ഫലസ്തീനിലെ ഇസ്രായേല്‍ കുടിയേറ്റത്തെ എതിര്‍ത്ത് യു.എന്നില്‍ പ്രമേയം: അനുകൂലിച്ച് ഇന്ത്യ.
ന്യൂഡൽഹി : ഫലസ്തീനിലെ ഇസ്രായേല്‍ കുടിയേറ്റങ്ങളെ അപലപിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ. കിഴക്കൻ ജറുസലേം ഉള്‍പ്പെടെയുള്ള അധിനിവിഷ്ട ഫലസ്തീൻ പ്രദേശത്തും സിറിയയിലെ ജൂലാൻ കുന്നുകളിലെയും അനധികൃത കുടിയേറ്റ പ്രവര്‍ത്തനങ്ങളെ അപലപിക്കുന്ന പ്രമേയം വ്യാഴാഴ്ചയാണ് യു.എൻ പാസാക്കിയത്. അമേരിക്കയും കാനഡയുമുള്‍പ്പെടെ ഏഴു രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. രാജ്യങ്ങളില്‍ അമേരിക്കയും കാനഡയും ഉള്‍പ്പെടുന്നു. പതിനെട്ട് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ഇസ്രായേലിന്റെ ഗസ്സ യുദ്ധത്തില്‍ ഇസ്രായേലിന് പിന്തുണ ആവര്‍ത്തിക്കുന്നതിനിടെയാണ് കുടിയേറ്റത്തെ അപലപിക്കുന്ന പ്രമേയം ഇന്ത്യ എതിര്‍ത്തത്. ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന യു.എൻ പൊതുസഭയുടെ പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. ഇത് വലിയ പ്രതിഷേധത്തിനാണ് കാരണമായത്. ഇന്ത്യ ദീര്‍ഘകാലമായി പിന്തുടരുന്ന ഫലസ്തീൻ അനുകൂല നയത്തിന് വിരുദ്ധമായ തീരുമാനമാണിതെന്നായിരുന്നു വിമര്‍ശനം. പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയം 120 രാജ്യങ്ങളുടെ പിന്തുണയോടെയാണ് പാസായത്. ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ കുറിച്ച് പ്രമേയത്തില്‍ പരാമര്‍ശിച്ചിട്ടില്ല എന്ന് പറഞ്ഞാണ് ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്.
അതിനിടെ, ഇസ്രായേല്‍ രൂക്ഷമായ ആക്രമണം തുടരുന്നതിനിടെ അനുദിനം ഗുരുതരമാവുകയാണ് ഗസ്സയിലെ സാഹചര്യം. വടക്കൻ ഗസ്സയിലെ അല്‍ ശിഫ ആശുപത്രിയുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ആശുപത്രിയെ കുറിച്ച് ഭയാനകമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്ബോള്‍ ഞങ്ങള്‍ ബന്ധപ്പെടാൻ ശ്രമിക്കുന്നവര്‍ പതിനായിരക്കണക്കിനാളുകള്‍ക്കൊപ്പം പ്രദേശം വിട്ട് പലായനം ചെയ്യുകയാണെന്ന് അനുമാനിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group