കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി ആളുകള്‍ക്ക് സൗജന്യ ചികിത്സ; കേരളത്തിന് നല്‍കാന്‍ സാധിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

സ്വന്തം ലേഖിക തിരുവനന്തപുരം : കേരളത്തില്‍ സാര്‍വത്രിക സൗജന്യ ചികിത്സ ഉറപ്പാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനമാണ് നമ്മുടേത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയതിന് 3 പ്രാവശ്യം സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. കാസ്പ് പദ്ധതിയില്‍പെടാത്ത ഗുണഭോക്താക്കള്‍ക്ക് കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതിയുമുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ചികിത്സാ സഹായം ഉറപ്പാക്കാനായി മെഡിസെപ് പദ്ധതി നടപ്പിലാക്കി. 18 വയസിന് താഴെയുള്ള കുട്ടികളുടെ ചികിത്സ ഉറപ്പാക്കാനായി ആരോഗ്യ കിരണം പദ്ധതിയും ആവിഷ്‌ക്കരിച്ചെന്ന് മന്ത്രി പറഞ്ഞു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ‘പൊതുജനാരോഗ്യം’ […]

ചികില്‍സിക്കാൻ ഡോക്ടര്‍മാരില്ല; രാത്രി ചികിത്സ അവസാനിപ്പിച്ച്‌ മംഗല്‍പ്പാടി താലൂക്ക് ആശുപത്രി

സ്വന്തം ലേഖിക കാസര്‍കോട് : മംഗല്‍പ്പാടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ രാത്രി ചികിത്സ നിര്‍ത്തലാക്കി. രാത്രിയിലെ അത്യാഹിത വിഭാഗം ഉള്‍പ്പടെയുള്ളവയാണ് നിര്ത്തലാക്കിയത്. മംഗല്‍പ്പാടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി ഇനി രാത്രി ആറ് മുതല്‍ രാവിലെ എട്ട് വരെ പ്രവര്‍ത്തിക്കില്ല. രാത്രി അവധി അത്യാഹിത വിഭാഗത്തിനും ബാധകമാണ്. രാത്രിയിലെ കിടത്തി ചികിത്സയും ഇനിമുതല്‍ ഉണ്ടാകില്ല. ഡോക്ടര്‍മാരുടെ അഭാവം കാരണമാണ് തീരുമാനമെന്നാണ് അധികൃതരുടെ വിശദീകരണം. എട്ട് ഡോക്ടര്‍മാരുടെ തസ്തികയാണ് ആശുപത്രിക്ക് അനുവദിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഒരു ഡോക്ടര്‍ സഹിതം ഇവിടെ ഉള്ളത് അഞ്ച് […]

പലസ്തീനെ പിന്തുണച്ചതിന് ഓര്‍ത്തഡോക്‌സ് ജൂതരെ ചുംബിച്ച്‌ മുസ്‌ലിം യുവാവ്; വീഡിയോ വൈറൽ.

  സ്വന്തം ലേഖിക സയണിസത്തിനും സയണിസ്റ്റ് രാഷ്ട്രമായ ഇസ്രായേലിന്റെ ക്രൂരതയ്ക്കുമെതിരെ പ്രതിഷേധിച്ച ജൂതരെ യുവാവ് ചുംബിക്കുന്ന വീഡിയോ എക്സിൽ (ട്വിറ്ററില്‍) നിരവധി പേരാണ് പങ്കുവെച്ചത്. ഇസ്രായേല്‍ – ഫലസ്തീൻ യുദ്ധ വിവരങ്ങള്‍ കൈമാറുന്ന ജാക്‌സൻ ഹിൻങ്ക്‌ലെ, സെൻസേര്‍ഡ് മെൻ തുടങ്ങിയവരൊക്കെ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. സയണിസത്തിനും ഇസ്രായേല്‍ ക്രൂരതയ്ക്കുമെതിരെയുള്ള പോസ്റ്ററുകള്‍ പിടിച്ചു നില്‍ക്കുന്ന ജൂത മത വിശ്വാസികളെ ഓരോരുത്തരെയായി ചുംബിക്കുന്ന മുസ്‌ലിം യുവാവാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ ഒരു യൂറോപ്യൻ രാജ്യത്ത് നിന്നുള്ളതാണെന്നാണ് സ്പ്രിൻറര്‍ എന്ന ട്വിറ്റര്‍ ഹാൻഡില്‍ പറയുന്നത്.

