അഭിനന്ദിന്റെ കൈമാറ്റം പാക് പ്രധാനമന്ത്രി ലാഹോറിലെത്തി

സ്വന്തം ലേഖകന്‍ ലാഹോര്‍: ഇന്ത്യയുടെ വീര പുത്രന്‍ വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യക്ക് കൈമാറുന്നത് നിരീക്ഷിക്കാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ലാഹോറിലെത്തിയിരുന്നെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമാബാദില്‍ നിന്നും അഭിനന്ദനെ വാഗാ ബോര്‍ഡറില്‍ എത്തിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് ലാഹോറിലെത്തിയ ഇമ്രാന്‍ ഖാന്‍ അഭിനന്ദനെ കൈമാറിയതിന് ശേഷമാണ് ഇസ്ലാമാബാദിലേക്ക് തിരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ പഞ്ചാബ് മുഖ്യമന്ത്രി ഉസ്മന്‍ ബുസ്ദര്‍, ഗവര്‍ണര്‍ ചൗധരി സര്‍വാര്‍ എന്നിവരുമായി ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യക്കും പാക്കിസ്ഥാനും ഇടയില്‍ വര്‍ധിച്ചുവരുന്ന പിരിമുറുക്കം കുറയ്ക്കാന്‍ അഭിനന്ദന്‍ വര്‍ധമാനെ തിരച്ചയച്ചതോടെ കഴിഞ്ഞെന്ന […]

റെക്കോർഡ് ചെയ്ത ഫോൺവിളികൾ, 36000 ചിത്രങ്ങൾ; മേജറിന്റെ ഓർമകളിൽ ഗൗരി

സ്വന്തംലേഖകൻ പുൽവാമ ആക്രമണവും ഇന്ത്യയുടെ പ്രത്യാക്രമണവുമെല്ലാം വാർത്തകളിൽ നിറയുമ്പോൾ ഗൗരി മാഹാദി എന്ന യുവതിയുടെ പേര് സോഷ്യൽമീഡിയയിൽ ചുർച്ചയാകുകയാണ്. മേജറിന്റെ വിധവ സൈന്യത്തിന്റെ ഭാഗമാകുന്നു എന്ന വാർത്തയെത്തുടർന്നായിരുന്നു അത്. മേജർ പ്രസാദിന്റെ ഭാര്യ മഹാരാഷ്ട്ര സ്വദേശിനിയായ ഗൗരി മഹാദിക്കാണ് ഭർത്താവിന്റെ മരണത്തിനു രണ്ടു വർഷങ്ങൾക്ക് ശേഷം സൈന്യത്തിന്റെ ഭാഗമായി രാജ്യസേവനത്തിനായി ഇറങ്ങുന്നത്.മേജർ പ്രസാദിനെ കണ്ടുമുട്ടിയതിനെക്കുറിച്ചും അദ്ദേഹത്തോടൊപ്പമുള്ള സ്വപ്ന തുല്യമായ ജീവിതത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മരണം നൽകിയ നഷ്ടബോധത്തെ അതിജീവിക്കാൻ താൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് കുറിപ്പിലൂടെ തുറന്നു പറയുകയാണ് ഗൗരി. […]

സൈനീക ബഹുമതികളോടെ പൈലറ്റ് വശിഷ്ഠന് രാജ്യത്തിന്റെ യാത്രാമൊഴി; ഒട്ടു പതറാതെ ഭാര്യയും സഹപ്രവര്‍ത്തകയുമായ സ്‌ക്വാഡ്രണ്‍ ലീഡര്‍ ആരതി

