സൈനിക ഉദ്യോഗസ്ഥരെന്ന വ്യാജേനെ ഭക്ഷണം ഓർഡർ ചെയ്തു; 4800 രൂപയുടെ ഭക്ഷണ ബില്ല്​ ഓണ്‍ലൈനായി അടക്കാന്‍ അക്കൗണ്ട് നമ്പറും എ.ടി.എം കാര്‍ഡ് നമ്പറും ഒടിപിയും ആവശ്യപ്പെട്ടു; സംശയം തോന്നിയ ഹോട്ടലുടമ തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സൈനിക ഉദ്യോഗസ്ഥരെന്ന വ്യാജേനെ ഭക്ഷണം ഓർഡർ ചെയ്തു; 4800 രൂപയുടെ ഭക്ഷണ ബില്ല്​ ഓണ്‍ലൈനായി അടക്കാന്‍ അക്കൗണ്ട് നമ്പറും എ.ടി.എം കാര്‍ഡ് നമ്പറും ഒടിപിയും ആവശ്യപ്പെട്ടു; സംശയം തോന്നിയ ഹോട്ടലുടമ തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖിക

കോട്ടയം: ഓണ്‍ലൈന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്​ത്​ ഹോട്ടല്‍ ഉടമയില്‍ നിന്ന് സൈനിക ഉദ്യോഗസ്ഥരെന്ന വ്യാജേനെ​ പണം തട്ടാന്‍ ശ്രമം.

കുമരകം കൈപ്പുഴമുട്ടില്‍ പ്രവര്‍ത്തിക്കുന്ന നന്ദനം ഹോട്ടലിലെ ഷിബുവാണ് ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്​ച വൈകീട്ടാണ്​ ഷിബുവിൻ്റെ ഫോണില്‍ വിളിച്ച്‌​ കുമരകം താജ് ഹോട്ടലില്‍ താമസിക്കുന്ന സൈനിക ഉദ്യോഗസ്ഥരായ തങ്ങള്‍ക്ക് ഭക്ഷണം വേണമെന്ന്​ ഹിന്ദിയില്‍ ആവശ്യപ്പെട്ട​ത്.

4800 രൂപയുടെ ഭക്ഷണ ബില്ല്​ ഓണ്‍ലൈനായി അടക്കാന്‍ ഷിബുവി​ൻ്റെ അക്കൗണ്ട് നമ്പറും ഒപ്പം എ.ടി.എം കാര്‍ഡ് നമ്പറും വാട്സ് ആപ്പില്‍ ആവശ്യപ്പെട്ടു. സൈന്യത്തി​ൻ്റെ പേരിലുള്ള പണമിടപാട് ആയതുകൊണ്ട് എ.ടി.എം കാര്‍ഡ് നമ്ബറും ഒ.ടി.പിയും വേണമെന്ന്​ പറഞ്ഞു.

ഷിബുവി​​ൻ്റെ എ.ടി.എം കാര്‍ഡ് നമ്ബര്‍ കൊടുത്തതോടെ മൊബൈലില്‍ ഒ.ടി.പി വന്നു. ഒ.ടി.പി നമ്പര്‍ പറഞ്ഞുതരാന്‍ ആവശ്യപ്പെട്ടു ഹിന്ദിക്കാരന്‍ പിന്നെയും വിളിച്ചത്തോടെയാണ് ഷിബുവിന് സംശയം തോന്നിയത്.

ഷിബു ഒ.ടി.പി നമ്പര്‍ പറഞ്ഞു കൊടുക്കാന്‍ തയാറാകാതെ വന്നതോടെ അയാള്‍ ദേഷ്യപ്പെട്ട്​ ഫോണ്‍വെക്കുകയായിരുന്നു.

മൊബൈലില്‍ വന്ന മെസേജ്​ പരിശോധിച്ചപ്പോള്‍ 50,000 രൂപക്ക്​ മുകളില്‍ പിന്‍വലിക്കാനുള്ള രീതിയില്‍ ഒ.ടി.പി ആയിരുന്നെന്നും മൊബൈല്‍ ഫോണ്‍ ഉടന്‍ ഓഫാക്കിയതായും ഷിബു പറഞ്ഞു.