ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കാൻ ഒരുങ്ങി സൗദി അറേബ്യ

സൗദി അറേബ്യ : രാജ്യത്തിന്റെ ചരിത്രത്തിന് തന്നെ ഒരു പുതിയ തുടക്കം കുറിച്ച്കൊണ്ട് ഇത്തവണത്തെ മിസ്സ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കാൻ ഒരുങ്ങി സൗദി അറേബ്യ. ഇത്രയും കാലം മതപരവും സംസ്കാരിക പരവുമായ കാരണങ്ങളാൽ ആണ് സൗദി അറേബ്യ മത്സരത്തിൽ നിന്ന് വിട്ട്നിന്നത്.കുറച്ചു നാളുകൾക്ക് മുൻപ് മിസ്സ് സൗദി അറേബ്യയായി തെരഞ്ഞെടുത്ത റുമി അൽഖടാനിയാണ് സൗദി അറേബ്യയ്ക്കായി താൻ ഇത്തവണ ചരിത്രം തിരുത്താൻ പങ്കെടുക്കും എന്ന് അറിയിച്ചിരിക്കുന്നത്. സൗന്ദര്യ മത്സരാർഥിയും സോഷ്യൽ മീഡിയ തരംഗവുമായ താരം തന്റെ സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് ഈ വിവരം പുറത്ത് […]

ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ സി ഐ ടി യു സമരം.

തിരുവനന്തപുരം:  ഡ്രൈവിംഗ് ലൈസൻസ് നിയമത്തിൽ പരിഷ്കരണം വരുത്താനുള്ള ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെതിരെ സി ഐ ടി യു പ്രവർത്തകർ സെക്രട്ടറിയേറ്റിനു മുന്നിൽ സമരത്തിൽ.ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണം ഒരുകാരണവശാലും അംഗീകരിക്കുന്നതല്ല എന്ന് സി ഐ ടി യു കടുത്ത ഭാക്ഷയിൽ വ്യക്തമാക്കി.ഇതിനെതിരെ പ്രധിഷേധ ധർണയും സംഘടിപ്പിച്ചു.ഇടതുപക്ഷ സംഘടനയായ സി ഐ ടി യു പ്രധിഷേധിക്കുന്നത് ഇടതുപക്ഷ മന്ത്രിയോടാണെന്നതാണ് കൗതുകം.50,000 കുടുംബങ്ങളെ തെരുവിലിറക്കാനാണ് ശ്രമം.കോർപ്പറേറ്റുകള്‍ക്ക് കടന്നുവരാൻ മന്ത്രി സാഹചര്യം ഒരുക്കുകയാണ്.രാജ്യത്ത് ഒരിടത്തും നടപ്പാക്കാത്ത പരിഷ്കാരം കേരളത്തില്‍ നടത്താൻ എന്തിനു വാശി പിടിക്കുന്നു.ചർച്ച ചെയ്യാമെന്ന വാക്ക് […]

മൂന്നാർ ആർ എം എസ് ഹോസ്റ്റലിലെ ആദിവാസി വിദ്യാർത്ഥികൾക്ക് മർദനം.ജീവനക്കാരനെതിരെ കേസ് എടുത്ത് പോലീസ്.

ഇടുക്കി : മൂന്നാർ ആർ എം എസ് ഹോസ്റ്റലിലെ ആദിവാസി വിദ്യാർത്ഥികളെ മർദിച്ചെന്ന പരാതിയിൽ ജീവനക്കാരനെതിരെ പോലീസ് കേസ് എടുത്തു.ഹോസ്റ്റൽ ജീവനക്കാരനായ സത്താറിനെതിരെയാണ് കേസ് എടുത്തത്. ഇത്തരത്തിൽ ആർ എം എസ് ഹോസ്റ്റൽ വിവാദത്തിൽ ആകുന്നത് ഇതാദ്യമായിട്ടല്ല.നാല് വർഷങ്ങൾക്ക് മുൻപ് ഇതേ ഹോസ്റ്റലിൽ തന്നെ സീനിയർ വിദ്യാർത്ഥികളുടെ റാഗിംങ്ങിന്റെ പേരിലുള്ള മർദനത്തെതുടർന്ന് ജൂനിയർ വിദ്യാർത്ഥികൾ ഹോസ്റ്റൽ ഉപേക്ഷിച്ച് പോയ സംഭവും ഇതിനു സമാനമാണ്. തുടർച്ചയായി ഇതുപോലെയുള്ള സംഭവങ്ങൾ ഉണ്ടാകുന്നതിൽ നാട്ടുകാർ ആശങ്ക അറിയിച്ചു.വിദ്യാർത്ഥികളുടെ വിശദമായ മൊഴി ഇന്ന് എടുക്കുമെന്ന് പോലീസ് അറിയിച്ചു.

