മകളുടെ വിവാഹം അടുത്തു, നിക്ഷേപിച്ച ലക്ഷങ്ങള്‍ കിട്ടാൻ   മാരായമുട്ടം സഹകരണ ബാങ്കിന് മുന്നില്‍ കുത്തിയിരുന്ന് നിക്ഷേപകന്റെ സമരം.

സ്വന്തം ലേഖിക തിരുവനന്തപുരം : മകളുടെ വിവാഹത്തിന് 26 ലക്ഷം രൂപ നല്‍കണമെന്നാപ്പെട്ടാണ് നിക്ഷേപകനായ മോഹനചന്ദ്രന്‍ ബാങ്കിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. സമരത്തെതുടര്‍ന്ന് പൊലീസിന്‍റെ സാന്നിധ്യത്തില്‍ ബാങ്ക് അധികൃതര്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഈ മാസം 17ന് മുമ്ബ് സേവിങ്സ് ബാങ്ക് അക്കൗണ്ടിലുള്ള 12 ലക്ഷം മോഹനചന്ദ്രന് നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ ഉറപ്പു നല്‍കി. തുക നല്‍കുമെന്ന് അറിയിച്ചതോടെ തല്‍ക്കാലം മോഹന ചന്ദ്രന്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.           നവംബര്‍ 19നാണ് മോഹനചന്ദ്രന്‍റെ മകള്‍ ചിത്രയുടെ വിവാഹം. മാരായമുട്ടം […]

തമിഴ്നാട്ടില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ക്ഷേത്രങ്ങള്‍ക്ക് പുറത്തുള്ള പെരിയാര്‍ പ്രതിമകള്‍ നീക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ.

സ്വന്തം ലേഖിക ചെന്നൈ : ശ്രീരംഗത്ത് രംഗനാഥസ്വാമി ക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുമ്ബോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.ജനവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്ന ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അത് ഡി.എം.കെയാണ്. 1967 രംഗനാഥസ്വാമി ക്ഷേത്രത്തിന് മുന്നില്‍ അവര്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചു. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ വിഢ്ഡികളാണെന്നും ഒരാളും ദൈവത്തില്‍ വിശ്വസിക്കരുതെന്നുമായിരുന്നു ബോര്‍ഡില്‍ എഴുതിയിരുന്നത്.         ഇതിനൊപ്പം അവരുടെ കൊടിയും അവിടെ സ്ഥാപിച്ചു. എന്നാല്‍, ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഇത്തരം ബോര്‍ഡുകളും കൊടികളും പ്രതിമകളും ഉടൻ നീക്കുമെന്ന് ശ്രീരംഗത്തിന്റെ മണ്ണില്‍ നിന്നും പ്രതിജ്ഞ ചെയ്യുകയാണെന്ന് അണ്ണാമലൈ പറഞ്ഞു. ദ്രവീഡിയൻ […]

വയനാട് പുല്‍പ്പള്ളി ബാങ്ക് ക്രമക്കേട്; മുൻ‌ കെ.പി.സി ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാം ഇഡി അറസ്റ്റില്‍.  കോഴിക്കോട് ഇഡി യൂണിറ്റിന്റെ നടപടിയിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

സ്വന്തം ലേഖിക വയനാട്:  ബാങ്ക് മുൻ പ്രസിഡന്റാണ് കെകെ എബ്രഹാം. ഇന്നലെ രാവിലെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ കെ എപബ്രഹാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇഡി ഓഫീസില്‍ തിരികെ എത്തിച്ചിരുന്നു.           എബ്രഹാമിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് രേഖകള്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം ഇദ്ദേഹത്തിന്റെ വിശ്വസ്തൻ സജീവൻ കൊല്ലപ്പള്ളിയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ കള്ളപ്പണം വെളുപ്പിക്കാനും വായ്പ തട്ടിപ്പ് ഇടനിലക്കാരനായി […]

ബൊക്കയുണ്ട്, പൂക്കളില്ല; പ്രിയങ്ക ഗാന്ധിക്ക് പൂക്കളില്ലാത്ത ബൊക്ക നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകൻ,സാമൂഹ്യമാധ്യമങ്ങളില്‍ ഇത് പ്രചാരണ ആയുധമാക്കി ബിജെപി.

സ്വന്തം ലേഖിക ഭോപ്പാല്‍: മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് പൂക്കളില്ലാത്ത ബൊക്ക നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകൻ.പ്രിയങ്ക ഗാന്ധി ഇൻഡോറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം. വേദിയില്‍ പ്രിയങ്കയെ അഭിവാദ്യം ചെയ്ത് നല്‍കിയ ബൊക്കയിലാണ് പൂക്കളില്ലാതിരുന്നത്.           അതേസമയം, കോണ്‍ഗ്രസിനെതിരെ ബിജെപി സാമൂഹ്യമാധ്യമങ്ങളില്‍ ഇതും പ്രചാരണ ആയുധമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 114 സീറ്റാണ് നേടിയത്. പിന്നീട് ജ്യോതിരാദിത്യ സിന്ധ്യയെ ഉള്‍പ്പെടെ സ്വന്തം പാളയത്തില്‍ എത്തിച്ച്‌ബിജെപി അധികാരം പിടിച്ചെടുത്തു. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കാലങ്ങളായി കടുത്ത […]

വാണിജ്യസിലിണ്ടറിന് ഒരാഴ്‌ചകൊണ്ട് കൂടിയത് 302 രൂപ ; സാധാരണക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്ന ഹോട്ടലുകളെല്ലാം അടച്ചുപൂട്ടല്‍ ഭീഷണിയില്‍.