നല്ല കൂട്ടുകാരനാകുന്നത് അത്ര എളുപ്പമല്ല, സ്‌ത്രീകളോട് സംസാരിക്കുമ്പോള്‍ ആണുങ്ങള്‍ തീര്‍ച്ചയായും അറിയേണ്ട ചില കാര്യങ്ങളുണ്ട്

  സ്വന്തം ലേഖകൻ   ലോകത്തില്‍ ഏറ്റവും മനോഹരമായ ഒന്നാണ് സൗഹൃദം. ജാതിമത ലിംഗ ഭേദമന്യേ സൗഹൃദം ഒരു സമൂഹജീവി എന്ന നിലയ്‌ക്ക് മനുഷ്യന് വളരെ ഗുണം ചെയ്യും.   ഇതില്‍ പുരുഷന്മാര്‍ തമ്മിലുള്ളതും സ്‌ത്രീകള്‍ തമ്മിലുള്ളതും സ്ത്രീ-പുരുഷ സൗഹൃദവും തികച്ചും വ്യത്യസ്‌തമാണ്. ഓരോ സൗഹൃദവും ആഴത്തിലുള്ളതും അര്‍ത്ഥവത്തുമാകാൻ വ്യത്യസ്‌തമായ കാരണങ്ങളാണ് വേണ്ടത്.   സൗഹൃദം നന്നായിരിക്കാൻ പൊതുവായി ഒരു മനുഷ്യൻ ചെയ്യേണ്ട കുറച്ച്‌ കാര്യങ്ങളുണ്ട്. സൗഹൃദത്തില്‍ താല്‍പര്യമുണ്ടെന്ന് നിങ്ങളില്‍ നിന്ന് രണ്ടാമതൊരാള്‍ക്ക് തോന്നിക്കുകയാണ് ആദ്യം വേണ്ടത്. സുഹൃത്തിനോട് തുറന്ന് ചിരിച്ചുകൊണ്ടുള്ള സമീപനം ആവശ്യമുണ്ട്. […]

ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു; ഡോക്ടര്‍ അടക്കം 4 പേര്‍ കൊല്ലപ്പെട്ടു

സ്വന്തം ലേഖകൻ മെക്സിക്കോ: ലാന്‍ഡ് ചെയ്യുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണു. മെക്സിക്കോയിലെ മോറെലോസിലാണ് ബുധനാഴ്ച എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണത്. ലാന്‍ഡ് ചെയ്യേണ്ട സ്ഥലത്തിന് വെറും അമ്പത് കിലോമീറ്റര്‍ അകലെ വച്ചാണ് എയര്‍ ആംബുലന്‍സ് നിലംപൊത്തിയത്. കുന്നിന്‍ ചെരിവിലെ മരക്കൂട്ടങ്ങള്‍ക്കിടയിലേക്ക് വീണ വിമാനത്തില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തീ പടരുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഡോക്ടര്‍ അടക്കം നാലുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.വിമാനത്തിലെ ആംബുലന്‍സ് സംവിധാനവുമായി ബന്ധപ്പെട്ടവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. അപകടത്തില്‍ ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് വിവരം. ടോലുക അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ലിയര്‍ജെറ്റിന്റെ എയര്‍ ആംബുലന്‍സ് ടേക്ക് […]

