ഇമ്രാന് ജയിലില്‍ വച്ച്‌ വിഷബാധയേറ്റെന്നത് അഭ്യൂഹം മാത്രം; അദ്ദേഹം പൂര്‍ണ ആരോഗ്യവാനെന്ന് പേഴ്സണല്‍ ഫിസിഷ്യൻ

ഇമ്രാന് ജയിലില്‍ വച്ച്‌ വിഷബാധയേറ്റെന്നത് അഭ്യൂഹം മാത്രം; അദ്ദേഹം പൂര്‍ണ ആരോഗ്യവാനെന്ന് പേഴ്സണല്‍ ഫിസിഷ്യൻ

Spread the love

 

സ്വന്തം ലേഖകൻ

 

ഇസ്ലാമാബാദ് : മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജയിലില്‍ വെച്ച്‌ വിഷബാധയേറ്റെന്ന അഭ്യൂഹങ്ങള്‍ തള്ളി പേഴ്സണല്‍ ഫിസിഷ്യൻ ഡോ.ഫൈസല്‍ സുല്‍ത്താൻ.

 

ഇമ്രാൻ ഖാനെ വിശദമായി പരിശോധന നടത്തിയെന്നും അദ്ദേഹത്തിന് ജയിലില്‍ വിഷബാധയേറ്റിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു. അഡിയാല ജയിലിലെത്തി ഇമ്രാൻ ഖാനെ കണ്ടതിന് ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

‘പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് മേധാവി ഇമ്രാൻ ഖാനുമായി ഞാൻ സംസാരിക്കുകയും അദ്ദേഹത്തെ വിശദമായി പരിശോധിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഭക്ഷണ സംബന്ധമായതോ, പതിവ് വ്യായാമത്തെ കുറിച്ചോ അദ്ദേഹം യാതൊരു പരാതികളും പറഞ്ഞിട്ടില്ലെന്നും’ ഡോക്ടര്‍ പറഞ്ഞു.