ഇലവുംതിട്ടയിൽ തെരുവുനായ ശല്യം. എന്തുചെയ്യണമെന്നറിയാതെ നാട്ടുകാർ. അധികൃതർ മൗനത്തിൽ..

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ഇലവുംതിട്ട മാർക്കറ്റിനുള്ളിൽ ആണ് തെരുവുനായ ശല്യം . ഇലവുംതിട്ട മാർക്കറ്റിനുള്ളിലെ കച്ചവടക്കാരാണ് തെരുവ് നായകൾക്ക് കടയിലെ വേസ്റ്റ് കൊടുത്ത് വളർത്തുന്നതെന്നാണ് ആക്ഷേപം. ഈയൊരു മാസം ഏഴ് പേരെയാണ് തെരുവുനായ കടിച്ചത്. നിരവധി പരാതികൾ കൊടുത്തിട്ടും പഞ്ചായത്ത് നടപടി എടുക്കുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്.

അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ തെരുവ് നായ്ക്കള്‍ കടിച്ച് കൊന്നു

ഹൈദരാബാദ്; അച്ഛനൊപ്പം കിടന്നുറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവ് നായ്ക്കള്‍ ചേര്‍ന്ന് കടിച്ച് കൊന്നു. വ്യാഴഴ്ച്ച ഹൈദരാബാദിലായിരുന്നു സംഭവം.     സൂര്യകുമാറിന്റെ ഒരു വയസ് പ്രായമുള്ള മകന്‍ നാഗരാജുവാണ് കൊലപ്പെട്ടത്. കുട്ടിയുടെ പിതാവിന്റെ പാരതിയില്‍ അന്വേഷമം ആരംഭിച്ചതായി പോലീസ് പറഞ്ഞു.കഴിഞ്ഞ മാര്‍ച്ചിന് ശേഷം ഇത് 9 ാം തവണയാണ് തെരുവ് നായ്ക്കള്‍ ആളുകളെ ആക്രമിക്കുന്നത്.ബുധനാഴ്ച്ച രാത്രി മൂത്ത കുട്ടി നാഗരാജു 20 ദിവസം പ്രാ.മുള്ള ഇളയകുഞ്ഞ്എന്നിവര്‍ക്കൊപപ്ം സൂര്യകുമാര്‍ കിടക്കുകയായിരുന്നു.

ഒറ്റ ചാർജിൽ 190 കിലോമീറ്റർ; വില 1.10 ലക്ഷം മാത്രം; പുത്തൻ സ്കൂട്ടറുമായി ഒല

കുറഞ്ഞ വിലയിൽ കൂടുതൽ റേഞ്ചുള്ള ഇ.വി സ്കൂട്ടർ അവതരിപ്പിച്ച്​ ഒല ഇലക്​ട്രിക്​. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ എസ്​ 1 എക്സ് ശ്രേണിയിലുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ ഒല അവതരിപ്പിച്ചിരുന്നു. എസ്​ 1 എക്സ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ 4 kWh വേരിയന്റ് ആണ്​ ഇപ്പോൾ പുറത്തിറക്കത്​. ഒലയുടെ എന്‍ട്രി ലെവല്‍ സ്‌കൂട്ടറായ എസ്​ 1 എക്സിന്‍റെ റേഞ്ച്​ വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ്​ പുതിയ സ്കൂട്ടർ അവതരിപ്പിച്ചത്​. ഉയര്‍ന്ന റേഞ്ചുള്ള പുത്തന്‍ വേരിയന്റിനായുള്ള ബുക്കിങ്​ ഒല ആരംഭിച്ചു.കുറഞ്ഞ വിലയില്‍ കൂടുതല്‍ റേഞ്ച്കുറഞ്ഞ വിലയില്‍ കൂടുതല്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്നതാണ് പുത്തന്‍ […]

മറുനാടന്‍ തൊഴിലാളിയുടെ ആക്രമണം; പൊലീസുകാരന് പരിക്കേറ്റു

ആലുവ: മദ്യലഹരിയില്‍ അക്രമാസക്തനായ മറുനാടന്‍ തൊഴിലാളിയെ പിടികൂടാനെത്തിയ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി എട്ട് മണിക്കാണ് സംഭവം.  ആലുവ ജലശുദ്ധീകരണശാലക്ക് സമീപത്തെ അപ്പാര്‍ട്ട്മെന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്ക് നേരെ ബംഗാള്‍ സ്വദേശിയായ യുവാവ് കല്ലെറിയുകയായിരുന്നു.സംഭവമറിഞ്ഞാണ് ആലുവ പൊലീസ് സ്ഥലത്തെത്തുന്നത്. കൈയ്യില്‍ കല്ലുമായി നിന്ന യുവാവിനെ പിടികൂടാന്‍ ശ്രമിച്ച പൊലീസുകാരേയും ഇയാൾ ആക്രമിച്ചു. ബംഗാള്‍ സ്വദേശിയായ യുവാവിനെ ​പൊലീസ് പിടികൂടി.  ആലുവ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രാജേഷിനാണ് കല്ലേറില്‍ പരിക്കേറ്റത്. ചെവിക്ക് പരിക്കേറ്റ ഇയാളെ ആലുവ ജില്ല ആശുപത്രിയില്‍ പ്രാഥമിക […]

