സീരിയൽ നടിയേയും അമ്മയേയും പോലീസ് നിരീക്ഷിച്ചത് ദിവസങ്ങളോളം: പരിശോധനയ്‌ക്കെത്തിയ പോലീസ് വീടും സൗകര്യങ്ങളും കണ്ട് ഞെട്ടി; നടിയുടെ വീട് അധോലോകകേന്ദ്രം

സീരിയൽ നടിയേയും അമ്മയേയും പോലീസ് നിരീക്ഷിച്ചത് ദിവസങ്ങളോളം: പരിശോധനയ്‌ക്കെത്തിയ പോലീസ് വീടും സൗകര്യങ്ങളും കണ്ട് ഞെട്ടി; നടിയുടെ വീട് അധോലോകകേന്ദ്രം

Spread the love

വിദ്യാ ബാബു

കൊല്ലം: കൊല്ലം മനയിൽ കുളങ്ങരയിലെ കള്ളനോട്ട് വേട്ടയിൽ സീരിയൽ നടിയും അമ്മയും അറസ്റ്റിലായതിനു പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കള്ളനോട്ടടിക്ക് പിന്നാലെ അനാശാസ്യവും ഉണ്ടെന്ന് പരിസരവാസികൾ. സീരിയൽ നടി സൂര്യ ശശികുമാർ, സഹോദരി ശ്രുതി, അമ്മ രമാദേവി എന്നിവരാണ് അറസ്റ്റിലായത്. പ്രമുഖ ചാനലുകളിലെ ഏഴോളം സീരിയലുകളിൽ അഭിനയിച്ചു വരികയായിരുന്നു സൂര്യ. സൂര്യയുടെ വീട്ടിൽ നിന്നും അമ്പത്തിയേഴ് ലക്ഷം രൂപയുടെ കള്ളനോട്ടുകളും നോട്ടടിക്കുന്ന കമ്മട്ടവുമാണ് പിടിച്ചെടുത്തത്. ഇടുക്കിയിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം പുലർച്ചെ മൂന്നുമണിയോടെ ആരംഭിച്ച റെയ്ഡ് ഏഴ് മണിക്കൂർ നീണ്ടുനിന്നു. 200ന്റെയും 500ന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്.

നോട്ടടിക്കാൻ വിദേശത്തുനിന്നും പേപ്പറും പ്ലാസ്റ്റിക്ക് ഷീറ്റും കൊണ്ടുവന്നിരുന്നതായി പോലീസ് പറഞ്ഞു. വാട്ടർമാർക്ക് ഉണ്ടാക്കുവാനും ആർ.ബി.ഐ മുദ്ര രേഖപ്പെടുത്തുവാനുമുള്ള യന്ത്രങ്ങളും കമ്പ്യൂട്ടറും പ്രിന്ററും പോലീസ് കൊല്ലത്തെ വീട്ടിൽനിന്നും പിടിച്ചെടുത്തിട്ടുണ്ട്. നേരം പുലർന്നതിനു ശേഷമാണ് പരിസരവാസികൾ പോലും അറിഞ്ഞത്. അൾട്രാവയലറ്റ് രശ്മികളുടെ സഹായത്താൽ മാത്രമേ വ്യാജ നോട്ടുകൾ തിരിച്ചറിയാൻ സാധിക്കുമായിരുന്നുള്ളൂ. കഴിഞ്ഞ ദിവസം ഇടുക്കി അണക്കരയിൽ നിന്ന് കള്ളനോട്ടുമായി പിടിയിലായ സംഘത്തിൽ നിന്നുമാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group