പലസ്തീനെ പിന്തുണച്ചതിന് ഓര്‍ത്തഡോക്‌സ് ജൂതരെ ചുംബിച്ച്‌ മുസ്‌ലിം യുവാവ്; വീഡിയോ വൈറൽ.

പലസ്തീനെ പിന്തുണച്ചതിന് ഓര്‍ത്തഡോക്‌സ് ജൂതരെ ചുംബിച്ച്‌ മുസ്‌ലിം യുവാവ്; വീഡിയോ വൈറൽ.

Spread the love

 

സ്വന്തം ലേഖിക

സയണിസത്തിനും സയണിസ്റ്റ് രാഷ്ട്രമായ ഇസ്രായേലിന്റെ ക്രൂരതയ്ക്കുമെതിരെ പ്രതിഷേധിച്ച ജൂതരെ യുവാവ് ചുംബിക്കുന്ന വീഡിയോ എക്സിൽ (ട്വിറ്ററില്‍) നിരവധി പേരാണ് പങ്കുവെച്ചത്.

ഇസ്രായേല്‍ – ഫലസ്തീൻ യുദ്ധ വിവരങ്ങള്‍ കൈമാറുന്ന ജാക്‌സൻ ഹിൻങ്ക്‌ലെ, സെൻസേര്‍ഡ് മെൻ തുടങ്ങിയവരൊക്കെ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സയണിസത്തിനും ഇസ്രായേല്‍ ക്രൂരതയ്ക്കുമെതിരെയുള്ള പോസ്റ്ററുകള്‍ പിടിച്ചു നില്‍ക്കുന്ന ജൂത മത വിശ്വാസികളെ ഓരോരുത്തരെയായി ചുംബിക്കുന്ന മുസ്‌ലിം യുവാവാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ ഒരു യൂറോപ്യൻ രാജ്യത്ത് നിന്നുള്ളതാണെന്നാണ് സ്പ്രിൻറര്‍ എന്ന ട്വിറ്റര്‍ ഹാൻഡില്‍ പറയുന്നത്.