പാലാ ജനറൽ ആശുപത്രിയില്‍ വാക്ക് ഇൻ സാമ്പിൾ കളക്ഷൻ കിയോസ് ക് സ്ഥാപിക്കും: ജോസ്. കെ. മാണി എം.പി   

സ്വന്തം ലേഖകൻ പാലാ : കോ വിഡ് 19രോഗലക്ഷണമുള്ളവരായ രോഗികളുടെ സ്രവസാമ്പിൾ സുരക്ഷിതമായ രീതിയിൽ ശേഖരിക്കുന്നതിനുള്ള ആധുനിക സജ്ജീകരണമായ വാക് ഇൻസാമ്പിൾ കളക്ഷൻ കിയോസ് ക് പാലാ ജനറൽ ആശുപത്രിയിലും സ്ഥാപിക്കുമെന്ന് ജോസ് കെ.മാണി എം.പി അറിയിച്ചു. ഇവിടെ നിലവിൽ സാമ്പിൾ ശേഖരിക്കുന്നുണ്ട്. കിയോസ്‌ക് സ്ഥാപിക്കുന്നതോടെ രണ്ട് മിനിറ്റിനുള്ളിൽ സ്രവം ശേഖരിക്കാനാവും: കൂടുതൽ പേരിൽ നിന്നും സ്രവം കുറഞ്ഞ സമയം കൊണ്ട് സുരക്ഷിതമായി ശേഖരിക്കുവാനാകും. ഇങ്ങനെ സാമ്പിൾ ശേഖരിക്കുമ്പോൾ ആരോഗ്യ പ്രവ ർ ക്കരുടെ സുരക്ഷ ഉറപ്പാക്കുവാൻ സാധിക്കും.പാലാ ജനറൽ ആശുപത്രി ഡോക്ടർമാരുടെയും മറ്റ് […]

ലോക് ഡൗണിൽ വലയുകയാണോ..? ഒരു ഫോൺ കോൾ മതി, പാലാ പൊലീസ് നിങ്ങളുടെ അരികിലെത്തും

  സ്വന്തം ലേഖകൻ പാലാ: കൊറോണ വൈറസ് ബാധയെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം കുറച്ചൊന്നുമല്ല. ലോക് ഡൗണിൽ ഏറെ വലയുന്നത് രോഗികളാണ്. എന്നാൽ ലോക് ഡൗണിൽ വലയുന്ന രോഗികളുടെ ഏറ്റവും വലിയ പരാതി മരുന്ന് തീർന്നു പോയി എന്നതാണ്. കൂടാതെ മരുന്ന് തീർന്നു പോയാൽ എന്ത് ചെയ്യും എന്ന ആധി വേറെയും. മരുന്ന തീർന്നു, വാങ്ങാൻ സാധിക്കുന്നില്ല എന്നാൽ പരാതികളും വിഷമതകളും ഉണ്ടെങ്കിൽ പാലാ പൊലീസ് സ്റ്റേഷനിൽ ഒന്ന് വിളിക്കുകയെ വേണ്ടൂ.മരുന്നിന്റെ പ്രിസ്‌ക്രിപ്ഷൻ വാട്ട്‌സാപ്പിൽ ലഭിച്ചാലുടൻ മരുന്നുമായി പൊലീസ് […]

