കാരംസ് കളിയുടെ മറവിൽ ചൂതാട്ടം നടത്തിയ മൂന്ന് പേർ പൊലീസ് പിടിയിൽ; സംഭവം ഈരാറ്റുപേട്ടയിൽ

സ്വന്തം ലേഖകൻ കോട്ടയം : കാരംസ് ബോർഡിൽ അക്കങ്ങൾ എഴുതി വയ്ക്കും. അക്കങ്ങളിൽ തുക വരുന്ന ഒന്നു മുതൽ ആറുവരെയുള്ള കുത്തുകൾ ഉള്ള കട്ട കുലുക്കിയിടും. കാരംസ് ബോർഡിലെ അക്കത്തിന് സമാനമായ അകക്കമാണ് വരുന്നതെങ്കിൽ ഇരട്ടി തുക ലഭിക്കും. ഈരാറ്റുപേട്ടയിൽ കാരംസ് കളിയുടെ മറവിൽ ചൂതാട്ടം നടത്തിയ മൂന്ന് പേർ പൊലീസ് പിടിയിൽ. അരുവിത്തറ വലിയവീട്ടിൽ ഹസ്സൻ കുഞ്ഞിന്റെ മകൻ ഉനൈസ് (32), എം.ഇ.എസ് ജംഗ്ഷന് സമീപം ആറ്റുവീട്ടിൽ ഹസ്സൻ മകൻ ഹബീസ് (42) മറ്റക്കാട് അരിയപറമ്പിൽ ഹസ്സൻകുട്ടി മകൻ നസീർ (40) എന്നിവരെയാണ് […]

ജനകീയ പ്രക്ഷോഭ ജാഥയ്ക്ക് കാണക്കാരിയിൽ തുടക്കമായി

സ്വന്തം ലേഖകൻ കോട്ടയം : ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് നയിക്കുന്ന ജനകീയ പ്രക്ഷോഭ ജാഥയുടെ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ ഉഴവൂർ ബ്ലോക്ക് പര്യടനം കാണക്കാരിയിൽ ആരംഭിച്ചു. വെമ്പള്ളിയിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി ധനപാലൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.കെ സുരേന്ദ്രൻ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു . കാണക്കാരി മണ്ഡലം പ്രസിഡന്റ് പി.യു മാത്യു ,ജാഥ ക്യാപ്റ്റൻ ജോഷി ഫിലിപ്പ് , നേതാക്കന്മാരായ ജാൻസ് കുന്നപ്പള്ളി, ജോബോയ് ജോർജ്, യു.പി ചാക്കപ്പൻ,സുനു ജോർജ്ജ് , എം.എൻ ദിവാകരൻ നായർ, യുജിൻ തോമസ്, […]

ഡോ. സിന്ധുമോൾ ജേക്കബ് പ്രസിഡന്റ്

സ്വന്തം ലേഖകൻ പാലാ: മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറായി ഡോ. സിന്ധുമോൾ ജേക്കബിനെ (ഉഴവൂർ) തെരഞ്ഞെടുത്തു. സെക്രട്ടറിയായി പാലാ നഗരസഭാ കൗൺസിൽ അംഗം കൂടിയായ റോയി ഫ്രാൻസീസ് തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ. സണ്ണി ഡേവിഡ് ( വൈസ് പ്രസിഡന്റ്), സി കെ ഉണ്ണികൃഷ്ണൻ (ജോയിന്റ് സെക്രട്ടറി എന്നിവരാണ് മറ്റു ഭാരവാഹികൾ. മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലിലെ ഒൻപതംഗ ഭരണ സമിതിയിൽ ഏഴംഗങ്ങളുമായി ചരിത്ര വിജയം നേടിയാണ് ഇടതു പിന്തുണയുള്ള ലൈബ്രറി സാംസ്കാരിക സമിതി ഭരണം പിടിച്ചെടുത്തത്. 1996 ൽ രൂപീകൃതമായ താലൂക്ക് ലൈബ്രറി കൺസിലിന്റെ […]

സഹപാഠിയായ പെൺകുട്ടിയെ കുടുക്കാൻ മോർഫ് ചെയ്ത ചിത്രങ്ങളും: പണം കണ്ടെത്താൻ പാലായിൽ പെൺകുട്ടികൾ കെണിയൊരുക്കി; സുഹൃത്തുക്കളും സഹപാഠികളുമായ യുവതികൾക്കെതിരെ കേസ്

