സീരിയൽ നടിയുടെ വിവാഹത്തിന് ഒഴുക്കിയത് കോടികൾ: 500 പവൻ സ്വർണ്ണവും ഓഡി കാറും സ്ത്രീധനമായി നൽകിയ വിവാഹം ഏറെ താമസിയാതെ വേർപിരിഞ്ഞു;എല്ലാം കൊല്ലത്തെ സ്വാമിയുടെ നിർദ്ദേശ പ്രകാരം; അന്വേഷണം മറ്റു നടിമാരിലേക്കും

സീരിയൽ നടിയുടെ വിവാഹത്തിന് ഒഴുക്കിയത് കോടികൾ: 500 പവൻ സ്വർണ്ണവും ഓഡി കാറും സ്ത്രീധനമായി നൽകിയ വിവാഹം ഏറെ താമസിയാതെ വേർപിരിഞ്ഞു;എല്ലാം കൊല്ലത്തെ സ്വാമിയുടെ നിർദ്ദേശ പ്രകാരം; അന്വേഷണം മറ്റു നടിമാരിലേക്കും

ശ്രീകുമാർ

കൊല്ലം: സീരിയൽ നടിയും അമ്മയും ചേർന്ന് കള്ളനോട്ട് വ്യവസായം ആരംഭിച്ചതിനു പിന്നിൽ കൊല്ലത്തെ പ്രമുഖ സ്വാമിയുടെ ഇടപെടലും പണത്തിനോടുള്ള അത്യാർത്തിയും. സ്വമി ഇടയ്ക്കിടക്ക് രമാദേവിയുടെ വീട്ടിൽ വന്നുപോകുമായിരുന്നെന്ന് പരിസരവാസികൾ പറഞ്ഞു. സീരിയൽ നടി കൂടിയായ മൂത്തമകൾ സൂര്യ ശിവകുമാറിന്റെ വിവാഹവുമായി ബന്ധപ്പെട്ട് വന്ന വൻ ബാധ്യതയും പണം ഉണ്ടാക്കാൻ വേണ്ടിയുള്ള പൂജയും വഴിപാടുകളുമെല്ലാം ഇവിടെ പതിവായിരുന്നെന്നാണ് അറസ്റ്റിലായവർ നൽകിയ മൊഴി. 500 പവനും ഓഡി കാറുമാണ് രമാദേവി നൽകിയത്. എന്നാൽ മാസങ്ങൾക്കുള്ളിൽ ഈ വിവാഹബന്ധം തകർന്നു. രണ്ടാമത് വിവാഹം നടത്തിയത് സ്വാമിയുടെ മേൽനോട്ടത്തിലായരുന്നു. എന്നാലതും ശാശ്വതമായില്ല. കുടുംബ സ്വത്തായി വസ്തു വകകൾ ഉണ്ടായിരുന്ന രമാദേവി ഈ വിവാഹങ്ങളോടെ സാമ്പത്തീകമായി പ്രതിസന്ധിയിൽ ആകുകയായിരുന്നു.
ഭർത്താവിനോടൊപ്പം കുവൈറ്റിലായിരുന്ന രമാദേവി ജൂവലറി ജീവനക്കാരനായിരുന്ന ഭർത്താവ് വെടിയേറ്റ് മരിച്ചതോടെ പെൺമക്കളുമായി നാട്ടിൽ തിരിച്ചെത്തുക ആയിരുന്നു. തുടർന്ന് കള്ളനോട്ടടി നിർമ്മാണത്തിലേക്കും സീരിയൽ അഭിനയത്തിലേക്കും കടക്കുകയായിരുന്നു. 5000സ്‌ക്വയർ ഫീറ്റോളം വലിപ്പമുള്ള വീടിന്റെ മുകൾ നിലയിലായിരുന്നു അച്ചടി നടന്നുകൊണ്ടിരുന്നത്. ഇവരെ സഹായിക്കാൻ 7 പേർ കൂടി ഉണ്ടായിരുന്നു. വീട്ടിൽ പണം വന്നുകയറാൻ പൂജയും വഴിപാടുകളും സ്വാമിയുടെ നേതൃത്വത്തിൽ പതിവായി ചെയ്തിരുന്നു. കള്ളനോട്ടടിയുമായി മറ്റ് സീരിയൽ നടിമാർക്ക് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.