ഇമ്രാന് ജയിലില്‍ വച്ച്‌ വിഷബാധയേറ്റെന്നത് അഭ്യൂഹം മാത്രം; അദ്ദേഹം പൂര്‍ണ ആരോഗ്യവാനെന്ന് പേഴ്സണല്‍ ഫിസിഷ്യൻ

  സ്വന്തം ലേഖകൻ   ഇസ്ലാമാബാദ് : മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജയിലില്‍ വെച്ച്‌ വിഷബാധയേറ്റെന്ന അഭ്യൂഹങ്ങള്‍ തള്ളി പേഴ്സണല്‍ ഫിസിഷ്യൻ ഡോ.ഫൈസല്‍ സുല്‍ത്താൻ.   ഇമ്രാൻ ഖാനെ വിശദമായി പരിശോധന നടത്തിയെന്നും അദ്ദേഹത്തിന് ജയിലില്‍ വിഷബാധയേറ്റിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു. അഡിയാല ജയിലിലെത്തി ഇമ്രാൻ ഖാനെ കണ്ടതിന് ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.   ‘പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് മേധാവി ഇമ്രാൻ ഖാനുമായി ഞാൻ സംസാരിക്കുകയും അദ്ദേഹത്തെ വിശദമായി പരിശോധിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഭക്ഷണ സംബന്ധമായതോ, […]

തലസ്ഥാനത്ത് വൻ എം.ഡി.എം.എ വേട്ട; പരിശോധന രഹസ്യ വിവരത്തെ തുടർന്ന്, 78.78 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ എക്സൈസിന്റെ പിടിയിൽ

  സ്വന്തം ലേഖിക   തിരുവനന്തപുരം:തിരുവനന്തപുരത്ത് വൻ എം.ഡി.എം.എ വേട്ട. തമ്പാനൂർ എസ്.എസ് കോവിൽ റോഡിലെ സ്റ്റെപ് അപ് ടാറ്റൂ സ്റ്റുഡിയോയിൽ നിന്ന് എക്സൈസ് എം.ഡി.എം.എ പിടികൂടുകയായിരുന്നു. രാജാജി നഗർ സ്വദേശി മജീന്ദ്രൻ , പെരിങ്ങമ്മല സ്വദേശി ഷോൺ അജി എന്നിവരെയാണ് അറസ്റ്റു ചെയ്തത്.3 ലക്ഷം രൂപ ഇന്ത്യൻ നിരക്ക് വരുന്ന 78.78 ഗ്രാം എം.ഡി.എം.എ യാണ് ഇവരിൽ നിന്നും എക്സൈസ് പിടികൂടിയത്. തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്ത തുടർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് […]

മധുരമെന്നതിന് പുറമേ പല ഗുണങ്ങളുള്ള ഭക്ഷ്യവസ്തുവാണ് ശര്‍ക്കര; ശര്‍ക്കര കഴിച്ചാല്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

  സ്വന്തം ലേഖകൻ   പഞ്ചസാരയ്‌ക്ക് പകരം ഉപയോഗിക്കാവുന്ന മധുരമാണ് ശര്‍ക്കര. മധുരമെന്നതിന് പുറമേ പല ഗുണങ്ങളുമുള്ള ഭക്ഷ്യവസ്തു കൂടിയാണ് ശര്‍ക്കര. ശര്‍ക്കര കഴിച്ചാല്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം   ഇരുമ്പ്, ഫോളേറ്റ് എന്നിവയാല്‍ സമ്പന്നമായ ശര്‍ക്കര കഴിക്കുന്നത് അയേണിന്‍റെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും. കൂടാതെ ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും ഡയറ്റില്‍ ശര്‍ക്കര ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.   ശര്‍ക്കരയെ ആര്‍ത്തവ വേദനയ്‌ക്കുള്ള ഒരു സാന്ത്വന പരിഹാരമായും പറയപ്പെടാറുണ്ട്. അതിനാല്‍ സ്ത്രീകള്‍ക്ക് അവരുടെ ആര്‍ത്തവ സമയത്ത് ശര്‍ക്കര കഴിക്കുന്നത് ഏറെ ഗുണം […]

ദീപാവലി; ബംഗളൂരു-എറണാകുളം പ്രത്യേക തീവണ്ടിയുടെ ബുക്കിങ് രണ്ടു ദിവസത്തിനകം; രണ്ടു സര്‍വീസുകളായിരിക്കും ഉണ്ടാവുക.