സ്വന്തം ലേഖകന്‍ ഛണ്ഡീഗഢ്: ജമ്മുകശ്മീരിലെ ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച വ്യോമസേനാ പൈലറ്റും സ്‌ക്വാഡ്രണ്‍ ലീഡറുമായ സിദ്ധാര്‍ത്ഥ് വശിഷ്ടിന് പൂര്‍ണ്ണ സൈനിക ബഹുമതികളോടെ യാത്രാമൊഴി. ഭാര്യയും സഹപ്രവര്‍ത്തകയുമായ സ്‌ക്വാഡ്രണ്‍ ലീഡര്‍ ആരതി സിങ് ഭര്‍ത്താവിന്റെ മൃതദേഹത്തിന് മുന്നില്‍ പതര്‍ച്ചയില്ലാതെ നിലയുറപ്പിച്ചത് ശ്രദ്ധേയമായി. കരച്ചില്‍ അടക്കി നിര്‍ത്തി സധൈര്യം സിദ്ധാര്‍ത്ഥ് വശിഷ്ടിന്റെ ഭൗതിക ശരീരത്തിന് മുന്നില്‍ നില്‍ക്കുന്ന ആരതി സിങിന്റെ ചിത്രത്തിന് വന്‍ പ്രചാരമാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ആരതി സിങിനൊപ്പം സൈനിക ഉദ്യോഗസ്ഥരും പ്രാദേശിക രാഷ്ട്രീയ നേതാക്കളുമുണ്ടായിരുന്നു. പ്രളയകാലത്ത് കേരളത്തിലെത്തിയ വ്യോമസേനയുടെ രക്ഷാപ്രവര്‍ത്തന സംഘത്തില്‍ […]

പഞ്ചായത്ത് വകുപ്പ് ജോയിന്റ് ഡയറക്ടറായി സലീം ഗോപാല്‍ ചുമതലയേറ്റു

സ്വന്തം ലേഖകന്‍പഞ്ചായത്ത് വകുപ്പില്‍ ഭരണ വിഭാഗം ജോയിന്റ് ഡയറക്ടറായി സലിം ഗോപാല്‍ തിരുവനന്തപുരത്ത് ചുമതലയേറ്റു. കോട്ടയം ജില്ലയുടെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന അദ്ദേഹം, ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുക്കളെയും ഐ.എസ്.ഒ നിലവാരത്തിലേക്ക് എത്തിക്കുന്നതിനു നേതൃത്വം നല്‍കിയിട്ടുണ്ട്. ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ഏക ജില്ലയാണ്‌ കോട്ടയം. സലീം ഗോപാല്‍ കോട്ടയം ജില്ലയിലെ മാന്നാനം സ്വദേശിയുമാണ്.

ശോഭാ സുരേന്ദ്രനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍ തൃശൂര്‍: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ അഡീഷനല്‍ ജില്ലാ കോടതി (3) പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. പാലിയേക്കര ടോള്‍ പ്ലാസയ്‌ക്കെതിരെ 2012ല്‍ നടന്ന സമരത്തിന്റെ പേരില്‍ ആണ് ശോഭാ സുരേന്ദ്രനെയും പുതുക്കാട്ടെ ബിജെപി പ്രവര്‍ത്തകനായ അനീഷിനെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചത്. വി.മുരളീധരന്‍ എംപി, ശോഭാ സുരേന്ദ്രന്‍ എന്നിവരടക്കം 10 ബിജെപി നേതാക്കള്‍ക്ക് നേരത്തെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. 2 പേരൊഴികെ മറ്റുള്ളവര്‍ ജാമ്യം നേടി. ഇനിയും കോടതിയില്‍ എത്താത്തവരെയാണ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചത്. 2012 ഫെബ്രുവരിയില്‍ ആണ് ബിജെപി ടോള്‍ പ്ലാസയ്‌ക്കെതിരെ സമരം […]

നിങ്ങളുടെ സിനിമ കഴിയുമ്പോള്‍ എന്റെ ശരീരത്തില്‍ നിറയെ ഒടിവുകളും ചതവുകളുമാണ്; പ്രമുഖ സംവിധായകനോട്‌ മോഹന്‍ലാല്‍