സ്വന്തം ലേഖിക കോട്ടയം : നിത്യോപയോഗ സാധനങ്ങള്‍ക്കൊപ്പം വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയും കുതിച്ചു കയറിയതോടെ സാധാരണക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്ന ഇടത്തരം ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലായി. ഈ മാസം ശബരിമല സീസണും ആരംഭിക്കുകയാണ്.സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയേ ഈടാക്കാനാവൂ. നഷ്ടം സഹിച്ച്‌ കട നടത്താൻ കഴിയില്ലെന്നാണ് ഉടമകള്‍ പറയുന്നത്. 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടു തവണയായി 302 രൂപ വര്‍ദ്ധിപ്പിച്ചതോടെ 1840 രൂപയായി. 12 മണിക്കൂര്‍ ഉപയോഗിക്കാനേ തികയൂ. പച്ചക്കറി, ഇറച്ചി, മീൻ വിലയും വര്‍ദ്ധിച്ചു.         ഒരു […]

തിരക്കുകള്‍ക്ക് ഇടവേള; താരഭാരമില്ലാതെ ആന്ധ്രയിലെ ആശ്രമത്തില്‍ മോഹന്‍ലാല്‍ യാത്രയിൽ പ്രിയം ക്ഷേത്രങ്ങളും ആശ്രമങ്ങളും .

സ്വന്തം ലേഖിക ആന്ധ്രപ്രദേശ് : ആത്മീയ വഴികളോടും അത്തരം വ്യക്തിത്വങ്ങളോടും ബഹുമാനം സൂക്ഷിക്കുന്ന ആളാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്‍റെ യാത്രകളില്‍ ക്ഷേത്രങ്ങളും ആശ്രമങ്ങളുമൊക്കെ ലക്ഷ്യങ്ങളാവാറുണ്ട്. ഇപ്പോഴിതാ സിനിമാ തിരക്കുകള്‍ക്കിടയില്‍ അത്തരമൊരു സ്ഥലത്ത് കഴിഞ്ഞ ദിവസവും അദ്ദേഹം എത്തി. ആന്ധ്ര പ്രദേശിലെ കുര്‍ണൂലില്‍ അവദൂത നാദാനന്ദയുടെ ആശ്രമത്തിലാണ് മോഹന്‍ലാല്‍ എത്തിയത്.           എഴുത്തുകാരന്‍ ആര്‍ രമാനന്ദ് ആണ് യാത്രയില്‍ മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നത്. ആശ്രമത്തില്‍ നിന്നുള്ള മോഹന്‍ലാലിന്‍റെ ചിത്രങ്ങളും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. സ്വാമിയോട് സംസാരിക്കുകയും മറ്റുള്ളവര്‍ക്കൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിക്കുകയും […]

‘അട്ടിമറിസ്താൻ’; ലോകകപ്പിൽ മുൻ ചാമ്പ്യന്മാരായ ശ്രീലങ്കയെ വീഴ്ത്തി അഫ്ഗാനിസ്താന്റെ കുതിപ്പ്; ജയിച്ചുകയറിയത് ഏഴ് വിക്കറ്റിന്; പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്

സ്വന്തം ലേഖകൻ പുണെ: ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ മുൻ ചാമ്പ്യന്മാരായ ശ്രീലങ്കയെയും വീഴ്ത്തി അഫ്ഗാനിസ്താന്റെ കുതിപ്പ്. 242 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അവര്‍ ഏഴ് വിക്കറ്റിനാണ് ജയിച്ചുകയറിയത്. ഇതോടെ ഈ ലോകകപ്പില്‍ അഫ്ഗാൻ വീഴ്ത്തിയ മുൻ ചാമ്ബ്യന്മാരുടെ എണ്ണം മൂന്നായി. നേരത്തെ ഇംഗ്ലണ്ടിനെയും പാകിസ്താനെയും അവര്‍ മറിച്ചിട്ടിരുന്നു. 45.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്കക്കെതിരെ അഫ്ഗാൻ വിജയം പിടിച്ചത്. ഇതോടെ പോയന്റ് പട്ടികയില്‍ പാകിസ്താനെയും ശ്രീലങ്കയെയും മറികടന്ന് അവര്‍ അഞ്ചാം സ്ഥാനത്തെത്തി. തകര്‍ച്ചയോടെയായിരുന്നു അഫ്ഗാന്റെ തുടക്കം. നാല് പന്ത് നേരിട്ടിട്ടും റണ്‍സൊന്നുമെടുക്കാനാവാത്ത റഹ്മാനുല്ല […]

