ബഷീർ അനുസ്മരണം ഗതാഗത വകുപ്പു മന്ത്രി ഉദ്ഘാടനം ചെയ്യും.

ബഷീർ അനുസ്മരണം ഗതാഗത വകുപ്പു മന്ത്രി ഉദ്ഘാടനം ചെയ്യും.

സ്വന്തം ലേഖകൻ

വായനാ പക്ഷാചരണത്തോടനുബന്ധിച്ച് തലയോലപ്പറമ്പിൽ നാളെ (ജൂലൈ 5) നടക്കുന്ന വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടി ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30 ന് വൈക്കം മുഹമ്മദ് ബഷീർ സ്മാരക മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ പ്രൊഫ.എസ്.കെ.വസന്തൻ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തും. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ലൈബ്രറി പ്രസിഡന്റ് അഡ്വ.പി.കെ.ഹരികുമാർ അധ്യക്ഷത വഹിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പു മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.അബ്ദുൾ റഷീദ്, ബഷീർ സ്മാരക ട്രസ്റ്റ് ട്രഷറർ സുഭാഷ് പുഞ്ചക്കോട്ടിൽ, ലൈബ്രറി കൗൺസിൽ ഭാരവാഹികളായ അഡ്വ.എൻ.ചന്ദ്രബാബു, ടി.കെ.ഗോപി, ടി.കെ.നാരായണൻ നായർ എന്നിവർ സംസാരിക്കും. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി കെ.ആർ. ചന്ദ്രമോഹനൻ സ്വാഗതവും ബഷീർ സ്മാരക ലൈബ്രറി സെക്രട്ടറി ഡോ. സി.എം.കുസുമൻ നന്ദിയും പറയും.