play-sharp-fill
നീതിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച ഫാ.സ്റ്റാൻ സ്വാമിയുടെ മാതൃക ഏറ്റെടുക്കണം: മാർ ജേക്കബ് മുരിക്കൻ

നീതിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച ഫാ.സ്റ്റാൻ സ്വാമിയുടെ മാതൃക ഏറ്റെടുക്കണം: മാർ ജേക്കബ് മുരിക്കൻ

കോട്ടയം: ദളിതരുടെയും ആദിവാസികളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും നീതിക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച പുരോഗിതനാണ് ഫാദർ സ്റ്റാൻ സ്വാമിയെന്ന് കെസിബിസിഎസ്, എസ്ടി, ബിസി കമ്മീഷൻ ചെയർമാൻ മാർ ജേക്കബ് മുരിക്കൻ പറഞ്ഞു.

സ്റ്റാൻസ്വാമിയുടെ മാതൃക സമൂഹം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.  ഡിസിഎംഎസ് സംസ്ഥാന കമ്മറ്റി ഫാ.സ്റ്റാൻ സ്വാമിയുടെ നൂറ്റി ഇരുപതാം ചരമദിനം രക്തസാക്ഷി ദിനമായി ആചരിച്ചു നടത്തിയ സന്നദ്ധ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാർ ജേക്കബ് മുരിക്കൻ രക്തം ദാനം ചെയ്തു കൊണ്ടാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ നടന്ന രക്തസാക്ഷി ദിനാചരണത്തിൽ ഡിസിഎംഎസ് സംസ്ഥാന പ്രസിഡൻ്റ് ജയിംസ് ഇലവുങ്കൽ അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന ഡയറക്ടർ ഫാദർ ജോസ് വടക്കേക്കുറ്റ് ആമുഖ പ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം മുഖ്യ പ്രഭാഷണവും നടത്തി.

ജില്ലാ മാസ് മീഡിയാ ഓഫീസർ ഡോമി ജോൺ, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ ബ്രിജീറ്റ് തോമസ്, ആശുപത്രി വികസന സമിതി അംഗം പി കെ ആനന്ദക്കുട്ടൻ, പ്രഭു, അജിത്ത് ജയിംസ്, അനന്ദു എന്നിവർ പ്രസംഗിച്ചു.

സംസ്ഥാനത്തെ വിവിധ ബ്ലഡ് ബാങ്കുകളിൽ പാലാ ബ്ലഡ് ഫോറത്തിൻ്റെ സഹകരണത്തോടെ നൂറ്റിയിരുപത് പേർ രക്തം ദാനം ചെയ്തുകൊണ്ടാണ് ഫാ.സ്റ്റാൻ സ്വാമിയുടെ നൂറ്റി ഇരുപതാം ചരമദിനം രക്തസാക്ഷി ദിനമായി ആചരിച്ചത്.