സമ്മർദം ഏശിയില്ല, കേരള കോൺഗ്രസ്​-എമ്മിന്​ കോട്ടയം മാത്രം

കോ​ട്ട​യം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​റ​ഞ്ഞ​ത്​ ര​ണ്ട്​ സീ​റ്റെ​ങ്കി​ലും വേ​ണ​മെ​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ്​-​എ​മ്മി​ന്‍റെ സ​മ്മ​ർ​ദം ഫ​ലം​ക​ണ്ടി​ല്ല. കോ​ട്ട​യം മാ​ത്ര​മേ ന​ൽ​കാ​നാ​കൂ​വെ​ന്ന നി​ല​പാ​ട്​ എ​ൽ.​ഡി.​എ​ഫ്​ കൈ​ക്കൊ​ണ്ട​തോ​ടെ നേ​തൃ​ത്വം അ​യ​ഞ്ഞു. സി.​പി.​ഐ​ക്ക്​ നാ​ല്​ സീ​റ്റു​ക​ൾ ന​ൽ​കു​മ്പോ​ൾ ത​ങ്ങ​ൾ​ക്ക്​ കു​റ​ഞ്ഞ​ത്​ ര​ണ്ട്​ സീ​റ്റു​ക​ൾ വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു മാ​ണി വി​ഭാ​ഗം. കോ​ട്ട​യ​ത്തി​നു​പു​റ​മെ പ​ത്ത​നം​തി​ട്ട​യും ഇ​ടു​ക്കി​യും കൂ​ടി​യാ​ണ്​ അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്.എ​ന്നാ​ൽ, ഇ​തം​ഗീ​ക​രി​ക്കാ​ൻ സി.​പി.​എം ഉ​ൾ​പ്പെ​ട്ട ഇ​ട​ത്​ നേ​തൃ​ത്വം ത​യാ​റാ​യി​ല്ല. ക​ഴി​ഞ്ഞ ത​വ​ണ സി.​പി.​എം മ​ത്സ​രി​ച്ച കോ​ട്ട​യം സീ​റ്റ്​ ന​ൽ​കാ​മെ​ന്ന നി​ല​പാ​ടാ​ണ്​ കൈ​ക്കൊ​ണ്ട​ത്. ഇ​തോ​ടെ സി.​പി.​എ​മ്മി​ന്​ ഒ​രു സീ​റ്റ്​ കു​റ​യും. കോ​ട്ട​യം​കൊ​ണ്ട്​ ത​ൽ​ക്കാ​ലം തൃ​പ്തി​പ്പെ​ടാ​നാ​ണ്​ […]