സ്വന്തം ലേഖകൻ പാലാ : സഹപാഠിയായ പെൺകുട്ടിയെ കുടുക്കാൻയിൽ നിന്നും പണം തട്ടാൻ മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. മനം നൊന്തു സ്‌കൂൾ വിദ്യാർഥിനി ആത്മഹത്യക്കു ശ്രമിച്ചു. പെൺകുട്ടികളടക്കം നാലു സഹപാഠികളാണ് അശ്ലീല രീതിയിൽ രൂപമാറ്റം വരുത്തിയ ചിത്രങ്ങൾ വിദ്യാർഥിനിയെ കാട്ടി ഭീഷണിപ്പെടുത്തിയത്. പ്രായപൂർത്തിയാവാത്ത ഇവർക്കെതിരെ പൊലീസ് കേസെടുത്തു. കേരളത്തിൽ പെൺകുട്ടികൾ പ്രതിയാകുന്ന ആദ്യത്തെ സൈബർ കേസാണിത്. ആത്മഹത്യയ്ക്ക് ശ്രമിച്ച് പെൺകുട്ടിയിപ്പോൾ പാലായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്. ഒപ്പം പഠിക്കുന്ന ആൺകുട്ടിയുമായി ചേർത്താണ് സഹപാഠികൾ വിദ്യാർഥിനിയുടെ ഫോട്ടോ മോർഫു ചെയ്ത് […]

മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയവരെ നീർനായ് ആക്രമിച്ചു ; ശബരിമല തീർത്ഥാടകർ ഉൾപ്പെടെ നാല് പേർക്ക് കടിയേറ്റു

സ്വന്തം ലേഖകൻ പാലാ: മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയവരെ നീർനായ് ആക്രമിച്ചു. ശബരിമല തീർത്ഥാടകർ ഉൾപ്പെടെ നാല് പേർക്കാണ് നീർനായയുടെ കടിയേറ്റത്. കടപ്പാട്ടൂർ ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങിയ രണ്ട് ശബരിമല തീർഥാടകരെയും നാട്ടുകാരായ രണ്ടാളുകളെയുമാണ് നീർനായ് കടിച്ചത്. സ്ത്രീകളുടെ കടവിൽ കുളിക്കാൻ എത്തിയ സ്ത്രീ നീർനായ ചീറിയടുക്കുന്നതുകണ്ട് ഓടിരക്ഷപെടുകയായിരുന്നു. കടപ്പാട്ടൂർ മൂലയിൽ രാധാകൃഷ്ണൻ നായർ (55), ക്ഷേത്രപരിസരത്തെ വ്യാപരി എന്നിവർക്കാണ് നീർ നായയുടെ ആക്രമണമേറ്റത്. രാധാകൃഷ്ണൻ നായർ പാലാ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും എത്തി ചികിത്സ തേടി. നീർനായ് ശല്യം തടയാൻ നടപടി […]

എന്ത് നടപടി നേരിടേണ്ടി വന്നാലും പി.സി ജോർജ്ജിനെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല ; ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ വി.എം സിറാജ്

സ്വന്തം ലേഖകൻ കോട്ടയം : എന്ത് നടപടി നേരിടേണ്ടി വന്നാലും പി.സി ജോർജ്ജിനെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല.നിലപാട് കടുപ്പിച്ച് ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ വി എം സിറാജ്. മുസ്ലീം സമുദായത്തെ ഒന്നടങ്കം ഭിന്നിപ്പിക്കാൻ ശ്രമിച്ച പി.സി ജോർജിനെ നഗരസഭാ പരിപാടിയിൽ നിന്ന് മാറ്റിനിർത്തണമെന്നത് കൗൺസിൽ തീരുമാനാണെന്നാണ് നഗരസഭാ ചെയർമാൻ വി എം സിറാജ് വ്യക്തമാക്കിയത്. എംഎൽഎ പങ്കെടുത്താൽ ലൈഫ് കുടുംബ സംഗമത്തിൽ കൗൺസിലർമാരും ഗുണഭോക്താക്കളും പങ്കെടുക്കില്ലായിരുന്നു. തനിക്കൊപ്പമുണ്ടെന്ന് പി.സി ജോർജ് അവകാശപ്പെടുന്ന കൗൺസിലർമാരെല്ലാം ലൈഫ് പദ്ധതി പരിപാടിയുടെ ആദ്യാവസാനം പങ്കെടുത്തതായും ചെയർമാൻ പറഞ്ഞു. ലൈഫ് […]

കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ മസ്റ്ററിങ്ങ്

സ്വന്തം ലേഖകൻ കോട്ടയം: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന തൊഴിലാളികൾ ജനുവരി 31 നകം മസ്റ്ററിങ്ങ് നടത്തേണ്ടതാണ്. ഫെബ്രുവരി ഒന്നു മുതൽ പെൻഷൻ ലഭിക്കുന്നതിനായി മസ്റ്ററിക്ക് നിർബന്ധമാണ്. അക്ഷയ സെന്റർ വഴി മസ്റ്ററിങ്ങ് നടത്താത്തവർക്കാണ് ക്ഷേമനിധി ബോർഡ് മസ്റ്ററിങ്ങിന് അവസരം ഒരുക്കുന്നത്.

‘മീനച്ചിൽ ടൂറിസം’ ; നാട്ടുകാരുടെ ചിരകാല സ്വപ്നം പൂവണിയുന്നു

  സ്വന്തം ലേഖകൻ കോട്ടയം : മീനച്ചിലാറിന്റെ തീരത്ത് ആറുമാനൂരിൽ ആരംഭിച്ച ചെത്തികുളം ടൂറിസം പദ്ധതിയുടെയും, മൂഴിക്കൽതോട് പാലത്തിന്റെയും ഉദ്ഘാടനം പന്ത്രണ്ടാം തീയ്യതി ഞായറാഴ്ച്ച മൂന്നര മണിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവ്വഹിക്കുന്നു. ഈ പദ്ധതിക്കുവേണ്ടി ഇതുവരെ ചിലവഴിച്ച തുക 12,757,000 ആണ്. ഇതിൽ ഉമ്മൻചാണ്ടി എം.എൽ.എയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നും 1,11,57000 രൂപയും ജില്ലാ പഞ്ചായത്തു മെമ്പർ ലിസമ്മ ബേബി നൽകിയ 10 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോയിസ് കൊറ്റത്തിൽ അനുവദിച്ച 6 ലക്ഷം രൂപയും ഉപയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. […]

ഔസേപ്പ് നിര്യാതനായി

  കുറവിലങ്ങാട് : ഇലയ്ക്കാട് കുറുന്തോട്ടിത്തടത്തിൽ ഔസേപ്പ് (85) നിര്യാതനായി. സംസ്‌കാരം വെള്ളിയായഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ ദേവാലയത്തിൽ.ഭാര്യ : കത്രി (കതിരവേലിയിൽ കുടുംബാംഗം) .മക്കൾ : റോസമ്മ , അന്നക്കുട്ടി,മേരി . മരുമക്കൾ : തോമസ്, ജോസഫ് പുല്ലാന്താനിയിൽ, സണ്ണി .

ശബരിമല തീർത്ഥാടക സംഘത്തിന്റെ വാഹനം നിയന്ത്രണം വിട്ട് നിർത്തിയിട്ട ലോറിയിടിച്ചു : അപകടത്തിൽ രണ്ട് പേർ മരിച്ചു, രണ്ട് പേരുടെ നില അതീവ ഗുരുതരം

  സ്വന്തം ലേഖകൻ കോട്ടയം: പാലാ അല്ലാപ്പാറയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരം. ആന്ധ്ര അനന്തപൂർ സ്വദേശി രാജു, ലോട്ടറി വിൽപ്പനക്കാരനായ കടനാട് സ്വദേശി ചന്ദ്രൻ എന്നിവരാണ് മരിച്ചത്. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്കിൽ ഇടിച്ച ശേഷം വാഹനം നിയന്ത്രണം വിട്ട് നിർത്തിയിട്ടുന്ന ലോറിയിൽ ഇടിച്ച് കയറുകയായിരുന്നു. ലോറിയിലിടിച്ച ജീപ്പ് റോഡ് സൈഡിൽ സംസാരിച്ചു നിൽക്കുകയായിരുന്ന ലോട്ടറി വിൽപനക്കാരൻ കടനാട് സ്വദേശി കല്ലിറുക്കിത്താഴെ ചന്ദ്രനെ ഇടിച്ചു […]