കെ.എം.മാണി യുടെ ഓർമ്മകൾ മരിക്കില്ല: പി.ജെ.ജോസഫ്

സ്വന്തം ലേഖകൻ പാലാ: കഴിഞ്ഞ 53 വർഷം പാലായെ പ്രതിനിധികരിച്ച കെ.എം.മാണി കേരളത്തിലെ പാവപ്പെട്ടവന്റെയും, കൃഷിക്കാരുടെയും കണ്ണീർ ഒപ്പിയ ജനപ്രിയ നേതാവ് ആയിരുന്നുവെന്ന് കേരളാ കോൺഗ്രസ് വർക്കിങ്ങ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ അഭിപ്രായപ്പെട്ടു. കെ.എം.മാണിയുടെ ഒന്നാം ചരമ വാർഷികദിനാചരണത്തിന്റെ ഭാഗമായി കബറിടത്തുങ്കൽ പുഷ്പചക്രം സമർപ്പിച്ച് പ്രണാമം അർപ്പിച്ചതിനുശേഷം പാലായിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമന്വയത്തിന്റെ ഭാഷയും, സഹിഷ്ണുതയുടെ സ്വരവും ഉണ്ടായിരുന്ന കെ.എം.മാണി കേരളത്തിന്റെ സമഗ്രപുരോഗതിക്ക് വേണ്ടി ഒട്ടേറെ സംഭാവനകൾ ചെയ്ത മഹാനായ നേതാവായിരുന്നു എന്നും അദ്ദേഹത്തിന്റെ ഓർമ്മകൾ ഒരിക്കലും മരിക്കില്ലയെന്നും പി.ജെ ജോസഫ് കൂട്ടിചേർത്തു. മോൻസ് […]

മാണിസാർ ഇനി പാലായിൽ പ്രഖ്യാപിക്കാൻ ഭ്രാന്താശുപത്രി മാത്രമേ ഉണ്ടായിരുന്നുള്ളൂ…! മാണിസാർ പാലായേയും പാലാ മാണിസാറിനെയും സ്‌നേഹിച്ചിരുന്നു : ഡോ.ശൂരനാട് രാജശേഖരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ കോട്ടയം : കേരളം കണ്ട മികച്ച ധനകാര്യ മന്ത്രിമാരിൽ കെ.എം. മാണിയുടെ വേർപാടിന്റെ ഒന്നാം വാർഷികമാണ് ഇന്ന്. വേർപാടിന്റെ ഒന്നാം വാർഷികദിനത്തിൽ കെ.എം മാണിയെ അനുസ്മരിക്കുകയാണ് കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ. പ്രളയാനന്തര കേരളത്തിന് വേണ്ടിയിരുന്നത് മാണിസാറിനെ പോലെ കർമശേഷിയും കാര്യ പ്രാപ്തിയും ഉള്ള ധനകാര്യ മന്ത്രിയെ ആയിരുന്നുവെന്നാണ് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഡോ.ശൂരനാട് രാജശേഖരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം മാണി സാർ ഓർമയായിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്.കേരളം കണ്ട ഏറ്റവും മികച്ച ധനകാര്യ മന്ത്രിയായിരുന്നു […]

കൃഷി നോക്കാനെത്തിയ സഹോദരനെ അനിയൻ വെട്ടിക്കൊലപ്പെടുത്തി ; സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ അരുംകൊല പാലാ പൈകയ്ക്ക് സമീപം

സ്വന്തം ലേഖകൻ കോട്ടയം : സ്വത്തു തർക്കത്തെ തുടർന്നുണ്ടായ വിരോധത്തിൽ സഹോരനെ അനിയൻ വെട്ടിക്കൊലപ്പെടുത്തി. പാലാ പൈകയ്ക്ക് സമീപം വിളക്കുമാടം മുകുളേൽപീടികയിലാണ് സംഭവം നടന്ന്ത്. ഓമശേരിൽ കുട്ടപ്പൻ (78) ആണ് വെട്ടിക്കൊലപ്പെടുത്തിയത്. കുട്ടപ്പനെ വെട്ടിയ സഹോദരൻ മോഹനനും ഇയാളുടെ മകനും ഒളിവിലാണ്. സ്വത്ത് വീതം വയക്കുന്നത് സംബന്ധിച്ച് ദീർഘനാളുകളായി കുട്ടപ്പനും മോഹനനും തമ്മിൽ തർക്കം നിലനിന്നിരുന്നു. ലോട്ടറി തൊഴിലാളിയും കാൻസർരോഗിയുമായ മോഹനനാണ് തറവാട്ടിൽ താമസിച്ചിരുന്നത്. ഇടമറ്റത്താണ് കുട്ടപ്പന്റെ താമസിച്ച് വന്നിരുന്നത്. സ്വത്ത് ഭാഗം വയ്ക്കാത്തത് സംബന്ധിച്ച തർക്കത്തിനിടെ, നാളുകൾക്ക് മുൻപ് മോഹനന്റെ സ്‌കൂട്ടർ കുട്ടപ്പൻ […]