  സ്വന്തം ലേഖിക   കൊച്ചി: ദീപാവലി അവധിക്ക് നാട്ടിലെത്തുന്നവര്‍ക്കായി ഓടുന്ന ചെന്നൈ-ബെംഗളൂരു-എറണാകുളം പ്രത്യേക തീവണ്ടിയുടെ ബുക്കിങ് രണ്ടു ദിവസത്തിനകം റെയില്‍വേ ഔദ്യോഗികമായി പ്രഖ്യാപിക്കും.   എറണാകുളത്തേക്കും തിരിച്ചുമായി രണ്ടു സര്‍വീസുകളായിരിക്കും ഉണ്ടാവുക. സമയക്രമം സംബന്ധിച്ച വിശദാംശങ്ങള്‍ ആയിട്ടില്ല. നാട്ടിലേക്കുള്ള പല ട്രെയിനുകളിലും ദീപാവലിക്ക് വെയ്റ്റിങ് ലിസ്റ്റ് കൂടിയതോടെ ബുക്കിങ് നിര്‍ത്തി. അവധിക്കാലത്ത് കാൻസലേഷൻ ഉണ്ടാകാറില്ല.   ദീപാവലിക്ക് നാട്ടിലെത്താൻ ഏറ്റവും തിരക്ക് 10-നാണ്. 12-ന് മടക്കയാത്രയ്ക്കും തിരക്കോടു തിരക്കാണ്. 10-ന് ബെംഗളൂരുവില്‍നിന്നുള്ള ഹംസഫര്‍ എക്സ്‌പ്രസില്‍ സ്ലീപ്പറില്‍ വെയ്റ്റിങ് ലിസ്റ്റ് 298 ആയി. തേര്‍ഡ് […]

സാമ്പത്തിക പ്രതിസന്ധി ; മോട്ടോർ വാഹനവകുപ്പിന് കോടികളുടെ കടം; കുടിശ്ശിക നൽകാത്തതിനാൽ ആർസിയും ലൈസൻസും ഉപഭോക്താക്കൾക്ക് വിതരണം നിർത്തിവച്ച് തപാൽ വകുപ്പ്

സ്വന്തം ലേഖകൻ  കൊച്ചി: സാമ്പത്തിക പ്രതിസന്ധിയിലായ മോട്ടോർ വാഹന വകുപ്പിനെ ധനവകുപ്പ് കൈവിട്ടതോടെ ആർ.സി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ് വിതരണം തകിടം മറിഞ്ഞു. 2.84 കോടി രൂപ കുടിശ്ശിക കിട്ടാത്തതിനാൽ തപാൽ വകുപ്പ് വിതരണം നിറുത്തിവച്ചിരിക്കയാണ്. കുടിശ്ശിക ലഭിച്ചിട്ടു മതി വിതരണമെന്നാണ് തപാൽ വകുപ്പിന്റെ തീരുമാനം. ആർ.സി ബുക്കും ലൈസൻസും സ്വന്തം വിലാസത്തിൽ കിട്ടാൻ പണം മുൻകൂർ അടച്ച ആയിരക്കണക്കിന് പേർ ബുദ്ധിമുട്ടിലായി. പണം ആവശ്യപ്പെടുമ്പോൾ സാമ്പത്തിക പ്രതിസന്ധിയാണ് ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നതെന്ന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ബുധനാഴ്ച മുതലാണ് ലൈസൻസിന്റെയും ആർ.സി ബുക്കിന്റെയും […]