വാഴയും കാരറ്റും ബീൻസും ശാപ്പിട്ട് പടയപ്പ; സ്ഥലത്തെ കോഴിക്കൂടുകളും തകര്‍ത്തു; മൂന്നാറിൽ വീണ്ടും വ്യാപകമായി കൃഷി നശിപ്പിച്ച്‌ പടയപ്പയുടെ വിളയാട്ടം

മൂന്നാര്‍: വീണ്ടും വ്യാപകമായി കൃഷി നശിപ്പിച്ച്‌ പടയപ്പയുടെ വിളയാട്ടം. തിങ്കളാഴ്ച രാത്രി ദേവികുളം ലാക്കാട് ഫാക്ടറി ഡിവിഷനിലാണ് പടയപ്പ ഇറങ്ങിയത്. രാത്രി എട്ടിന് പ്രദേശത്തെ സെന്റ് ആന്റണി പള്ളിക്ക് സമീപത്ത് ഇറങ്ങിയ പടയപ്പ വ്യാപകമായി കൃഷി നശിപ്പിച്ചു. രാജാറാം, രാജാങ്കം, സതിയൻ എന്നിവരുടെ വാഴ, ക്യാരറ്റ്, ബട്ടര്‍ബീൻസ് തുടങ്ങിയവയാണ് ആന നശിപ്പിച്ചത്. ഇതില്‍ സതിയന്റെ പച്ചക്കറത്തോട്ടത്തില്‍ ഇത് രണ്ടാം ദിവസമാണ് ആന നാശം വരുത്തുന്നത്. ഇന്നലെ രാവിലെ ഒൻപത് വരെ പ്രദേശത്ത് തന്നെ നിലയുറപ്പിച്ച പടയപ്പയെ വനംവകുപ്പ് അധികൃതര്‍ എത്തിയാണ് കാട്ടലേക്ക് തുരത്തിയത്. തിങ്കളാഴ്ച […]

പക്ഷാഘാതത്തെ തുടർന്ന് അന്ത്യം; കടുത്തുരുത്തി സ്വദേശി ജോസിന്റെ ജീവന്‍ ഇനി സൗദി അറേബ്യയിലെ മൂന്ന് പേരിലൂടെ തുടിക്കും; വൃക്ക, കരള്‍, നേത്രപടലം തുടങ്ങിയ അവയവങ്ങൾ ദാനം ചെയ്തു

കടുത്തുരുത്തി: ജോസിന്റെ ജീവന്‍ സൗദി അറേബ്യയിലെ മൂന്നു പേരിലൂടെ തുടിക്കും. മരണം വരിക്കുന്നതിനു മുന്‍പേ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന ചാമക്കാലായില്‍ തച്ചേത്തുപ്പറമ്പില്‍ ടി.വി. ജോസ്‌(61) ന്റെ ആഗ്രഹമാണു മക്കള്‍ നിറവേറ്റിയത്‌. കഴിഞ്ഞ 4 മാസമായി വിസിറ്റിങ്‌ വിസയില്‍ മക്കളോടൊപ്പം സൗദിയില്‍ താമസിച്ച വന്നിരുന്ന ജോസിന്‌ ഒകേ്‌ടാബര്‍ മാസം 28 നാണു പക്ഷാഘാതം ഉണ്ടായത്‌. ഉടന്‍ തന്നെ മകള്‍ ജോലി ചെയ്യുന്ന കിങ്‌ ഖാലിദ്‌ ആന്റ്‌ പ്രിന്‍സ്‌ സുല്‍ത്താന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നവംബര്‍ 19 നു മരണം സംഭവിക്കുകയായിരുന്നു. മരണശേഷം തന്റെ […]

ന്യൂനമര്‍ദ്ദ പാത്തി സജീവം; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി ഇന്ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കോമറിന്‍ മേഖലയില്‍ നിന്ന് മധ്യ പടിഞ്ഞാറന്‍ ആന്ധ്രാ പ്രദേശ് തീരത്തേക്ക് കിഴക്കന്‍ കാറ്റിന്റെ ന്യുനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായിട്ടാണ് സംസ്ഥാനത്ത് മഴ സജീവമായത്. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ അറിയിപ്പ്. നവംബര്‍ 24 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും […]

കലോത്സവ വേദികളിൽ നടക്കുന്നത് വൻ അട്ടിമറി; 252 മാർക്ക് നേടിയ മത്സരാർത്ഥിയുടെ മാർക്ക് വെട്ടിക്കുറച്ച് 250 ആക്കി; 251 കിട്ടിയ മൽസരാർത്ഥിക്ക് ഒന്നാം സ്ഥാനം നൽകി അധികൃതർ; തിരിമറി നടന്നത് കൊല്ലം ഉപജില്ലാ സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം കുച്ചിപ്പുടി മത്സരത്തിൽ; കഴിവുള്ള കലാപ്രതിഭകളായ വിദ്യാർത്ഥികളെ പിൻതള്ളി സ്വാധീനമുള്ളവർ ഒന്നാം സ്ഥാനം നേടുന്നു; അട്ടിമറിയിൽ ഒന്നാം സ്ഥാനം നഷ്ടമായത് വാളകം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി നവമിക്ക് ; മൽസരാർത്ഥി ഹൈക്കോടതിയെ സമീപിച്ചു; നവമിക്ക് വേണ്ടി അഡ്വ. കെ.രാജേഷ് കണ്ണൻ ഹാജരാകും

