play-sharp-fill
യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ അഴീക്കോട് സഹകരണ ബാങ്കില്‍ വായ്പ അനുവദിച്ചതില്‍ വൻ ക്രമക്കേട് ; ഓഡിറ്റ് റിപ്പോര്‍ട്ട്.

യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ അഴീക്കോട് സഹകരണ ബാങ്കില്‍ വായ്പ അനുവദിച്ചതില്‍ വൻ ക്രമക്കേട് ; ഓഡിറ്റ് റിപ്പോര്‍ട്ട്.

കണ്ണൂർ : കണ്ണൂർ അഴീക്കോട് സഹകരണ ബാങ്കിൽ വായ്പ അനുവദിച്ചതിൽ വൻ ക്രമക്കേടുണ്ടെന്ന് കണ്ടെത്തി. ബാങ്ക് മുൻ പ്രസിഡന്‍റ് ഉള്‍പ്പെടെ ഭൂമിയ്ക്ക് ഉയര്‍ന്ന വില കാണിച്ച്‌ അധികവായ്പയെടുത്തതായാണ് കണ്ടെത്തല്‍. അഴീക്കോട് സര്‍വീസ് സഹകരണ ബാങ്ക് നാളുകളായി ഭരിക്കുന്നത് യുഡിഎഫാണ്. പതിനഞ്ച് വര്‍ഷത്തോളം ബാങ്ക് പ്രസിഡന്‍റായിരുന്ന, കോണ്‍ഗ്രസ് അഴീക്കോട് മണ്ഡലം മുൻ പ്രസിഡന്‍റ് എം എൻ രവീന്ദ്രൻ ഉള്‍പ്പെടെ ചട്ടം മറികടന്ന് വായ്പയെടുത്തെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട്.

 

 

 

 

 

 

 

രവീന്ദ്രന്‍റെയും ഭാര്യ പ്രഭാവതിയുടെയും പേരിലുളളത് അൻപത് ലക്ഷം രൂപയുടെ വായ്പയാണ്. 2017ല്‍ പ്രഭാവതിയുടെ പേരിലുള്ള വായ്പ തിരിച്ചടവ് മുടങ്ങിയതിനാല്‍ നിലവില്‍ ബാധ്യത 95 ലക്ഷമായി. അത് നിലനില്‍ക്കെയാണ് പ്രസിഡന്‍റായിരിക്കെ 2023 മാര്‍ച്ചില്‍ രവീന്ദ്രന് 50 ലക്ഷം വായ്പ അനുവദിച്ചത്. ഈടായി നല്‍കിയ ഭൂമിയുടെ വില നിശ്ചയിച്ചതില്‍ അപാകത കണ്ടെത്തി. രവീന്ദ്രൻ 24.42 സെന്‍റ് ഭൂമി ഈടായി നല്‍കിയതിന് ഭരണസമിതിയംഗം വില നിശ്ചയിച്ചത് 1.24 കോടി രൂപയാണ്.

 

 

 

 

 

 

എന്നാല്‍ ഈ ഭൂമിയുടെ മതിപ്പുവില 71.75 ലക്ഷം മാത്രമെന്ന് കണ്ടെത്തി. മതിപ്പുവിലയുടെ 50 ശതമാനത്തില്‍ കൂടുതല്‍ വായ്പ നല്‍കരുതെന്ന ചട്ടവും പാലിച്ചില്ല. ഭരണസമിതിയംഗമായിരുന്ന കെ ഗോകുലേശനും എട്ട് സെന്‍റ് ഭൂമിക്ക് ഉയര്‍ന്ന മതിപ്പുവില കണക്കാക്കി വായ്പയെടുത്തു. എട്ട് വായ്പകളിലാണ് സമാന ക്രമക്കേട് കണ്ടെത്തിയത്. ബാങ്കിലെ 11 കോടിയില്‍പ്പരം രൂപയുടെ വായ്പകള്‍ സംശയാസ്പദമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group