അമ്പലപ്പുറത്ത് വീടുകളിൽ വിള്ളൽ; ഭൂചലനമല്ലെന്ന് പ്രാഥമിക നിഗമനം

കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര അ​മ്പ​ല​പ്പു​റ​ത്ത് മൂ​ന്ന് വീ​ടു​ക​ളി​ൽ വി​ള്ള​ൽ. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​മ്പ​ല​പ്പു​റം മാ​ങ്ങോ​ട് ര​തീ​ഷ് ഭ​വ​നി​ൽ രാ​ജു, അ​മ്പ​ല​പ്പു​റം കാ​ർ​ത്തി​ക​യി​ൽ ആ​ന​ന്ദ​വ​ല്ലി ഉ​ണ്ണി​ത്താ​ൻ, അ​ഖി​ൽ ഭ​വ​നി​ൽ മോ​ഹ​ന​ൻ പി​ള്ള എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കാ​ണ് വി​ള്ള​ൽ സം​ഭ​വി​ച്ച​ത്.   അ​ടു​ത്ത​ടു​ത്ത വീ​ടു​ക​ളാ​ണ് മൂ​ന്നും. രാ​ത്രി​യി​ൽ വ​ൻ ശ​ബ്ദം കേ​ട്ടാ​ണ് ഇ​വ​ർ വീ​ടി​ന് പു​റ​ത്തേ​ക്ക് വ​ന്ന​പ്പോ​ഴാ​ണ് വീ​ട്ടി​ലെ ഭി​ത്തി​യി​ൽ വി​ള്ള​ൽ ക​ണ്ട​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ വി​ള്ള​ൽ  ആ​ന്ദ​വ​ല്ലി ഉ​ണ്ണി​ത്താ​ന്‍റെ വീ​ട്ടി​ലാ​ണ്. അ​ടു​ക്ക​ള​യി​ലെ പ​ല ഭാ​ഗ​വും വി​ണ്ടു​കീ​റി കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ നി​ലം പ​തി​ക്കാ​വു​ന്ന നി​ല​യി​ലാ​ണ്.     […]

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ധൂര്‍ത്തും കെടുകാര്യസ്ഥതയും; 57,800 കോടി രൂപ ലഭിക്കാനുണ്ടെന്നത് നുണ: വി.ഡി സതീശന്‍

        തിരുവനന്തപുരം: ന്യൂഡല്‍ഹിയില്‍ കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രതിഷേധത്തില്‍ നിന്ന് കേരളത്തിലെ കോണ്‍ഗ്രസ് വിട്ടുനിന്നതില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരള സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് സാമ്പത്തികപ്രതിസന്ധിക്ക് കാരണം. എന്നിട്ട് അതിനെയെല്ലാം കേന്ദ്ര അവഗണനയാണെന്ന് വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.       കോടതിയില്‍ കൊടുത്തിരിക്കുന്നത് വേറെ കേസ്, ഡല്‍ഹിയില്‍ പറയുന്നത് വേറെ കേസ്, കേരളത്തിന്റെ നിയമസഭയില്‍ പറഞ്ഞത് വേറെ കേസ്. പരസ്പര വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നതെന്ന് വിഡി സതീശന്‍ ആരോപിച്ചു. കര്‍ണാടക സര്‍ക്കാര്‍ നടത്തുന്നത് […]

കോട്ടയത്ത് മറ്റ് യാത്രക്കാർ നോക്കി നിൽക്കെ യുവാവ് ട്രെയിനിൽ നിന്നും ചാടി; ഗുരുതര പരുക്ക്

കോട്ടയം അപ്പാഞ്ചിറയിൽ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയ യുവാവിന് ഗുരുതര പരുക്ക്. കൊല്ലം സ്വദേശി അൻസാർ ഖാനാണ് പരുക്കേറ്റത്. വേണാട് എക്‌സ്പ്രസിൽ നിന്നുമാണ് ഇയാൾ ചാടിയത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു   വാതിലിൽ നിന്ന യുവാവിനെ യാത്രക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവിടെ നിന്ന് യുവാവ് പുറത്തേക്ക് ചാടുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് വിവരം.   ഇന്നലെ വൈകുന്നേരമാണ് സംഭവം. എന്നാൽ യാത്രക്കാർ വിവരം പോലീസിൽ അറിയിക്കാൻ തയ്യാറായില്ല. യുവാവ് […]

പാകിസ്താനില്‍ വോട്ടെടുപ്പ് തുടങ്ങി; ബിലാവലും നവാസ് ശരീഫും നേര്‍ക്കു നേര്‍, സ്വതന്ത്രരായി ഇമ്രാന്റെ സംഘവും; ജനാധിപത്യ ‘നാടക’ത്തില്‍ ജയം ആര്‍ക്ക്