എനിക്ക് നീതിവേണം…വിധവയായ എന്നെ ഭരണകർത്താക്കൾ ആട്ടിയോടിക്കുന്നു…

പത്തനംതിട്ട . പത്തനംതിട്ട ജില്ലയിലെ ആറന്മുള സ്വദേശിനിയായ സത്യപാമയാണ് പത്തനംതിട്ട ജില്ലാ കളക്ടറുടെ കാര്യാലയത്തിന് മുന്നിൽ അനിശ്ചിതകാല നിരാഹാരം നടത്തുന്നത്……     തൻ്റെ വീട്ടിലേക്ക് നടന്നുപോകാൻ വഴിയില്ല . വഴിവിളക്ക് റോഡിലില്ല കുടിവെള്ളവുമില്ല. മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ച് നിരവധി സ്ഥലങ്ങളിൽ പരാതി നൽകിയിട്ടും. ഇതുവരെയായി തൻ്റെ പരാതി സ്വീകരിച്ചിട്ടുമില്ല.     ഇതിൽ തുടർന്നാണ് യുവതി പത്തനംതിട്ട ജില്ലാ കളക്ടറുടെ കാര്യാലയത്തിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്

‘ Where Are you going bro’ഫോണ്‍ പൊക്കി പിടിക്ക് ‘; മോശം രീതിയില്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച യുവാവിനോട് പ്രയാഗ.

സ്വന്തം ലേഖിക വസ്ത്രധാരണത്തിലെ മേക്കോവര്‍ കൊണ്ട് സോഷ്യല്‍ മീഡിയയെ ഞെട്ടിക്കുന്ന താരമാണ് പ്രയാഗ മാര്‍ട്ടിന്‍. അതേസമയം താരത്തിന്റെ പല ചിത്രങ്ങള്‍ക്കും താഴെ നിരവധി മോശം കമന്റുകള്‍ വരാറുണ്ട്.മാത്രമല്ല സദാചാരവാദികളും പാപ്പരാസികളും പ്രയാഗയുടെ വസ്ത്രധാരണത്തെ മോശമായി ചിത്രീകരിക്കാറുണ്ട്. ഇപ്പോഴിതാ മോശം രീതിയില്‍ തന്റെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ച യുവാവിനോട് പ്രയാഗ ദേഷ്യപ്പെടുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.ഇറക്കം കുറഞ്ഞ സ്റ്റൈലിഷ് വസ്ത്രമാണ് പ്രയാഗ ധരിച്ചിരിക്കുന്നത്. അടിയില്‍ നിന്ന് പ്രയാഗയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു യുവാവ്. ഇതുകണ്ട പ്രയാഗ ഉടന്‍ പ്രതികരിച്ചു. ‘ Where Are you going bro’ എന്നാണ് പ്രയാഗ […]

നമ്മുടെ കുട്ടികള്‍ സുരക്ഷിതരോ..? സംസ്ഥാനത്ത് ഈ വര്‍ഷം സെപ്റ്റംബര്‍ വരെ തട്ടിക്കൊണ്ടുപോയത് 115 കുട്ടികളെ; തട്ടികൊണ്ടു പോകുന്നതിൽ ഭൂരിഭാഗവും പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികൾ

തിരുവനന്തപുരം: നമ്മുടെ നാട്ടില്‍ കുഞ്ഞുങ്ങള്‍ സുരക്ഷിതരോ? കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങള്‍ നാട്ടില്‍ ഏറി വരികയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച്‌ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങളില്‍ കുറവുണ്ടെങ്കിലും മാതാപിതാക്കളുടെയും നിയമ സംവിധാനങ്ങളുടെയും കണ്ണുവെട്ടിച്ച്‌ നിരവധി കുട്ടികളെ തട്ടിയെടുക്കുന്നു. സംസ്ഥാനത്ത് ഈ വര്‍ഷം സെപ്റ്റംബര്‍ വരെ തട്ടിക്കൊണ്ടുപോയത് 115 കുട്ടികളെയാണ്. കാണാതാകുന്ന കുട്ടികളില്‍ ഭൂരിഭാഗം പേരെയും വൈകാതെ കണ്ടെത്തുന്നു എന്ന ആശ്വാസമുണ്ടെങ്കിലും ഇത്തരം സംഭവങ്ങള്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന മാനസികാഘാതം ചെറുതല്ല. പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളാണ് തട്ടി എടുക്കുന്നവരില്‍ ഭൂരിഭാഗവും. അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ കുട്ടികളെ തട്ടിക്കൊണ്ടു […]

യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ അഴീക്കോട് സഹകരണ ബാങ്കില്‍ വായ്പ അനുവദിച്ചതില്‍ വൻ ക്രമക്കേട് ; ഓഡിറ്റ് റിപ്പോര്‍ട്ട്.

