Thursday, June 4, 2020

ഒരുക്കങ്ങളായി കുറവിലങ്ങാട് നസ്രാണി മഹാസംഗമം സെപ്റ്റംബർ ഒന്നിന്

സ്വന്തം ലേഖകൻ കോട്ടയം: ഉണരാം ഒരുമിക്കാം ഉറവിടത്തിൽ എന്ന ആഹ്വാനവുമായി മാർത്തോമ്മായുടെ ശ്ലൈഹിക പാരമ്പര്യമുള്ള നസ്രാണികളുടെ സംഗമം കുറവിലങ്ങാട് നസ്രാണി സംഗമം എന്ന പേരിൽ സെപ്റ്റംബർ ഒന്നിന് നടക്കും. സീറോ മലബാർ സഭയിലെ ഏക മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അർക്കദിയാക്കോൻ ദേവാലയമായ കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ ഒന്നിന് ഉച്ചകഴിഞ്ഞ് 1.30ന് പതിനയ്യായ്യിരത്തിലേറെ പ്രതിനിധികൾ പങ്കെടുക്കുന്ന പ്രൗഡഗംഭീരസമ്മേളനം നടക്കും. സംഗമത്തിന്റെ ആദ്യഘട്ടമായി...

കനത്ത കാറ്റും മഴയും: വൈക്കം മഹാദേവക്ഷേത്രത്തിലെ മേൽക്കൂര തകർന്നു; കാറ്റിലും മഴയിലും ജില്ലയിൽ കനത്ത നാശം; പലയിടത്തും വൈദ്യുതി മുടങ്ങി

തേർഡ് ഐ ബ്യൂറോ കോട്ടയം: ഉംപൂൺ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത കാറ്റിലും മഴയിലും ജില്ലയിൽ ജില്ലയിൽ വൻ നാശം. വൈക്കം മഹാദേവക്ഷേത്രത്തിലെ മേൽക്കൂരകൾ കാറ്റിൽ പറന്നു പോയി. ക്ഷേത്രത്തിലെ പലഭാഗത്തും കാറ്റിലും മഴയിലും നാശമുണ്ടായിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ മുതൽ ആരംഭിച്ച കാറ്റും മഴയുമാണ് വൈക്കം മഹാദേവക്ഷേത്രത്തിലെ മേൽക്കൂര തകർത്തത്. ആഞ്ഞടിച്ച കാറ്റിൽ മേൽക്കൂരയിലെ ഓടുകൾ പൂർണമായും പറന്നു...

മലയാള ഭാഷയില്‍ സുല്‍ത്താന്‍ ഒരാള്‍ മാത്രം: മന്ത്രി എ.കെ ശശീന്ദ്രന്‍

സ്വന്തം ലേഖകൻ കോട്ടയം: മലയാള ഭാഷയുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ മാത്രമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ മാത്രം എഴുതിയ സാഹിത്യനായക•ാരില്‍ പ്രഥമ ഗണനീയനാണ് വൈക്കം മുഹമ്മദ് ബഷീര്‍. കാലാതീതമായി ബഷീര്‍ സാഹിത്യ കൃതികള്‍ നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാലാംകടവ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക മന്ദിരത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ലൈബ്രറി...

കുറവിലങ്ങാട് നസ്രാണി മഹാസംഗമം ഒരുക്കങ്ങള്‍ സജീവമായി, ഇനി 99 നാള്‍

സ്വന്തം ലേഖകൻ കുറവിലങ്ങാട്: മാര്‍ത്തോമ്മാ പാരമ്പര്യം പേറുന്ന വിശ്വാസികളുടെ പ്രതിനിധികളായി പതിനയ്യായ്യിരം പേര്‍ പങ്കെടുക്കുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിനുള്ള ഒരുക്കങ്ങള്‍ സജീവമായി. ഇനിയുള്ള 99 ദിനരാത്രങ്ങള്‍ പ്രാര്‍ത്ഥനാനിര്‍ഭരമാക്കി അനുഗ്രഹം നേടാനുള്ള തീരുമാനത്തിലാണ് ഇടവക ജനവും മുത്തിയമ്മ ഭക്തരുമെന്ന്  മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയം ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍, സീനിയര്‍ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസി.വികാരി ഫാ. ജോര്‍ജ്...