സ്വന്തം ലേഖകന്‍ മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ഭദ്രനും ഒന്നിച്ചപ്പോള്‍ ഉണ്ടായ വമ്പന്‍ ഹിറ്റുകളിലൊന്നാണ് സ്ഫടികം. മോഹന്‍ലാലിന്റെ ആടുതോമ ഇന്നും മലയാളികള്‍ക്ക് പ്രിയമാണ്.്. മലയാള സിനിമ കണ്ട എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രം സ്ഫടികം പിറന്നതിന് പിന്നില്‍ ഒരുപാടു കഥകളുണ്ട്. സ്ഫടികത്തെ കുറിച്ചും തന്നോടൊപ്പമുള്ള ഓരോ സിനിമ കഴിയുമ്പോഴും മോഹന്‍ലാല്‍ പറയാറുള്ള പരാതിയെ കുറിച്ചും ഭദ്രന്‍ ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തുന്നു. ” മോഹന്‍ലാലിനെ കൊണ്ട് സ്‌ട്രെയിന്‍ ചെയ്യിക്കുമ്പോഴുള്ള കുഴപ്പങ്ങള്‍ വേറെയാണ്. മോഹന്‍ലാലിന് എന്റെ സിനിമയില്‍ എപ്പോഴും സ്‌ട്രെയിനാണ്. അദ്ദേഹം പറയും, ‘നിങ്ങടെ സിനിമ അഭിനയിക്കുമ്പോഴെല്ലാം ഒരു […]

മാതൃരാജ്യത്തിന് അഭിനന്ദനെ കൈമാറുമ്പോള്‍ കൂടെയുണ്ടായിരുന്ന ഡോ. ഫരീഖ ബുഗ്തി ആര്?

സ്വന്തം ലേഖകന്‍ രാജ്യം ഉറ്റു നോക്കിയ നീണ്ട ഏതാനും ചില മണിക്കൂറുകള്‍ക്കൊടുവില്‍ രാത്രി 9.20ന് വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യക്ക് കൈമാറി. എന്നാല്‍ അഭിനന്ദനെ കൈമാറാന്‍ ഒപ്പമെത്തിയ വനിതയാരെന്ന് പലരും സംശയിച്ചിരുന്നു. വാഗ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പതാകയ്ക്ക് മുന്നില്‍ ഈ വനിതക്കൊപ്പമാണ് അഭിനന്ദന്‍ വന്നു നിന്നത്. ഡോ. ഫരീഖ ബുഗ്തി, പാക്കിസ്ഥാന്‍ വിദേശകാര്യ ഓഫീസിലെ ഇന്ത്യയുടെ ചുമതലയുള്ള ഡോക്ടര്‍. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്(ഐഎഫ്എസ്) എന്നതിനു തുല്യമായി പാക്കിസ്ഥാനിലുള്ള ഫോറിന്‍ സര്‍വീസ് ഓഫ് പാക്കിസ്ഥാന്‍(എഫ്എസ്പി) ഉദ്യോഗസ്ഥയാണ് ഡോ. ഫരീഖ ബുഗ്തി. പാക്കിസ്ഥാന്‍ തടവിലുളള […]

അഭിനന്ദന് വേറിട്ട ആദരമൊരുക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം; ഒന്നാം നമ്പര്‍ ജേഴ്‌സിയ്ക്ക് അഭിനന്ദന്‍ എന്ന പേര് നല്‍കി

