play-sharp-fill

ബഷീർ അനുസ്മരണം ഗതാഗത വകുപ്പു മന്ത്രി ഉദ്ഘാടനം ചെയ്യും.

സ്വന്തം ലേഖകൻ വായനാ പക്ഷാചരണത്തോടനുബന്ധിച്ച് തലയോലപ്പറമ്പിൽ നാളെ (ജൂലൈ 5) നടക്കുന്ന വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടി ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30 ന് വൈക്കം മുഹമ്മദ് ബഷീർ സ്മാരക മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ പ്രൊഫ.എസ്.കെ.വസന്തൻ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തും. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ലൈബ്രറി പ്രസിഡന്റ് അഡ്വ.പി.കെ.ഹരികുമാർ അധ്യക്ഷത വഹിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പു മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.അബ്ദുൾ റഷീദ്, ബഷീർ സ്മാരക ട്രസ്റ്റ് ട്രഷറർ സുഭാഷ് പുഞ്ചക്കോട്ടിൽ, ലൈബ്രറി […]

വായനാദിന ക്വിസ് മത്സരം

സ്വന്തം ലേഖകൻ കോട്ടയം: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ജൂലൈ 7 രാവിലെ 9.30 ന് കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ ജില്ലാതല വായനാ ദിന ക്വിസ് മത്സരം സംഘടിപ്പിക്കും. ജില്ലയിലെ ഹൈസ്‌ക്കൂളുകളിൽ നിന്നും രണ്ട് കുട്ടികൾക്ക് വീതം മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ സ്‌കൂൾ മേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കണം.

സീരിയൽ നടിയുടെ വിവാഹത്തിന് ഒഴുക്കിയത് കോടികൾ: 500 പവൻ സ്വർണ്ണവും ഓഡി കാറും സ്ത്രീധനമായി നൽകിയ വിവാഹം ഏറെ താമസിയാതെ വേർപിരിഞ്ഞു;എല്ലാം കൊല്ലത്തെ സ്വാമിയുടെ നിർദ്ദേശ പ്രകാരം; അന്വേഷണം മറ്റു നടിമാരിലേക്കും

ശ്രീകുമാർ കൊല്ലം: സീരിയൽ നടിയും അമ്മയും ചേർന്ന് കള്ളനോട്ട് വ്യവസായം ആരംഭിച്ചതിനു പിന്നിൽ കൊല്ലത്തെ പ്രമുഖ സ്വാമിയുടെ ഇടപെടലും പണത്തിനോടുള്ള അത്യാർത്തിയും. സ്വമി ഇടയ്ക്കിടക്ക് രമാദേവിയുടെ വീട്ടിൽ വന്നുപോകുമായിരുന്നെന്ന് പരിസരവാസികൾ പറഞ്ഞു. സീരിയൽ നടി കൂടിയായ മൂത്തമകൾ സൂര്യ ശിവകുമാറിന്റെ വിവാഹവുമായി ബന്ധപ്പെട്ട് വന്ന വൻ ബാധ്യതയും പണം ഉണ്ടാക്കാൻ വേണ്ടിയുള്ള പൂജയും വഴിപാടുകളുമെല്ലാം ഇവിടെ പതിവായിരുന്നെന്നാണ് അറസ്റ്റിലായവർ നൽകിയ മൊഴി. 500 പവനും ഓഡി കാറുമാണ് രമാദേവി നൽകിയത്. എന്നാൽ മാസങ്ങൾക്കുള്ളിൽ ഈ വിവാഹബന്ധം തകർന്നു. രണ്ടാമത് വിവാഹം നടത്തിയത് സ്വാമിയുടെ മേൽനോട്ടത്തിലായരുന്നു. […]

തേങ്ങലടങ്ങാതെ മഹാരാജാസ്; മരണം ഉറപ്പാക്കാൻ കുത്തിയ ശേഷം കത്തി തിരിച്ചു; ആസൂത്രണത്തിൽ കോളേജ് അദ്ധ്യാപകന്റെ കൈ വെട്ടിയവരും

ജോസഫ് സക്കറിയ കൊച്ചി: അഭിമന്യുവിനെ വധിച്ചതു പരിശീലനം സിദ്ധിച്ച കില്ലർ ഗ്രൂപ്പ്. അക്രമിസംഘത്തിലെ നീല ഉടുപ്പിട്ടയാളാണ് അഭിമന്യുവിനെ കുത്തിവീഴ്ത്തിയതെന്നാണു പോലീസിനു ലഭിച്ച മൊഴി. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഒറ്റക്കുത്തിന് ആളെക്കൊല്ലാൻ കില്ലർ ഗ്രൂപ്പുകൾ ഉപയോഗിക്കുന്ന പ്രത്യേകതരം കത്തിയാണ് അഭിമന്യുവിനും സുഹൃത്ത് അർജുനും നേരേ പ്രയോഗിച്ചത്. അഭിമന്യുവിന്റെ ഹൃദയഭാഗത്തും അർജുന്റെ കരളിനുമാണു കുത്തേറ്റത്. അഭിമന്യുവിനെ കുത്തിയശേഷം മരണം ഉറപ്പാക്കുന്നവിധത്തിൽ കത്തി തിരിച്ചെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പരിശീലനം സിദ്ധിച്ച കൊലയാളികൾ ഇരയുടെ മരണം ഉറപ്പാക്കാൻ നടപ്പാക്കുന്ന രീതിയാണിത്. കൊലയാളികൾക്ക് നായ്ക്കളെ വെട്ടിയും മറ്റും കൃത്യമായ പരിശീലനം […]

