക്കാറുണ്ടെന്ന് നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു. നളിനാക്ഷിയുടെ തലയ്ക്കേറ്റ മുറിവ് മണ്ണെണ്ണ ഒഴിച്ച്‌ കത്തിയ സമയത്ത് തല ഭിത്തിയില്‍ ഇടിച്ച്‌ ഉണ്ടായതായിരിക്കുമെന്നാണു പൊലീസിനോട് പറഞ്ഞിരിക്കുന്നത് .

പക്ഷേ ആ മുറിവ് ആയുധം ഉപയോഗിച്ച്‌ ഉണ്ടാക്കിയ മുറിവാണെന്നു മനസ്സിലാക്കിയ പൊലീസ് കഴിഞ്ഞ ഒരാഴ്ചയായി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയുണ്ടായി . അങ്ങനെയാണ് ആത്മഹത്യ എന്ന് തള്ളപ്പെടേണ്ട കേസ് കൊലപാതകമാണെന്ന് തെളിഞ്ഞത് . മാനസിക വെല്ലുവിളിയുള്ളയാളാണ് നളിനാക്ഷി. തന്റെ സ്വൈര്യജീവിതത്തിനു ഇവര്‍ ഒരു തടസ്സമായി മാറി. അതുകൊണ്ടാണ് ഇവരെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ രാധാമണി കൊലപാതകം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

നളിനാക്ഷി പൊള്ളലേറ്റ് വീട്ടില്‍ കിടക്കുന്നതായി അറിഞ്ഞ പൊലീസ് ഇവരെ ആംബുലന്‍സില്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയുണ്ടായി. പ്രാഥമിക ശുശ്രൂഷ കൊടുത്തിട്ട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കായിരുന്നു മരിച്ചത്.

ചാരായം വാറ്റിയ കേസില്‍ രാധാമണി നേരത്തേ അറസ്റ്റിലായിട്ടുണ്ട് . കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിക്കുകയുണ്ടായി.ജില്ലാ പൊലീസ് മേധാവി ടി.നാരായണന്‍ കൊടുത്ത നിര്‍ദേശങ്ങളനുസരിച്ച്‌ എസിപി ഷൈനു തോമസിന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്‌എച്ച്‌ഒ ജി.ഗോപകുമാര്‍, എസ്‌ഐമാരായ വിനോദ്കുമാര്‍, ധന്യ, ഗ്രേഡ് എസ്‌ഐമാരായ സിദ്ദിഖ്, കലാധരന്‍, എസ്‍സിപിഒ സീമ, സിപിഒ ശ്രീജിത് എന്നിവരടങ്ങിയ സംഘമായിരുന്നു അന്വേഷണം നടത്തിയത്.