‘മീനച്ചിൽ ടൂറിസം’ ; നാട്ടുകാരുടെ ചിരകാല സ്വപ്നം പൂവണിയുന്നു

‘മീനച്ചിൽ ടൂറിസം’ ; നാട്ടുകാരുടെ ചിരകാല സ്വപ്നം പൂവണിയുന്നു

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം : മീനച്ചിലാറിന്റെ തീരത്ത് ആറുമാനൂരിൽ ആരംഭിച്ച ചെത്തികുളം ടൂറിസം പദ്ധതിയുടെയും, മൂഴിക്കൽതോട് പാലത്തിന്റെയും ഉദ്ഘാടനം പന്ത്രണ്ടാം തീയ്യതി ഞായറാഴ്ച്ച മൂന്നര മണിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവ്വഹിക്കുന്നു.
ഈ പദ്ധതിക്കുവേണ്ടി ഇതുവരെ ചിലവഴിച്ച തുക 12,757,000 ആണ്.

ഇതിൽ ഉമ്മൻചാണ്ടി എം.എൽ.എയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നും 1,11,57000 രൂപയും ജില്ലാ പഞ്ചായത്തു മെമ്പർ ലിസമ്മ ബേബി നൽകിയ 10 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോയിസ് കൊറ്റത്തിൽ അനുവദിച്ച 6 ലക്ഷം രൂപയും ഉപയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. നിരവധി ആളുകളെ ആകർഷിക്കുന്ന പദ്ധതി ആണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇതിനോടനുബന്ധിച്ചു മിനി പാർക്ക്, ശലഭോദ്യാനം, അസുലഭ സസ്യ പ്രദർശനം, ബോട്ടിങ്ങ്, ചൂണ്ട ഇടൽ എന്നീ വിനോദ പദ്ധതികളും ആവിഷ്‌കരിക്കുന്നുണ്ട്.

 

മടക്കൽ തോട്ടിൽ പാലവും മൂഴിക്കൽ തോട്ടിൽ പാലവും തീരുകയും നടപ്പാത വീതി കൂട്ടി വാഹന ഗതാഗത യോഗ്യമാക്കുകയും ചെയ്തതോടെ കോട്ടയത്തു നിന്നും തിരുവഞ്ചൂർ ,നീറിക്കാട് , ആറുമാനൂർ, പുന്നത്തറ, കിടങ്ങൂർ വഴി വിവിധ സ്ഥലങ്ങളിലേക്ക് മീനച്ചിലാറിന്റെ തീരത്തുകൂടി പുതിയ തീരദേശ റോഡ് രൂപം കൊള്ളുകയും ചെയ്തിട്ടുണ്ട് എന്ന് പദ്ധതി കൺവീനർ ജോയി കൊറ്റത്തിൽ അറിയിച്ചു.

പന്ത്രണ്ടാം തീയ്യതി ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരമണിക്ക് ചേരുന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് , ലിസമ്മ ബേബി, ജോയിസ് കൊറ്റത്തിൽ, ബിനോയ് മാത്യു,ജോസഫ് ചാമക്കാല തുടങ്ങിയവർ പ്രസംഗിക്കും.