ഡൽഹി സംസ്ഥാനത്തിന്റെ യഥാർത്ഥ അധികാരം തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി

ബാലചന്ദ്രൻ ഡൽഹി: ഡൽഹി സംസ്ഥാനത്തിന്റെ യഥാർത്ഥ അധികാരം തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്ന് സുപ്രീംകോടതിയുടെ വിധി. രാജ്യ തലസ്ഥാനത്തിന്റെ ഭരണ തലവൻ ലഫ്റ്റനന്റ് ഗവർണർ ആണെന്ന ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഭരണഘടനാ ബഞ്ചിന്റെ വിധി. മാത്രമല്ല ഡൽഹിക്ക് പൂർണ സംസ്ഥാനപദവി നൽകാനാകില്ലെന്നും വിധി ന്യായത്തിലുണ്ട്. പൂർണ സംസ്ഥാനപദവി വേണമെന്ന ഡൽഹിയുടെ ഹർജിയിലാണ് ചീഫ് ജസ്റ്റിസിന്റെ വിധി പ്രസ്താവം. അതേസമയം ഭരണപരമായ തീരുമാനങ്ങൾ ലഫ്റ്റനൻറ് ഗവർണർ വൈകിക്കരുതെന്നും സുപ്രിം കോടതി പറഞ്ഞു. ഗവർണർക്ക് തുല്യമല്ല ലഫ്. ഗവർണർ പദവിയെന്നും വിധി പ്രസ്താവത്തിൽ […]

കളക്‌ട്രേറ്റിലെ ലിഫ്റ്റിൽ ജീവനക്കാരടക്കം ആറുപേർ കുടുങ്ങി. ലിഫ്റ്റിൽ ഉണ്ടായിരുന്നവർക്ക് ശ്വാസം തടസ്സം നേരിട്ടതിനെ തുടർന്ന് ഫയർ ഫോഴ്‌സ് വാതിൽ ചവിട്ടി പൊളിച്ചു

സ്വന്തം ലേഖകൻ കോട്ടയം: സാങ്കേതിക തകരാറുമൂലം കോട്ടയം കളക്‌ട്രേറ്റിലെ ലിഫ്റ്റ് തകരാറിലായി. ജീവനക്കാരും കളക്‌ട്രേറ്റിലെത്തിയ വൃദ്ധനുമടക്കം ആറുപേർ ലിഫ്റ്റിൽ കുടുങ്ങി. കുടുങ്ങിയവർ അരമണിക്കൂറോളം നിലവിളിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല. തുടർന്ന് ലിഫ്റ്റിൽ ഉണ്ടായിരുന്നവർ തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. പാഞ്ഞെത്തിയ അഗ്നി രക്ഷാസേന ലിഫ്റ്റിൽ കുടുങ്ങിയവർക്ക് ശ്വാസ തടസ്സം അനുഭവപ്പെടുന്നുണ്ടെന്ന് മനസ്സിലായതിനെ തുടർന്ന് വാതിൽ ചവിട്ടി പൊളിച്ച് ഇവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി. ലിഫ്റ്റിൽ കുടുങ്ങിയാൽ ഇത് തുറക്കുന്നതിനുള്ള താക്കോൽ കളക്‌ട്രേറ്റിലെ തന്നെ സാർജറ്റിന്റെ മുറിയിൽ ഉണ്ടായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച അറിയിപ്പുകളൊന്നും ലിഫ്റ്റിനുള്ളിൽ ഒട്ടിച്ചിരുന്നില്ല. […]

സീരിയൽ നടിയേയും അമ്മയേയും പോലീസ് നിരീക്ഷിച്ചത് ദിവസങ്ങളോളം: പരിശോധനയ്‌ക്കെത്തിയ പോലീസ് വീടും സൗകര്യങ്ങളും കണ്ട് ഞെട്ടി; നടിയുടെ വീട് അധോലോകകേന്ദ്രം

