രാത്രിയുടെ മറവിൽ വ്യാജ പാസിൽ ആലപ്പുഴയ്ക്കു പൂഴിമണ്ണ് കടത്ത്; ടോറസ് ടിപ്പർ ലോറികളും ജെ.സി.ബിയും ഹിറ്റാച്ചിയും പൊലീസ് പിടിച്ചെടുത്തു; മണ്ണ് മാഫിയക്കു ഭീഷണിയുമായി കടുത്തുരുത്തി പൊലീസ്

സ്വന്തം ലേഖകൻ കടുതുരുത്തി: രാത്രിയുടെ മറവിൽ അമിത വേഗത്തിൽ ഭൂമി തുരന്ന് മണ്ണെടുത്ത് വിൽപ്പന നടത്തുന്ന മണ്ണ് മാഫിയക്കെതിരെ നടപടി ശക്തമാക്കി പൊലീസ്. കടുത്തുരുത്തി പൊലീസ് രാത്രിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ശക്തമായ നടപടിയുണ്ടായത്. നിറയെ മണ്ണുമായി എട്ടു ടോറസ് ലോറികളും, മൂന്നു ടിപ്പറുകളും ഓരോ ജെ.സിബിയും , ഹിറ്റാച്ചിയും പൊലീസ് പൊക്കി അകത്താക്കി. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് മണ്ണ് മാഫിയ സംഘം കുടുങ്ങിയത്. കടുത്തുരുത്തി, കുറവിലങ്ങാട്, വെള്ളൂർ മേഖലകളിലെ പത്തിലേറെ കടവുകളിൽ നിന്നും രാത്രി കാലത്ത് […]

കള്ള് കുടിക്കണമെങ്കിൽ ഇനി ബുദ്ധിമുട്ടും ; ജനവാസ മേഖലയിൽ ഇനി കള്ളുഷാപ്പുകൾ അനുവദിക്കരുത് : ഉത്തരവുമായി ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: കള്ള് കുടിക്കണമെങ്കിൽ ഇനി ബുദ്ധിമുട്ടും. ജനവാസ മേഖലയിൽ കള്ളുഷാപ്പുകൾ അനുവദിക്കില്ല.ഉത്തരവുമായി ഹൈക്കോടതി. വൈക്കം ഇരുമ്പൂഴിക്കരയിലെ കള്ളുഷാപ്പുമായി ബന്ധപ്പെട്ട ഹർജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താക്കിന്റെ വിധി. ഇതോടൊപ്പം നാട്ടുകാരുടെ സ്വകാര്യതയ്ക്ക് ഭംഗമുണ്ടാക്കാത്ത കള്ളുഷാപ്പുകൾക്ക് മാത്രമേ ലൈസൻസ് പുതുക്കി നൽകാവൂ എന്നും കോടതി ഉത്തരവിട്ടു. നാട്ടുകാരുടെ സ്വകാര്യത മാനിക്കാതെ കള്ളുഷാപ്പുകൾക്ക് ലൈസൻസ് നൽകാൻ പാടില്ല. നിലവിൽ കള്ള് ഷാപ്പുകൾക്കുള്ള ലൈസൻസുകൾ പുതുക്കുന്നതിന് മുൻപ് കർശനമായ പരിശോധന നടത്താനും കോടതി എക്‌സൈസ് വകുപ്പിനോട് നിർദേശിച്ചു. സാമൂഹികമായി സ്വീകാര്യമല്ലാത്ത രീതിയിൽ പ്രവർത്തിക്കുന്ന കള്ളുഷാപ്പുകൾ സ്വകാര്യതയ്ക്ക് […]

സുപ്രീംകോടതി വിധി അനുസരിച്ച് പെരുവയിൽ യാക്കോബായ സഭ പള്ളി പിടിച്ചെടുത്തു; ആരാധന നടത്തി യാക്കോബായ-ഓർത്തഡോക്‌സ് സഭാംഗങ്ങൾ: പള്ളിയിൽ തർക്കം തുടരുന്നു

സ്വന്തം ലേഖകൻ പെരുവ: ഇനിയും അവസാനിക്കാതെ യാക്കോബായ -ഓർത്തഡോക്‌സ് പള്ളിത്തർക്കം.സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ -ഓർത്തഡോക്‌സ് വിഭാഗങ്ങൾ തർക്കം നിലനിൽക്കുന്ന കാരിക്കോട് സെന്റ് തോമസ് ബഥേൽ യാക്കോബായ പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗം പ്രവേശിച്ചു. വൻ പോലീസ് സന്നാഹത്തോടെയാണ് ഓർത്തഡോക്‌സ് സഭാംഗങ്ങൾ പള്ളിയിൽ പ്രവേശിച്ചത്. പിറവം പള്ളി പിടിച്ചെടുത്തതിന് സമാനമായ സാഹചര്യമാണ് പെരുവയിലും ഉണ്ടായിരുന്നത്. എന്നാൽ പൊലീസ് സംയമനമായി ഇട്ടപ്പെട്ടതോടെ സംഘർഷം ഒഴിവാക്കുകയായിരുന്നു. ഇതോടെ ഇരുവിഭാഗങ്ങളും പള്ളിയിൽ ആരാധന നടത്തി. പള്ളി പിടിച്‌ചെടുക്കാൻ ഓർത്തഡോക്‌സ് വിഭാഗം എത്തുമെന്ന് അറിഞ്ഞ് നൂറുക്കണക്കിന് വിശ്വാസികളാണ് പള്ളിക്ക് മുന്നിൽ […]

കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ മസ്റ്ററിങ്ങ്

സ്വന്തം ലേഖകൻ കോട്ടയം: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന തൊഴിലാളികൾ ജനുവരി 31 നകം മസ്റ്ററിങ്ങ് നടത്തേണ്ടതാണ്. ഫെബ്രുവരി ഒന്നു മുതൽ പെൻഷൻ ലഭിക്കുന്നതിനായി മസ്റ്ററിക്ക് നിർബന്ധമാണ്. അക്ഷയ സെന്റർ വഴി മസ്റ്ററിങ്ങ് നടത്താത്തവർക്കാണ് ക്ഷേമനിധി ബോർഡ് മസ്റ്ററിങ്ങിന് അവസരം ഒരുക്കുന്നത്.

വൈക്കത്ത് ബസ് കാറിലേക്ക് പാഞ്ഞുകയറി ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവം ; അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

  സ്വന്തം ലേഖകൻ കോട്ടയം : വൈക്കത്ത് ബസ് കാറിലേക്ക് പാഞ്ഞുകയറി ഒരു കുടുംബത്തിലെ നാലു പേർ മരിച്ച സംഭവത്തിൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വൈക്കം ആലപ്പുഴ റൂട്ടിൽ ചേരിൻ ചുവട്ടിൽ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. മൂന്നു റോഡുകൾ ചേരുന്ന ജംങ്കഷനിലാണ് അപകടം നടന്നത്. ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറിയ കാർ ബസിന് മുന്നിൽപ്പെടുകയായിരുന്നു. ഇരു വാഹനങ്ങളും വേഗത്തിൽ വന്നതാണ് ഇത്തരത്തിൽ വലിയ ആഘാതമുണ്ടാകാൻ കാരണമെന്നാണ് വിവരം. ഇടറോഡിൽ നിന്ന് കയറിവന്ന കാർ അതേവേഗത്തിൽ റോഡിലേക്ക് കയറുന്നതാണ് സിസിടിവി […]

സ്‌കൂളുകളിൽ കളക്ഷൻ ബിന്നുകൾ: ജില്ലാതല ഉദ്ഘാടനം ഒക്ടോബർ മൂന്നിന്

സ്വന്തം ലേഖകൻ കോട്ടയം: മാലിന്യം തരംതിരിച്ച് സംസ്‌ക്കരിക്കേണ്ടതിൻറെ ആവശ്യകത സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിന് സ്‌കൂളുകളിൽ കളക്ഷൻ ബിന്നുകൾ സ്ഥാപിക്കുന്ന കളക്ടേഴ്‌സ് അറ്റ് സ്‌കൂൾ പദ്ധതിക്ക് ഒക്ടോബർ മൂന്നിന് തുടക്കമാകും. വൈക്കം സത്യാഗ്രഹ മെമ്മോറിയൽ സ്‌കൂളിൽ രാവിലെ 10ന് ജില്ലാ കളക്ടർ പി. കെ. സുധീർ ബാബു ഉദ്ഘാടനം നിർവഹിക്കും. നഗരസഭാ ചെയർമാൻ പി. ശശിധരൻ അധ്യക്ഷത വഹിക്കും. ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഫിലിപ്പ് ജോസഫ് പദ്ധതി വിശദീകരിക്കും. വൈസ് ചെയർപേഴ്‌സൺ എസ്. ഇന്ദിരാദേവി ശുചിത്വ പ്രതിജ്ഞ ചൊല്ലികൊടുക്കും. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ […]

