അടിയന്തിരാവസ്ഥ വിരുദ്ധ പോരാളി വൈക്കം ഗോപകുമാർ അന്തരിച്ചു: സംസ്കാരം വൈകിട്ട്

അടിയന്തിരാവസ്ഥ വിരുദ്ധ പോരാളി വൈക്കം ഗോപകുമാർ അന്തരിച്ചു: സംസ്കാരം വൈകിട്ട്

Spread the love

വൈക്കം: അടിയന്തിരാവസ്ഥ വിരുദ്ധ പോരാളിയും എമര്‍ജന്‍സി വിക്റ്റിം ആസോസിയേഷന്റെ രക്ഷാധികാരിയുമായ വൈക്കം ഗോപകുമാര്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ വൈക്കത്തെ വീട്ടില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 ന് സ്വവസതിയില്‍ നടക്കും.

അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയ ഗോപകുമാറിന് പോലിസിന്റെ കൊടിയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നു. അടിയന്തരാവസ്ഥ കാലത്ത് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനിടെയാണ് ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ട് പോലീസിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്കിരയായത്.