ട്രാഫിക്ക് നിയന്ത്രിച്ച് കൊണ്ടിരുന്ന പൊലീസുകാരനെ മദ്യപിച്ചെത്തിയ അഭിഭാഷകൻ വാഹനമിടിക്കാൻ ശ്രമിച്ചു; കോട്ടയം ബാറിലെ അഭിഭാഷകൻ അറസ്റ്റിൽ

കോട്ടയം: മദ്യപിച്ച് വാഹനമോടിച്ച് പൊലീസുകാരനെ വാഹനമിടിക്കാൻ ശ്രമിച്ച അഭിഭാഷകൻ ചങ്ങനാശേരിയിൽ അറസ്റ്റിലായി കവിയൂർ പാറക്കടവ് വീട്ടിൽ അഡ്വ. ലിബിൻ വർഗീസിനെയാണ് ചങ്ങനാശ്ശേരി പൊലീസ് പിടി കൂടിയത്. കോട്ടയം ബാറിലെ അഭിഭാഷകനാണ് ഇയാൾ. റെഡ് സിഗ്നൽ കണ്ട് വാഹനത്തിന് നേരെ കൈകാണിച്ച ചങ്ങനാശ്ശേരി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ ഷെമീറിൻ്റെ ദേഹത്ത് ജോലി തടസപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി വാഹനം ചേർത്ത് നിർത്തുകയായിരുന്നു. ലിബിൻ മദ്യപിച്ചാണ് വാഹനമോടിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. ലിബിൻ വർഗീസിനെതിരെ പൊലീസ് കേസെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.

കോട്ടയം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ കൈത്തറി ദിനാഘോഷം സംഘടിപ്പിച്ചു; ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ എം വി ലൗലി ഉദ്ഘാടനം നിർവഹിച്ചു; ചടങ്ങിൽ മുതിർന്ന തൊഴിലാളികളെ ആദരിച്ചു

സ്വന്തം ലേഖിക കോട്ടയം: ദേശീയ കൈത്തറിദിനമായ ഇന്ന് ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കൈത്തറി ദിനാഘോഷവും മുതിർന്ന തൊഴിലാളികളെ ആദരിക്കലും സംഘടിപ്പിച്ചു. മറവൻതുരുത്ത് എസ്.എം.കെ.പി സമാജം ഹാളിൽ നടന്ന പരിപാടി ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ എം. വി. ലൗലി ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ.എസ് അജിമോൻ അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി രജിസ്ട്രാർ ആർ. റഹ്‌മത്ത്, ഉപജില്ലാ വ്യവസായ ഓഫീസർ സി.ഡി സ്വരാജ്, ജൂനിയർ കോ -ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ടി. എ സൗമ്യ എന്നിവർ പ്രസംഗിച്ചു. വൈക്കം, മറവൻതുരുത്ത്, ചങ്ങനാശ്ശേരി എന്നീ സഹകരണ […]

കൊല്ലം സുധിയെക്കുറിച്ച് അവന്‍ എന്തൊക്കെയാണ് പറഞ്ഞത്; താനുള്‍പ്പെടെയുള്ള വ്യക്തികളെ നീചമായി അധിക്ഷേപിക്കുന്ന ആളാണ് അജു, പലരുടെയും അമ്മയെ പറഞ്ഞു, ആരും പ്രതികരിച്ചില്ല; യുട്യൂബറെ മർദ്ദിച്ചതിന് കേസ് എടുത്തതിനു പിന്നാലെ പ്രതികരിച്ച് നടൻ ബാല

സ്വന്തം ലേഖകൻ കൊച്ചി: താനുള്‍പ്പെടെയുള്ള വ്യക്തികളെ നീചമായി അധിക്ഷേപിക്കുന്ന ആളാണ് ചെകുത്താന്‍ എന്ന പേരില്‍ വീഡിയോകള്‍ ചെയ്യാറുള്ള യുട്യൂബര്‍ അജു അലക്സ്. അത് ചോദിക്കാനാണ് അയാളുടെ താമസസ്ഥലത്ത് പോയത്. അല്ലാതെ മർദ്ദിക്കാനല്ലെന്നും, ​ഗുണ്ടായിസം കാണിക്കാനല്ലെന്നും സംഭവത്തില്‍ കേസെടുത്തതിനു പിന്നാലെ ഇന്നലെ പ്രതികരണവുമായി നടന്‍ ബാല രംഗത്ത് . അയാളുടെ വീഡിയോ ഫാമിലിയായി കാണാന്‍ പറ്റില്ല അതിനാല്‍ തന്നെ അവന്‍ ആന്‍റി സോഷ്യലാണ്. അവന്‍ മാധ്യമങ്ങളെക്കാള്‍ ബുദ്ധിമാനാണ് അവന്‍റെ കണ്ടന്‍റ് എങ്ങനെ വില്‍ക്കണം എന്ന് അവന് അറിയാം. അടുത്തിടെ മരിച്ചുപോയ കലാകാരന്‍ കൊല്ലം സുധിയെക്കുറിച്ച് അവന്‍ […]