മാവേലിക്കര സന്താനഗോപാലം ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി അറസ്റ്റിൽ

മാവേലിക്കര സന്താനഗോപാലം ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി അറസ്റ്റിൽ

മാവേലിക്കര: സന്താനഗോപാലം ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി അറസ്റ്റിൽ.

മണിയൻ (54) മംഗലശ്ശേരി കടവിൽ കോളനി, തിരുമൂലപുരം, കുറ്റപ്പുഴ, തിരുവല്ല എന്ന പ്രതിയാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 30 ന് രാത്രി 12 മണിക്ക് ആണ് ഇയാൾ മോഷണം നടത്തിയത്.

ലോട്ടറി വിൽപ്പനക്കാരനായ ഇയാൾ മുൻപ് മാവേലിക്കര റെയിൽവേ കോളനിയിൽ താമസിച്ചിരുന്നത്.
മുൻപ് തൃക്കൊടിത്താനം, കൂടൽ, വാകത്താനം, കീഴ്വായ്പ്പൂർ, കറുകച്ചാൽ എന്നിവിടങ്ങളിൽ മോഷണ കേസുകളിൽ ജയിൽവാസമനുഭവിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പകൽ ലോട്ടറി വിൽപ്പനയും രാത്രിയിൽ സൈക്കിളിൽ കറങ്ങി മോഷണവുമാണ് നടത്തുന്നത്.
സന്താനഗോപാലം ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.

ഇയാളെ മാവേലിക്കര ഇൻസ്പെക്ടർ സി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രിയിലാണ് പിടികൂടിയത്.
ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

എസ്.ഐമാരായ മുഹ്സിൻ മുഹമ്മദ്, അംശു പി എസ്, സീനിയർ സിപിഒ ഉണ്ണികൃഷ്ണ പിള്ള ജിസിപിഒമാരായ അരുൺ ഭാസ്കർ, ഗിരീഷ് ലാൽ വി വി, എന്നിവർ ചേർന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ് ചെയ്തത്.