സുപ്രീംകോടതി വിധി അനുസരിച്ച് പെരുവയിൽ യാക്കോബായ സഭ പള്ളി പിടിച്ചെടുത്തു; ആരാധന നടത്തി യാക്കോബായ-ഓർത്തഡോക്‌സ് സഭാംഗങ്ങൾ: പള്ളിയിൽ തർക്കം തുടരുന്നു

സ്വന്തം ലേഖകൻ

പെരുവ: ഇനിയും അവസാനിക്കാതെ യാക്കോബായ -ഓർത്തഡോക്‌സ് പള്ളിത്തർക്കം.സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ -ഓർത്തഡോക്‌സ് വിഭാഗങ്ങൾ തർക്കം നിലനിൽക്കുന്ന കാരിക്കോട് സെന്റ് തോമസ് ബഥേൽ യാക്കോബായ പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗം പ്രവേശിച്ചു. വൻ പോലീസ് സന്നാഹത്തോടെയാണ് ഓർത്തഡോക്‌സ് സഭാംഗങ്ങൾ പള്ളിയിൽ പ്രവേശിച്ചത്. പിറവം പള്ളി പിടിച്ചെടുത്തതിന് സമാനമായ സാഹചര്യമാണ് പെരുവയിലും ഉണ്ടായിരുന്നത്. എന്നാൽ പൊലീസ് സംയമനമായി ഇട്ടപ്പെട്ടതോടെ സംഘർഷം ഒഴിവാക്കുകയായിരുന്നു. ഇതോടെ ഇരുവിഭാഗങ്ങളും പള്ളിയിൽ ആരാധന നടത്തി.

പള്ളി പിടിച്‌ചെടുക്കാൻ ഓർത്തഡോക്‌സ് വിഭാഗം എത്തുമെന്ന് അറിഞ്ഞ് നൂറുക്കണക്കിന് വിശ്വാസികളാണ് പള്ളിക്ക് മുന്നിൽ തടിച്ചു കൂടിയത്. പള്ളിയിലെ ആറ് കുടുംബങ്ങൾ മാത്രമാണ് ഓർത്തഡോക്‌സ് സഭയിൽ ഉള്ളതെന്നും ബാക്കിയെല്ലാം തങ്ങളുടെ സ്വന്തമായിരുന്നുവെന്നുമാണ് യാക്കേബായ സഭ അവാശവാദം ഉന്നയിച്ചത്. ഇതേ തുടർന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. ജില്ലാ പൊലീസ് മേധാവി ഇല്ലാത്തതിനാൽ ഇടുക്കി എസ്പിക്കാണ് കോട്ടയത്തിന്റെ ചാർജ്. ഇടുക്കി എസ്പി മധുവിന്റെ നേതൃത്വത്തിൽ നൂറ്റിയെൻപതോളം വരുന്ന പൊലീസ് സംഘവും സ്ഥലത്ത് കാവലുണ്ടായിരുന്നു.പള്ളിയിൽ ഇരുവിങാഗങ്ങളും ആരാധന നടത്തിയെങ്കിലും സംഘർഷാവസ്ഥ ഒഴിവായിട്ടുണ്ട്.ഞായറാഴ്ച രാവിലെ 7.30 ഓടെ ഒർത്തഡോക്‌സ് വിഭാഗം പള്ളിയിൽ പ്രവേശിച്ചത്. താഴിട്ട് പൂട്ടിയിരുന്ന കാരിക്കോട് പള്ളിയുടെ ഗേറ്റ് പൊളിച്ചാണ് പൊലീസ് ഓർത്തഡോക്‌സ് വിഭാഗത്തെ പള്ളിയിൽ പ്രവേശിപ്പിച്ചത്. യാക്കോബായ വിഭാഗത്തിന്റെ കുർബാനക്ക് ശേഷം ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ കുർബാന നടത്തി. 128 വർഷം പഴക്കമുള്ള പള്ളിയിൽ 130 ഓളം ഇടവക അംഗങ്ങളാണ് ഉള്ളത്. ഇതിൽ ആറോളം കുടുംബാഗങ്ങളാണ് ഓർത്തഡോക്‌സ് വിഭാഗത്തിനുള്ളത്.