സി പി എം നേതൃത്വത്തിൽ കിറ്റുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ വൈക്കം : സിപിഐഎം വൈക്കം ഏരിയാകമ്മറ്റിയുടെ അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെയുടെയും നേതൃത്വത്തിൽ ഹോം ക്വാറൻ്റൈനിൽ താമസിക്കുന്ന മുഴുവൻ ആളുകൾക്കും , അടക്കം 2000ഓളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. സിപിഎം സെക്രട്ടറി കെ.അരുണൻ, പാർട്ടി നേതാവ് കെ കെ ഗണേശന്റെ സാന്നിധ്യത്തിൽ ഉദയനാപുരം ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി രവികുമാറിന് ആദ്യ കിറ്റ് വിതരണം ചെയ്തു.

സ്കൂട്ടർ കാറിലിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: റോഡ് മുറിച്ചുകടക്കുനതിനിടെ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. പട്ടിത്താനം പുതുപ്പറമ്പിൽ രജനിക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ എം സി റോഡിൽ കുറവിലങ്ങാട് കാളികാവിൽ പെട്രോൾ പമ്പിനു മുന്നിലായിരുന്നു അപകടം. പമ്പിൽ നിന്നും ഇന്ധനം നിറച്ച ശേഷം പുറത്തേയ്ക്ക് വരികയായിരുന്നു രജനി. ഈ സമയം കോട്ടയം ഭാഗത്തു നിന്നും എത്തിയ കാർ ഇവരുടെ സ്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ...

ഓലിക്കാട് ഡെവലപ്‌മെന്റ് സൊസൈറ്റി പച്ചക്കറി തൈ വിതരണം ചെയ്തു

തേർഡ് ഐ ബ്യൂറോ കടുത്തുരുത്തി: ഓലിക്കാട് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി തൈ വിതരണം നടത്തി. തൈ വിതരണം കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. മരങ്ങാട്ടുപിള്ളി ഗാമപഞ്ചായത്ത് പ്രസിഡന്റ്് ആൻസമ്മ ാബു അദ്ധൃക്ഷത ഹിച്ചു. പഞ്ചായത്ത് അംഗം സി.പി രാഗിണി മുഖൃ പ്രഭാഷണം നടത്തി. യോഗത്തിൽ സൊസൈറ്റി പ്രസിഡന്റ് വിജികുമാർ എ കെ, സ്വാഗതം പറഞ്ഞു. സെക്രട്ടറി സുമേഷ് ജോസഫ് നന്ദി പറഞ്ഞു.

ജവഹർലാൽ നെഹ്റുവിൻ്റെ ചരമദിനത്തിൽ കൊറോണ പ്രതിരോധവുമായി യൂത്ത് കോൺഗ്രസ്: തലയാഴത്ത് മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു

സ്വന്തം ലേഖകൻ തലയാഴം: ജവഹർ നെഹ്റുവിൻ്റെ ചരമദിനത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി യൂത്ത് കോൺഗ്രസ്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ തലയാഴം പഞ്ചായത്തിലെ എല്ലാ ഓട്ടോ സ്റ്റാൻഡുകളിൽ മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു. പ്രതിരോധ പരിപാടികൾ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.ടോം കോര അഞ്ചേരി ഉദ്ഘാടനം ചെയ്തു. തലയാഴം പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം ഇ.വി അജയകുമാർ അദ്ധ്യക്ഷ വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്...

സിപിഐയുടെ നേതൃത്വത്തില്‍ മറവന്‍തുരുത്തില്‍ മാസ്‌ക് വിതരണം നടത്തി

സ്വന്തം ലേഖകന്‍ വൈക്കം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐയുടെ നേതൃത്വത്തില്‍ മറവന്‍തുരുത്ത് പത്താം വാര്‍ഡില്‍ മാസ്‌ക് വിതരണം നടത്തി. വാര്‍ഡിലെ മുഴുവന്‍ വീടുകളിലും കട്ടികള്‍ ഉള്‍പ്പെടെ എല്ലാ അംഗങ്ങള്‍ക്കുമാണ് മാസ്‌ക് വിതരണം ചെയ്തത്. മാസ്‌ക് വിതരണ പരിപാടി സി.പി.ഐ തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി മെമ്പര്‍ ബി. രാജേന്ദ്രന്‍ ഉത്ഘാടനം ചെയ്തു. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ആയ, മനു സിദ്ധാര്‍ത്ഥന്‍, പി.വി...

കോൺഗ്രസ് നവോത്ഥാന പദയാത്ര നടത്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആദ്യ നവോത്ഥാന പദയാത്ര മരങ്ങാട്ടുപിള്ളിയിൽ ആരംഭിച്ചു. യാത്രയുടെ ഭാഗമായി ചേർന്ന കോൺഗ്രസ് ജന്മദിന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കെ പി സി സി നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നിർവഹിച്ചു. പദയാത്ര ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്‌ ഉദ്‌ഘാടനം ചെയ്തു....