കോവിഡ് 19 രോഗ നിയന്ത്രണ ബോധവൽക്കരണം നടന്നു

സ്വന്തം ലേഖകൻ പാലാ:കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കോട്ടയം ജില്ലാ യുവജന കേന്ദ്രത്തിലെ യൂത്ത് കോഡിനേറ്റർമാരുടെ നേത്യതത്തിൽ കോവിഡ് 19 വൈറസ് തടയുവാൻ ബ്രേക്ക് ദ ചെയിൻ കാമ്പയിനിന്റെ ഭാഗമായി പാലാ ടൗണിൽ സാനിറ്റെഡർ, മാസ്‌ക്, ഹാൻഡ് വാഷ് സോപ്പു ഉപയോഗിച്ചും കൈകൾ കഴുകുന്നതിന് സൗകര്യംമൊരുക്കി. ഓട്ടോ തൊഴിലാളികൾ പൊതുജനങ്ങൾ ഉൾപ്പെടയുള്ളവർ സൗകര്യം പ്രയോജനപ്പെടുത്തി. യൂത്ത് കോഡിനേറ്റർമാരായ ബിബിൻ രാജ്, ടോണി ജോസഫ്, ലിൻസ് ജോസഫ്, സ്‌നേഹ പ്രകാശ് കേരള വോളന്റി യൂത്ത് ആക്ഷൻഫോഴ്‌സ് അംഗങ്ങൾ ശ്രീജിത്ത് കെ.എസ്, റെണൾഡ് തുടങ്ങിയവർ നേതൃത്വം നല്കി.

പണിക്കൂലിയെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ കുറവിലങ്ങാട്ട് യുവാവിനെ സർജിക്കൽ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം : പ്രതികൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ കുറവിലങ്ങാട് : പണിക്കൂലിയെ ചൊല്ലിയുള്ള തർക്കത്തെ തുടന്നുണ്ടായ വാക്കേറ്റത്തിനിടയിൽ യുവാവിന്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞ സംഭവത്തിൽ യുവാക്കൾ പൊലീസ് പിടിയിൽ. കേസിലെ പ്രധാന പ്രതിയായ പൈക്കാട് ലക്ഷംവീട് കോളനിയിൽ കുമ്പശേരിയിൽ വിഷ്ണു(21), ഇല്ലിക്കൽ കറ്റുവെട്ടിയേൽ അഖിൽ രാജ് (21 ) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരങ്ങാട്ടുപിള്ളി പൊലീസ് അറ സ്റ്റ് ചെയ്തത്. കടപ്ലാമറ്റം പഞ്ചായത്തിലെ ഇലക്കാട് ഹരിജൻ കോളനിയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുണിക്കായിരുന്നു വാക്കേറ്റത്തിനിടയിൽ യുവാവിന്റെ കഴുത്തിൽ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞത്. കഴുത്തിൽ ഗുരുതരമായി മുറിവേറ്റ ഇലയ്ക്കാട് കുപ്പോലിയിൽ […]