പാകിസ്താനില്‍ വോട്ടെടുപ്പ് തുടങ്ങി; ബിലാവലും നവാസ് ശരീഫും നേര്‍ക്കു നേര്‍, സ്വതന്ത്രരായി ഇമ്രാന്റെ സംഘവും; ജനാധിപത്യ ‘നാടക’ത്തില്‍ ജയം ആര്‍ക്ക്       ഇസ്‌ലാമാബാദ്: വോട്ടെടുപ്പ് നടക്കുകയും തെരഞ്ഞെടുക്കപ്പെട്ടവര്‍ അധികാരമേറുകയും പിന്നാലെ അട്ടിമറികള്‍ സംഭവിക്കുകയും ചെയ്യുന്ന പാക് ജനാധിപത്യ നാടകത്തില്‍ ഇത്തവണ ആരെന്ന ഉറ്റു നോക്കുകയാണ് ലോകം. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് വിദേശത്ത് പ്രവാസത്തില്‍ കഴിഞ്ഞ പാകിസ്താന്‍ മുസ്‌ലിം ലീഗിലെ നവാസ് ശരീഫും പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടി നേതാവും ബേനസീര്‍ ഭുട്ടോയുടെ മകനുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയും തമ്മിലാണ് പ്രധാന മത്സരം. അഡിയാല […]

പ്രവാസി ക്ഷേമത്തിന് സംസ്ഥാന ബജറ്റിൽ ഒന്നുമില്ല; രണ്ട് പദ്ധതികളുടെ വിഹിതം കുറച്ചു, രണ്ടെണ്ണത്തിൽ വർധനവില്ല

തിരുവനന്തപുരം: നിയമസഭയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാറിന്‍റെ നാലാം ബജറ്റിൽ പ്രവാസി ക്ഷേമത്തിനായി ഒന്നുമില്ല. പ്രവാസികൾക്കുള്ള രണ്ട് പദ്ധതികളുടെ ബജറ്റ് വിഹിതം മുൻ വർഷത്തെ അപേക്ഷിച്ച് വർധനവില്ല. എന്നാൽ, രണ്ട് പദ്ധതികളുടെ വിഹിതത്തിൽ സംസ്ഥാന സർക്കാർ കുറവും വരുത്തി.പ്രവാസികളുടെ സുസ്ഥിര ജീവനോപാധി ഉറപ്പാക്കുന്നതിന് ആവിഷ്കരിച്ച എൻ.ഡി.പി.ആർ.ഇ.എം പദ്ധതിയുടെയും ‘സാന്ത്വന’ പദ്ധതിയുടെയും വിഹിതത്തിലാണ് ഇത്തവണ വർധനയില്ലാത്തത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസ, പുനസംയോജന ഏകോപന പദ്ധതിയുടെയും ‘കേരള ദി നോൺ റെസിഡന്‍റ് കേരളൈറ്റ്സ് വെൽഫെയർ ബോർഡ്’ വഴിയുള്ള ക്ഷേമപദ്ധതികളുടെയും ബജറ്റ് വിഹിതത്തിൽ സർക്കാർ […]

കെ.എസ്.ആര്‍.ടി.സിക്ക് 128.54 കോടി രൂപ; ബി.എസ് 6 ഡീസല്‍ ബസുകള്‍ വാങ്ങുന്നതിന് 92 കോടി രൂപ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിക്ക് വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതി ഇനത്തില്‍ 128.54 കോടി അനുവദിച്ച് ബജറ്റ് പ്രഖ്യാപനം. കൂടുതല്‍ പരിസ്ഥിതി സൗഹൃദമായ ബിഎസ് 6 ഡീസല്‍ ബസുകള്‍ വാങ്ങുന്നതിനായി 92 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു.   2016-21 കാലഘട്ടത്തില്‍ 5002.13 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. മുന്‍സര്‍ക്കാരിന്റെ കാലത്ത് ഇത് 1463.86 കോടിയാണ് നല്‍കിയിരുന്നത്.