കൊല്ലം: കലാ മത്സരങ്ങൾ നിറഞ്ഞാടുന്ന കലോത്സവ വേദികളിൽ നടക്കുന്നത് വൻ അട്ടിമറി. കഴിവുള്ള കലാപ്രതിഭകളായ വിദ്യാർത്ഥികളെ പിൻതള്ളി സ്വാധീനം മൂലം അനർഹരാണ് കിരീടം സ്വന്തമാക്കുന്നത്. കൊല്ലം ഉപജില്ലാ സ്കൂൾ കലോത്സവം – (വെളിയം ഉപജില്ലാ) ഹൈസ്കൂൾ വിഭാഗം കുച്ചിപ്പുടി മത്സരത്തിലാണ് അട്ടിമറി നടന്നത്. ഒന്നാം സ്ഥാനം നേടിയ എം ടി എച്ച് എസ് എസ് വാളകം സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി നവമി ആർ അജയുടെ മാർക്ക് ഷീറ്റ് വെട്ടിതിരിത്തിയാണ് വിധി പ്രസ്താവനയിൽ അട്ടിമറി നടത്തിയത്. എന്നാൽ ഇത് തിരിച്ചറിയാതെ വിദ്യാർത്ഥിനി സാങ്കേതിക കാരണങ്ങൾ […]

ശബ്ദ ഹിയറിംഗ് എയ്‌ഡ്‌ സെൻ്ററിന്റെയും നെടുംകുന്നം ഗ്രാമപഞ്ചായത്ത് 6, 7 വാർഡുകളുടെയും ആഭിമുഖ്യത്തിൽ ദേവഗിരി അങ്കണവാടിയിൽ നവംബർ 25 ന് സൗജന്യ കേൾവി പരിശോധന ക്യാമ്പ്; താൽപ്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക

കോട്ടയം: കറുകച്ചാൽ ശബ്ദ ഹിയറിംഗ് എയ്‌ഡ്‌ സെൻ്ററിന്റെയും നെടുംകുന്നം ഗ്രാമപഞ്ചായത്ത് 6, 7 വാർഡുകളുടെയും ആഭിമുഖ്യത്തിൽ നെടുംകുന്നം ദേവഗിരി അങ്കണവാടിയിൽ വെച്ച് നവംബർ 25 ശനിയാഴ്ച്ച രാവിലെ 9.30 മുതൽ 2 മണിവരെ സൗജന്യ കേൾവി പരിശോധന ക്യാമ്പ് നടത്തു. നെടുംകുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബീന സി ജെ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്തംഗം മേഴ്‌സി റെൻ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് അംഗം വി എം ഗോപകുമാർ സ്വാഗതം ആശംസിക്കും. ഷിനുമോൾ ജോസഫ് (ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ) മാത്യു വർഗീസ് മഠത്തിനാൽ (ക്ഷേമകാര്യ […]

പോയാല്‍ 300, അടിച്ചാല്‍ 12 കോടി..! ഇക്കുറി കോടിപതികളും ലക്ഷാധിപതികളും കൂടും; ഭാഗ്യാന്വേഷികള്‍ കാത്തിരിക്കുന്ന ഇത്തവണത്തെ ‘പൂജ’ ഭാഗ്യം ആര്‍ക്ക്.? ബമ്പര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്

തിരുവനന്തപുരം: പോയാല്‍ 300, അടിച്ചാല്‍ 12 കോടി എന്ന് കരുതി ?ഭാഗ്യാന്വേഷികള്‍ കാത്തിരിക്കുന്ന ഇത്തവണത്തെ പൂജ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനില്‍ വച്ചാകും നറുക്കെടുപ്പ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സമ്മാനഘടനയിലും ടിക്കറ്റ് വിലയിലുമടക്കം മാറ്റം വരുത്തിയാണ് പൂജ ബമ്പര്‍ ഇക്കുറി എത്തിയത്. പൂജ ബമ്പറിന്‍റെ ചരിത്രത്തിലെ വലിയ സമ്മാനത്തുകയും ടിക്കറ്റ് വിലയുമാണ് ഇക്കുറി. ഒന്നാം സമ്മാനമായ 12 കോടി നേടുന്നയാള്‍ക്ക് പുറമെ മറ്റ് പലര്‍ക്കും കോടിശ്വരൻമാരാകാം എന്നതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. ലക്ഷാധിപതികളുടെ […]

കോണ്‍ഗ്രസിന്റെ നാഷണല്‍ ഹെറാള്‍ഡിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; 751.9 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി

ഡല്‍ഹി: കോണ്‍ഗ്രസിന്റെ നാഷണല്‍ ഹെറാള്‍ഡിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് 751.9 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ.ഡി. മുംബൈയിലേയും ഡല്‍ഹിയിലേയും നാഷണല്‍ ഹെറാള്‍ഡ് ഹൗസുകള്‍ ലഖ്നോവിലെ നെഹ്റു ഭവൻ എന്നിവയാണ് കണ്ടുകെട്ടിയത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട് നടത്തിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. എന്നാല്‍, രാഷ്ട്രീയപ്രേരിതമായാണ് കേസാണിതെന്നും ഇ.ഡിയുടെ കൈവശം തെളിവുകളൊന്നുമില്ലെന്നുമാണ് കോണ്‍ഗ്രസ് നിലപാട്. 2014ലാണ് സംഭവത്തില്‍ ഇ.ഡി അന്വേഷണം തുടങ്ങിയത്. കേസില്‍ രാഹുല്‍ഗാന്ധി, സോണിയ ഗാന്ധി, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, അന്തരിച്ച […]

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; അഭി വിക്രമടക്കം മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍; ഇവരിൽ നിന്നും വ്യാജ തിരിച്ചറിയല്‍ രേഖകള്‍ കണ്ടെടുത്തു; അഭി വിക്രമിന്റെ ലാപ്ടോപ്പും മൊബൈല്‍ ഫോണുമടക്കം പിടിച്ചെടുത്തു

പത്തനംതിട്ട: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍. അടൂരിലാണ് മൂന്ന് പേര്‍ കസ്റ്റഡിയിലായത്. പത്തനംതിട്ട സ്വദേശികളായ അഭി വിക്രം, ബിനില്‍, ഫെനി എന്നിവരാണ് പിടിയിലായത്. അഭി വിക്രം യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്നു. പിടിയിലായവരില്‍ നിന്നു വ്യാജ തിരിച്ചറിയല്‍ രേഖകള്‍ കണ്ടെടുത്തു. അഭി വിക്രമിന്റെ ലാപ് ടോപ്പും മൊബൈല്‍ ഫോണുമടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഉപയോഗിച്ച്‌ വ്യാജ തിരിച്ചറിയല്‍ രേഖകളുണ്ടാക്കിയെന്നാണ് സംശയിക്കുന്നത്. പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് ജീവൻക്കാരൻ കൂടിയാണ് അഭി. വ്യാജ രേഖാ നിര്‍മാണം നടന്നുവെന്നു […]

മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരി പി വത്സല യാത്രയായി; അന്ത്യം ഹൃദ്രോഗത്തെ തുടര്‍ന്ന്; വിടവാങ്ങിയത് കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാര ജേത്രി

കോഴിക്കോട്: മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി പി വത്സല അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു അന്ത്യം. 85 -ാം വയസിലാണ് പി വത്സല ജീവിതത്തോട് വിടപറഞ്ഞത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും കേരള സാഹിത്യ അക്കാദമി പുരസ്കാരവും വത്സലയുടെ അക്ഷരങ്ങളെതേടിയെത്തിയിട്ടുണ്ട്. 2021 ല്‍ എഴുത്തച്ഛൻ പുരസ്കാരവും വത്സല സ്വന്തമാക്കിയിട്ടുണ്ട്. സംസ്കാരം വിദേശത്തുള്ള മകൻ എത്തിയ ശേഷം വ്യാഴാഴ്ച നടക്കുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചിട്ടുള്ളത്. നെല്ല് , എന്‍റെ പ്രിയപ്പെട്ട കഥകള്‍ , ഗൗതമൻ , മരച്ചോട്ടിലെ വെയില്‍ ചീളുകള്‍ […]

കോട്ടയത്ത് കെഎസ്‌ആര്‍ടിസി ബസിന്റെ ഹെഡ്ലൈറ്റ് തകര്‍ത്ത സംഭവം: കാറില്‍ എത്തിയ യുവതിയെ തിരിച്ചറിഞ്ഞു; കാഞ്ഞിരപ്പള്ളി സ്വദേശിനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്

കോട്ടയം: കാറില്‍ എത്തിയ സ്ത്രീകള്‍ കെഎസ്‌ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ യുവതിക്കെതിരെ കേസ്. കാഞ്ഞിരപ്പള്ളി സ്വദേശി 26-കാരി സുലുവിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊതുമുതല്‍ നശിച്ചു എന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത് ചിങ്ങവനം പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് കോട്ടയം കോടിമത നാലുവരി പാതയിലായിരുന്നു സംഭവം. ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ മിററില്‍ തട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് കാറിലുണ്ടായിരുന്ന സ്ത്രീകള്‍ കാറില്‍ നിന്നും ലിവര്‍ എടുത്ത് ബസിന്റെ ഹെഡ്‍ലൈറ്റ് അടിച്ചു തകര്‍ത്തത്. തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് പോയ […]