കാണാതായ സ്‌കൂൾ വിദ്യാർത്ഥികളെ അറവുകാട് ക്ഷേത്ര പരിസരത്ത് നിന്നും കണ്ടെത്തി

സ്വന്തം ലേഖകൻ കോട്ടയം : കാണക്കാരിയിൽനിന്ന് കാണാതായ സ്‌കൂൾ വിദ്യാർഥികളെ കണ്ടെത്തി. അറവുകാട് ക്ഷേത്ര പരിസരത്ത് നിന്നും അർത്തുങ്കൽ പൊലീസാണ് കുട്ടികളെ കണ്ടെത്തി. കാണക്കാരി ഗവൺമെന്റ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ നാലംഗസംഘമാണ് വീട്ടുകാരെയും നാട്ടുകാരേയും ആശങ്കയിലാക്കി കഴിഞ്ഞ ദിവസം മുങ്ങിയത്. തിങ്കളാഴ്ച സ്‌കൂളിൽ പരീക്ഷയ്ക്ക് പോയ വിദ്യാർഥികൾ വീട്ടിൽ തിരികെ എത്തിയിരുന്നില്ല. തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിന് ശേഷമാണ് മാതാപിതാക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കാണാതായ സ്‌കൂൾ വിദ്യാർഥികളിൽ ഒരാൾക്ക് മൊബൈൽ ഫോൺ ഉണ്ടായിരുന്നു. ഈ ഫോണിന്റെ ടവർ ലൊക്കേഷൻ […]

കോരുത്തോട് വില്ലേജ് ഓഫിസ് സ്മാർട്ടായി; തുറന്നു നൽകിയത് മന്ത്രി ഇ.ചന്ദ്രശേഖരൻ; മുഹമ്മദ് സാലിഹ് വില്ലേജ് ഓഫിസറായി ചുമതലയേറ്റു

സ്വന്തം ലേഖകൻ മുണ്ടക്കയം: കോരുത്തോട് വില്ലേജ് ഓഫിസ് ഇനി മുതൽ സ്മാർട്ടായി. വില്ലേജ് ഓഫിസ് സ്മാർട്ട് വില്ലേജ് ഓഫിസായതിന്റെ ഉദ്ഘാടനം മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. പുതിയ കെട്ടിടത്തിലെ പ്രഥമ വില്ലേജ് ഓഫിസറായി മുഹമ്മദ് സാലിഹ് ചുമതല ഏറ്റെടുക്കുകയും ചെയ്തു. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലായിരുന്നു വില്ലേജ് ഓഫിസർ ചുമതല ഏറ്റെടുത്തത്. സ്മാർട്ട് വില്ലേജ് ഓഫിസ് ഉദ്ഘാടനചടങ്ങിൽ പി.സി ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. , ജില്ലാ കളക്ടർ പി.കെ സുധീർ ബാബു, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.രാജേഷ്, മാഗി ജോസഫ്, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ […]

കാരംസ് കളിയുടെ മറവിൽ ചൂതാട്ടം നടത്തിയ മൂന്ന് പേർ പൊലീസ് പിടിയിൽ; സംഭവം ഈരാറ്റുപേട്ടയിൽ

സ്വന്തം ലേഖകൻ കോട്ടയം : കാരംസ് ബോർഡിൽ അക്കങ്ങൾ എഴുതി വയ്ക്കും. അക്കങ്ങളിൽ തുക വരുന്ന ഒന്നു മുതൽ ആറുവരെയുള്ള കുത്തുകൾ ഉള്ള കട്ട കുലുക്കിയിടും. കാരംസ് ബോർഡിലെ അക്കത്തിന് സമാനമായ അകക്കമാണ് വരുന്നതെങ്കിൽ ഇരട്ടി തുക ലഭിക്കും. ഈരാറ്റുപേട്ടയിൽ കാരംസ് കളിയുടെ മറവിൽ ചൂതാട്ടം നടത്തിയ മൂന്ന് പേർ പൊലീസ് പിടിയിൽ. അരുവിത്തറ വലിയവീട്ടിൽ ഹസ്സൻ കുഞ്ഞിന്റെ മകൻ ഉനൈസ് (32), എം.ഇ.എസ് ജംഗ്ഷന് സമീപം ആറ്റുവീട്ടിൽ ഹസ്സൻ മകൻ ഹബീസ് (42) മറ്റക്കാട് അരിയപറമ്പിൽ ഹസ്സൻകുട്ടി മകൻ നസീർ (40) എന്നിവരെയാണ് […]