വിദ്യാ ബാബു കൊല്ലം: കൊല്ലം മനയിൽ കുളങ്ങരയിലെ കള്ളനോട്ട് വേട്ടയിൽ സീരിയൽ നടിയും അമ്മയും അറസ്റ്റിലായതിനു പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കള്ളനോട്ടടിക്ക് പിന്നാലെ അനാശാസ്യവും ഉണ്ടെന്ന് പരിസരവാസികൾ. സീരിയൽ നടി സൂര്യ ശശികുമാർ, സഹോദരി ശ്രുതി, അമ്മ രമാദേവി എന്നിവരാണ് അറസ്റ്റിലായത്. പ്രമുഖ ചാനലുകളിലെ ഏഴോളം സീരിയലുകളിൽ അഭിനയിച്ചു വരികയായിരുന്നു സൂര്യ. സൂര്യയുടെ വീട്ടിൽ നിന്നും അമ്പത്തിയേഴ് ലക്ഷം രൂപയുടെ കള്ളനോട്ടുകളും നോട്ടടിക്കുന്ന കമ്മട്ടവുമാണ് പിടിച്ചെടുത്തത്. ഇടുക്കിയിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം പുലർച്ചെ മൂന്നുമണിയോടെ ആരംഭിച്ച റെയ്ഡ് ഏഴ് മണിക്കൂർ നീണ്ടുനിന്നു. […]

കള്ള പരാതിയുടെ പേരിൽ പോലീസ് പീഡിപ്പിക്കുന്നു; ഗൃഹനാഥനും കുടുംബവും ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി

  സ്വന്തം ലേഖകൻ കോട്ടയം: കള്ളപരാതിയുടെ പേരിലുള്ള പോലീസ്​ പീഡനത്തെ തുടർന്ന് ഗൃഹനാഥനും കുടുംബവും കോട്ടയം ജില്ല പോലീസ്​ മേധാവിക്ക്​ പരാതി നൽകി. ചങ്ങനാശ്ശേരി കുരിശുംമൂട് സ്വദേശി സണ്ണി മാത്യുവാണ് എസ്​.പിക്ക്​ പരാതി നൽകിത്​.  പരാതിയെത്തുടർന്ന്​ വീട്ടിലെത്തിയ പൊലീസ്​ ഉദ്യോഗസ്ഥർ ഭാര്യയോടും ഭാര്യാ സഹോദരിയോടും മോശമായി സംസാരിക്കുകയും ഇത്​ ​ചോദ്യം ചെയ്​തതിന്​ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. ഇടനിലക്കാരനായ ഷാഹുല്‍ ഹമീദ് മുഖേന ഫ്ലാറ്റ്​ വാങ്ങുന്നതിന്​ 36 ലക്ഷം ഉടമക്ക്​ കൈമാറിയിരുന്നു. ഫ്ലാറ്റ്​ തിരികെ ലഭിക്കാതിരുന്നതിനെത്തുടർന്ന്​ പണം തിരികെ ആവശ്യ​പ്പെടുകയുണ്ടായി. അതുമായി ബന്ധപ്പെട്ട തർക്കമാണ്​ […]

സ്ഥാപനങ്ങളില്‍ പി.എസ്.സി നിയമനത്തിന് നടപടി

  സ്വന്തം ലേഖകൻ കോട്ടയം: സ്വന്തം നിലയില്‍ ജീവനക്കാരെ നിയോഗിച്ചിരുന്ന നാല് സ്ഥാപനങ്ങളില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന നിയമനം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് ന്യൂനപക്ഷ കമ്മീഷന്‍. കാഞ്ഞിരപ്പള്ളി സി.സി.എം.വൈ എന്ന പി.എസ്.സി കോച്ചിംഗ് സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കമ്മീഷന്‍  ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഹാന്‍ഡി ക്രാഫ്റ്റ് അപ്പെക്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, കേരള സ്റ്റേറ്റ് കയര്‍ മാര്‍ക്കറ്റിംഗ് ലിമിറ്റഡ് […]

കേരളമടക്കം പല സംസ്ഥാനങ്ങളും ഇനി കേന്ദ്രം ഭരിക്കും: ഡിജിപിമാരുടെ നിയമന ചുമതല യു.പി.എസ്.സിക്ക് കൈമാറി സുപ്രീം കോടതി

  സ്വന്തം ലേഖകൻ ന്യൂഡൽഹി: പോലീസ് മേധാവി മാരുടെ നിയമന ചുമതല യു.പി.എസ്.സി ക്ക് കൈമാറി കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. നിലവിലുള്ള ഡി.ജി.പിമാർ മാറുന്നതിന് മൂന്നു മാസം മുമ്പു തന്നെ സംസ്ഥാന സർക്കാർ യു.പി.എസ്.സിക്ക് കൈമാറണം. ഒരാൾക്ക് രണ്ട് വർഷത്തെ കാലാവധി ഉറപ്പാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ഡി.ജി.പി നിയമനത്തിന് മാർഗരേഖ കൊണ്ടുവരണം എന്നാവശ്യപ്പെട്ട് നൽകിയിരുന്ന ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ഇതോടെ പ്രത്യക്ഷത്തിൽ സംസ്ഥാന പോലീസ് മേധാവികളുടെ മേൽ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണമാണ് വരുന്നത്. ഫെഡറൽ സംവിധാനമുള്ള രാജ്യത്ത് സംസ്ഥാന […]