കണ്ണൂർ : കണ്ണൂർ അഴീക്കോട് സഹകരണ ബാങ്കിൽ വായ്പ അനുവദിച്ചതിൽ വൻ ക്രമക്കേടുണ്ടെന്ന് കണ്ടെത്തി. ബാങ്ക് മുൻ പ്രസിഡന്‍റ് ഉള്‍പ്പെടെ ഭൂമിയ്ക്ക് ഉയര്‍ന്ന വില കാണിച്ച്‌ അധികവായ്പയെടുത്തതായാണ് കണ്ടെത്തല്‍. അഴീക്കോട് സര്‍വീസ് സഹകരണ ബാങ്ക് നാളുകളായി ഭരിക്കുന്നത് യുഡിഎഫാണ്. പതിനഞ്ച് വര്‍ഷത്തോളം ബാങ്ക് പ്രസിഡന്‍റായിരുന്ന, കോണ്‍ഗ്രസ് അഴീക്കോട് മണ്ഡലം മുൻ പ്രസിഡന്‍റ് എം എൻ രവീന്ദ്രൻ ഉള്‍പ്പെടെ ചട്ടം മറികടന്ന് വായ്പയെടുത്തെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട്.               രവീന്ദ്രന്‍റെയും ഭാര്യ പ്രഭാവതിയുടെയും പേരിലുളളത് അൻപത് ലക്ഷം രൂപയുടെ […]

ഫലസ്തീനിലെ ഇസ്രായേല്‍ കുടിയേറ്റത്തെ എതിര്‍ത്ത് യു.എന്നില്‍ പ്രമേയം: അനുകൂലിച്ച്‌ ഇന്ത്യ.

ന്യൂഡൽഹി : ഫലസ്തീനിലെ ഇസ്രായേല്‍ കുടിയേറ്റങ്ങളെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തെ അനുകൂലിച്ച്‌ ഇന്ത്യ.  കിഴക്കൻ ജറുസലേം ഉള്‍പ്പെടെയുള്ള അധിനിവിഷ്ട ഫലസ്തീൻ പ്രദേശത്തും സിറിയയിലെ ജൂലാൻ കുന്നുകളിലെയും അനധികൃത കുടിയേറ്റ പ്രവര്‍ത്തനങ്ങളെ അപലപിക്കുന്ന പ്രമേയം വ്യാഴാഴ്ചയാണ് യു.എൻ പാസാക്കിയത്. അമേരിക്കയും കാനഡയുമുള്‍പ്പെടെ ഏഴു രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. രാജ്യങ്ങളില്‍ അമേരിക്കയും കാനഡയും ഉള്‍പ്പെടുന്നു. പതിനെട്ട് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.                 ഇസ്രായേലിന്റെ ഗസ്സ യുദ്ധത്തില്‍ ഇസ്രായേലിന് പിന്തുണ ആവര്‍ത്തിക്കുന്നതിനിടെയാണ് കുടിയേറ്റത്തെ അപലപിക്കുന്ന പ്രമേയം ഇന്ത്യ […]

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് പരിശോധന; 1500 ലിറ്റര്‍ വാഷും 105 ലിറ്റര്‍ ചാരായവും പിടികൂടി

കോഴിക്കോട് : കോഴിക്കോട് താമരശേരിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 1500 ലിറ്റര്‍ വാഷും 105 ലിറ്റര്‍ ചാരായവും പിടികൂടി. കോഴിക്കോട് എക്സൈസ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രൻ കുഴിച്ചാലില്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് താമരശ്ശേരി എക്സൈസ് സര്‍ക്കിള്‍ ടീം കന്നൂട്ടിപ്പാറ പെരിങ്ങോട് മലയില്‍ വ്യാപകമായ റെയ്ഡ് നടത്തിയത്.             നാല് ബാരലുകളിലും കുഴികളിലുമായി സൂക്ഷിച്ചു വെച്ച 1500 ലിറ്റര്‍ വാഷും മൂന്ന് കന്നാസുകളിലായി സൂക്ഷിച്ചു വെച്ച 105 ലിറ്റര്‍ ചാരായവും കണ്ടെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു […]