വ്യാജരേഖ ചമച്ച്‌ തട്ടിപ്പ്; വിവിധ ബാങ്കുകളെ കബളിപ്പിച്ച്‌ ഒരു കോടിയോളം രൂപ തട്ടിയ സിനിമ നിര്‍മാതാവ് പിടിയില്‍

വ്യാജരേഖ ചമച്ച്‌ തട്ടിപ്പ്; വിവിധ ബാങ്കുകളെ കബളിപ്പിച്ച്‌ ഒരു കോടിയോളം രൂപ തട്ടിയ സിനിമ നിര്‍മാതാവ് പിടിയില്‍

സ്വന്തം ലേഖിക

പാലാ: വ്യാജരേഖ ചമച്ച്‌ വിവിധ ബാങ്കുകളെ കബളിപ്പിച്ച്‌ ഒരു കോടിയോളം രൂപയുടെ വായ്​പ തട്ടിപ്പ്​ നടത്തിയ കേസില്‍ സിനിമ നിര്‍മാതാവിനെ രാമപുരം പൊലീസ് അറസ്​റ്റ്​ ചെയ്തു.

ഏഴാച്ചേരി താമരമുക്ക് കട്ടക്കനടയില്‍ ബിജു ജെ. കട്ടക്കലിനെയാണ്​ (44) അറസ്​റ്റ്​ ചെയ്തത്. ഏഴാച്ചേരി ബാങ്ക് അധികൃതരുടെ പരാതിയിലാണ് അറസ്​റ്റ്​.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2009ല്‍ ഏഴാച്ചേരി സര്‍വിസ് സഹകരണ ബാങ്കില്‍ നിന്ന്​ വസ്തു പണയപ്പെടുത്തി ഇയാള്‍ വായ്പ എടുത്തിരുന്നു. കുടിശ്ശികകൂടി ചേര്‍ത്ത് 24 ലക്ഷത്തോളം രൂപ ബാധ്യതയായി നിലനിലനില്‍ക്കെ ഇതേ സ്ഥലത്തി​ന്‍െറ ആധാരങ്ങളും രേഖകളും വ്യാജമായി ചമച്ച്‌ ജില്ല ബാങ്കി​ന്‍െറ കൊല്ലപ്പള്ളി ശാഖയില്‍ നിന്ന്​​ വായ്പ എടുത്തതായി പൊലീസ് പറഞ്ഞു.

വിവിധ ബാങ്കുകളെ കബളിപ്പിച്ച സംഭവത്തില്‍ പാലാ, മേലുകാവ് സ്‌റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുണ്ടെന്നും കസ്​റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

2018ല്‍ പുറത്തിറങ്ങിയ ഒരു മലയാള സിനിമയുടെ നിര്‍മാതാവായ ഇയാള്‍ ‘സ്​ഫടികം’ സിനിമയുടെ രണ്ടാം ഭാഗമായി ‘സ്​ഫടികം 2 ഇരുമ്ബന്‍’ എന്ന സിനിമ നിര്‍മിക്കുന്നതിനുള്ള തയാറെടുപ്പിലായിരുന്നുവെന്ന്​ പൊലീസിനോട് വെളിപ്പെടുത്തി.

വാഗമണ്ണിലെ സ്വന്തം റിസോര്‍ട്ടില്‍ നിന്നാണ് ഇയാളെ കസ്​റ്റഡിയിലെടുത്തത്​. രാമപുരം സി.ഐ കെ എന്‍ രാജേഷ്, എസ്.ഐ പി എസ് അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്​റ്റ്​ ചെയ്തത്.