സ്വന്തം ലേഖകന്‍ മുംബൈ: മണിക്കൂറുകളുടെ ആശങ്കകളൊഴിഞ്ഞ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ ഇന്ത്യന്‍ മണ്ണിലെത്തി. . അദ്ദേഹത്തിന്റെ തിരിച്ചുവരില്‍ വ്യത്യസ്തമായൊരു സ്വീകരണം ഒരുക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ബി സി സി ഐയും. വീര ജവാനായി പ്രത്യേകം ജേഴ്സി തയ്യാറാക്കിയാണ് ടീം ഇന്ത്യ അഭിനന്ദന് ആദരവ് അറിയിച്ചത്.രാജ്യം മുഴുവനും അഭിനന്ദനെ കുറിച്ച് അഭിമാനിക്കുകയാണ്. ഒന്നാം നമ്പര്‍ ജഴ്‌സിയാണ് നീലപ്പട ഇന്ത്യയുടെ വീര നായകനായി തയ്യാറാക്കിയത്. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ എന്നാണ് ജേഴ്സില്‍ എഴുതിയിരിക്കുന്ന പേര്. അതേസമയം ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, […]

അഭിനന്ദന്‍ വര്‍ദ്ധമാനെ ഡല്‍ഹിലെത്തിച്ചു; ഇനി ബ്രീഫിങ്ങ്

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഇന്ത്യയുടെ വീരപുത്രന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഡല്‍ഹിയില്‍ എത്തി. പഞ്ചാബിലെ അമൃത്സറിലില്‍നിന്നും പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്. ഇന്ന് ഡല്‍ഹിയില്‍ ഉന്നത സൈനിക ഉദ്ദ്യോഗസ്ഥരുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തുന്ന അദ്ദേഹത്തോട് പാക് കസ്റ്റഡിയിലെ അനുഭവങ്ങള്‍ ചോദിച്ചറിയും. വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ അഭിനന്ദനെ സ്വീകരിക്കാന്‍ വാഗയില്‍ എത്തിയിരുന്നു. ഊര്‍ജസ്വലനായി കാണപ്പെട്ട അഭിനന്ദനനെ വിശദമായ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി. വേഗത്തില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഡീബ്രീഫിങ്ങ് എന്നറിയപ്പെടുന്ന നടപടികളുടെ ഭാഗമായി വ്യോമസേന, ഇന്റലിജന്‍സ് ബ്യൂറോ, […]

വരള്‍ച്ച രൂക്ഷം: കാട്ടുതീയില്‍ സംസ്ഥാനത്ത് ഭാഗീകമായി കത്തിനശിച്ചത് 410 ഏക്കര്‍ വനഭൂമി

സ്വന്തം ലേഖകന്‍ പത്തനംതിട്ട:സംസ്ഥാനത്ത് കഴിഞ്ഞ ഒരുമാസത്തിനിടെ കാട്ടുതീയില്‍ പൂര്‍ണമായി കത്തിനശിച്ചത് 410 ഏക്കര്‍ വനഭൂമി. ഭാഗികമായി കത്തിയ വനഭൂമിയുടെ വിസ്തീര്‍ണംകൂടി കണക്കാക്കിയാല്‍ നഷ്ടം ഇതിലുമേറുമെന്നാണ് വനംവകുപ്പിന്റെ കണക്ക്. പ്രളയത്തിനിടെ വനങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ജലാശയങ്ങളില്‍ മണ്ണുമൂടി ഒഴുക്കുനിലച്ചതും ഉറവകള്‍ വറ്റിയതുമാണ് തീ ഇത്രയധികം വ്യാപിക്കുന്നതിന് കാരണമായതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. കാട്ടുതീയില്‍ കൂടുതല്‍ നഷ്ടം മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനിലാണ്. 180 ഏക്കറിലധികം ഭൂമിയിലാണ് ഇവിടെ കാട്ടുതീ പടര്‍ന്നത്. ഇതില്‍ത്തന്നെ അഗളി, അട്ടപ്പാടി റെയ്ഞ്ചുകള്‍ക്ക് കീഴിലുള്ള പ്രദേശങ്ങളിലാണ് നഷ്ടമേറെയും. ഇവിടെയുള്ള പുല്‍മേടുകള്‍, വരണ്ട ഇലപൊഴിയും കാടുകള്‍, […]