ഒരുക്കങ്ങളായി കുറവിലങ്ങാട് നസ്രാണി മഹാസംഗമം സെപ്റ്റംബർ ഒന്നിന്

സ്വന്തം ലേഖകൻ കോട്ടയം: ഉണരാം ഒരുമിക്കാം ഉറവിടത്തിൽ എന്ന ആഹ്വാനവുമായി മാർത്തോമ്മായുടെ ശ്ലൈഹിക പാരമ്പര്യമുള്ള നസ്രാണികളുടെ സംഗമം കുറവിലങ്ങാട് നസ്രാണി സംഗമം എന്ന പേരിൽ സെപ്റ്റംബർ ഒന്നിന് നടക്കും. സീറോ മലബാർ സഭയിലെ ഏക മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അർക്കദിയാക്കോൻ ദേവാലയമായ കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ ഒന്നിന് ഉച്ചകഴിഞ്ഞ് 1.30ന് പതിനയ്യായ്യിരത്തിലേറെ പ്രതിനിധികൾ പങ്കെടുക്കുന്ന പ്രൗഡഗംഭീരസമ്മേളനം നടക്കും. സംഗമത്തിന്റെ ആദ്യഘട്ടമായി 25ന് ആരംഭിച്ച മരിയൻ കൺവൻഷൻ വ്യാഴാഴച (29) സമാപിക്കും. കൂനൻകുരിശ് വരെ ഒരുസഭയായി വളർന്ന് പിന്നീട് വിവിധ വിഭാഗങ്ങളായി മാറിയ […]

അടിയന്തിരാവസ്ഥ വിരുദ്ധ പോരാളി വൈക്കം ഗോപകുമാർ അന്തരിച്ചു: സംസ്കാരം വൈകിട്ട്

വൈക്കം: അടിയന്തിരാവസ്ഥ വിരുദ്ധ പോരാളിയും എമര്‍ജന്‍സി വിക്റ്റിം ആസോസിയേഷന്റെ രക്ഷാധികാരിയുമായ വൈക്കം ഗോപകുമാര്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ വൈക്കത്തെ വീട്ടില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 ന് സ്വവസതിയില്‍ നടക്കും. അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയ ഗോപകുമാറിന് പോലിസിന്റെ കൊടിയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു. അടിയന്തരാവസ്ഥ കാലത്ത് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനിടെയാണ് ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ട് പോലീസിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്കിരയായത്.

മൂന്നര പതിറ്റാണ്ടിന് ശേഷം ആ കൂട്ടുകാർ വീണ്ടും സ്‌കൂൾ മുറ്റത്ത് ഒത്തു കൂടി; വൈക്കത്തെ പഴയ സ്‌കൂൾ കുട്ടികളുടെ കൂട്ടായ്മ ആവേശമായി

സ്വന്തം ലേഖകൻ കോട്ടയം: വൈക്കം (വെസ്റ്റ് ) ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ (മടിയത്തറ) 1984 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘ഓർമ്മക്കൂട്ടത്തിൻെ നേതൃത്വത്തിൽ പഴയ കൂട്ടുകാർ വീണ്ടും സ്‌കൂൾ മുറ്റത്ത് ഒത്തു കൂടി. ജീവകാരുണ്യ പ്രവർത്തനങ്ങൾ അടക്കം ഏറ്റെടുത്തു നടത്തുന്നതിന്റെ ഭാഗമായാണ് പഴയ കാല വിദ്യാർത്ഥികൾ ഒത്തു കൂടിയത്. 2017 ലാണ് ഓർമ്മക്കൂട്ടം ഒരു കൂട്ടം പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രൂപീകരിച്ചത്.  സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം വർഷങ്ങൾക്ക് ശേഷമാണ് പലരും ഒത്തു ചേരുന്നത് തന്നെ. ജീവകാരുണ്യ പ്രവർത്തനങ്ങൾ അടക്കം ഇവർ ഏറ്റെടുത്തു നടത്തുന്നുണ്ട്. […]

കുറവിലങ്ങാട് നസ്രാണി മഹാസംഗമം ഒരുക്കങ്ങള്‍ സജീവമായി, ഇനി 99 നാള്‍

സ്വന്തം ലേഖകൻ കുറവിലങ്ങാട്: മാര്‍ത്തോമ്മാ പാരമ്പര്യം പേറുന്ന വിശ്വാസികളുടെ പ്രതിനിധികളായി പതിനയ്യായ്യിരം പേര്‍ പങ്കെടുക്കുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിനുള്ള ഒരുക്കങ്ങള്‍ സജീവമായി. ഇനിയുള്ള 99 ദിനരാത്രങ്ങള്‍ പ്രാര്‍ത്ഥനാനിര്‍ഭരമാക്കി അനുഗ്രഹം നേടാനുള്ള തീരുമാനത്തിലാണ് ഇടവക ജനവും മുത്തിയമ്മ ഭക്തരുമെന്ന്  മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയം ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍, സീനിയര്‍ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസി.വികാരി ഫാ. ജോര്‍ജ് നെല്ലിക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംഗമത്തിനൊരുക്കമായി 100 ദിനങ്ങളില്‍ പ്രാര്‍ത്ഥനാമണിക്കൂര്‍ ആചരിക്കും. രണ്ട് ലക്ഷം മണിക്കൂറാണ് ഇടവകയൊന്നാകെ പ്രാര്‍ത്ഥിക്കുന്നത്. എല്ലാരാത്രിയും ഏഴിനും […]