മാസ വാടക പതിനഞ്ച് ലക്ഷം ; ഓസ്ട്രിയയിലെ ഇന്ത്യൻ അംബാസിഡറെ തിരിച്ചുവിളിച്ചു

  സ്വന്തം ലേഖകൻ ന്യൂഡൽഹി: മാസ വാടക പതിനഞ്ച് ലക്ഷം രൂപ. ഓസ്ട്രിയയിലെ ഇന്ത്യൻ അംബാസഡർ രേണു പലിനെ വിദേശകാര്യ മന്ത്രാലയം തിരിച്ചുവിളിച്ചു. താമസിക്കാനായി മാസം 15 ലക്ഷം രൂപയുള്ള അപ്പാർട്‌മെന്റാണ് രേണു വാടകയ്‌ക്കെടുത്തത്. 1988 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഓഫീസറായ രേണു പൽ അടുത്ത മാസം ഓസ്ട്രിയയിലെ ജോലി പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ കേന്ദ്ര വിജിലൻസ് കമ്മീഷന്റെ ഉത്തരവ് പ്രകാരം (സിവിസി) വിദേശകാര്യ മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. സർക്കാർ അനുവദിച്ച വാറ്റ് റീഫണ്ടുകൾ വ്യാജമായി തട്ടിയെടുത്തെന്നും, സർക്കാർ വസ്തുതകൾ തെറ്റായി […]

പൗരത്വ ഭേദഗതി ബിൽ: അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ വിദ്യാർത്ഥികളുടെ സംയുക്ത പ്രതിഷേധം

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട : പൗരത്വ ഭേദഗതി നിയമത്തിനെതിരെ അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. വൈകുന്നേരം കോളേജിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കോലവുമായി വിദ്യാർഥികൾ ഈരാറ്റുപേട്ട ടൗണിലേക്ക് പ്രകടനവും നടത്തി. ടൗൺ ചുറ്റി സെൻട്രൽ ജംക്ഷനിൽ പ്രകടനം അവസാനിച്ചു. തുടർന്ന് ബില്ലിന്റെ കോപ്പിയും ഇരുവരുടെയും കോലവും വിദ്യാർഥികൾ കത്തിച്ചു. യൂണിയൻ ഭാരവാഹികളായ സുരേഷ് എം, അശ്വിൻ രാജ്, നൂറുൽ അബ്രാർ, അലി അസർ, അഞ്ചു ജോസ്, ക്രിസ്‌പീന, വിദ്യാർത്ഥി […]

വിലക്കയറ്റം ; സർക്കാർ വാഗ്ദാനം മറന്നു : ജോസഫ്.എം.പുതുശ്ശേരി എക്സ് എം.എൽ.എ

  സ്വന്തം ലേഖകൻ കോട്ടയം: അടുത്ത അഞ്ചുവർഷം വിലക്കയറ്റുമുണ്ടാകില്ലായെന്നു സത്യപ്രതിജ്ഞാദിവസം പ്രഖ്യാപനം നടത്തിയ പിണറായി സർക്കാർ നിത്യോപയോഗ സാധനങ്ങളുടെ വില വാണംപോലെ കുതിച്ചുയർന്നിട്ടും അതറിഞ്ഞതായിപ്പോലും ഭാവിക്കുന്നില്ലെന്ന് കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം ജോസഫ് എം. പുതുശ്ശേരി എക്സ്.എം.എൽ.എ. ആരോപിച്ചു. യൂത്ത്ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിനും സർക്കാരിന്റെ ധൂർത്തിനുമെതിരെ കോട്ടയം സിവിൽ സപ്ലൈസ് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം പിടിച്ചുനിർത്താൻ സബ്സിഡി നൽകി സർക്കാർ ഇടപെടൽ നടത്തുന്ന മാവേലി സ്റ്റോർ അടക്കമുള്ള […]

സൗജന്യ ആയുർവേദ – ഫിസിയോതെറാപ്പി മെഡിക്കൽ ക്യാമ്പ്

  സ്വന്തം ലേഖിക കോട്ടയം :പാലാ അൽഫോൻസാ കോളേജിലെ ഉന്നത് ഭാരത് അഭിയാൻ സെല്ലിന്റെയും , സ്‌പോർട്‌സ് ന്യൂട്രിഷൻ ആൻഡ് ഫിസിയോതെറാപ്പി ഡിപ്പാർട്‌മെന്റിന്റെയും ആഭിമുഖ്യത്തിൽ, മുത്തോലി ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് സൗജന്യ ആയുർവേദ ഫിസിയോതെറാപ്പി മെഡിക്കൽ ക്യാമ്പ് നടത്തുന്നു. നവംബർ 29 വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 3 മണിവരെ കുമ്പാനി കർത്താസ് ഹട്ട്‌സ് ഓഫ് വെൽനസിൽ വെച്ച് നടത്തുന്നു. ഇതിനോടനുബന്ധിച്ച് ഓൾ മെഡ് ഫാർമസി പാലാ യുടെ നേതൃത്വത്തിൽ സൗജന്യ പ്രമേഹരോഗ നിർണയവും, കേൾവി -സംസാര വൈകല്യ നിർണയവും ബോധവൽക്കരണവും, ഡയറ്റിഷ്യന്റെ […]

എക്സൈസിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശ ബാഡ്ജ് ധരിച്ചു

സ്വന്തം ലേഖിക പാലാ : രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മ വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരള സർക്കാർ നടത്തുന്ന വിമുക്തി പദ്ധതിയുടെ 90 ദിന തീവ്രയത്‌ന ബോധവൽക്കരണ പരിപാടിയുമായി ബന്ധപ്പെട്ട് നവംബർ 14 ശിശുദിനത്തിൽ പാലാ എക്‌സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ റേഞ്ച് പരിധിയിലെ ഹൈസ്‌കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശ ബാഡ്ജ് ധരിച്ചു. തുടർന്ന് ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുക്കുകയും ചെയ്തു.നാളത്തെ കേരളം ലഹരിമുക്ത നവകേരളം എന്നതാണ് തീവ്രയത്‌ന പരിപാടിയുടെ മുഖ്യ സന്ദേശം .   ബുധനാഴ്ച […]

തേർഡ് ഐ വാർത്ത മന്ത്രിയുടെ ശ്രദ്ധയിലെത്തി: കട്ടപ്പനയ്ക്ക് രാത്രി വണ്ടിയായി; ദുരിതകാലം തീർന്നതിന്റെ ആശ്വാസത്തിൽ യാത്രക്കാർ

സ്വന്തം ലേഖകൻ കോട്ടയം: രാത്രി എട്ടു മണിയ്ക്കു ശേഷം മുണ്ടക്കയത്തു നിന്നും കട്ടപ്പനയ്ക്ക് കെ.എസ്.ആർ.ടി.സി ബസില്ലെന്ന പരാതിയ്ക്ക് ഒറ്റ വാർത്ത കൊണ്ട് നടപടി. തേർഡ് ഐ ന്യൂസ് ലൈവ് നൽകിയ വാർത്ത ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അതിവേഗം, നടപടിയുണ്ടായത്. ഇതോടെ രാത്രി പത്തു മണിയ്ക്ക് തിരുവനന്തപുരത്തു നിന്നും മുണ്ടക്കയത്ത് എത്തി കട്ടപ്പനയ്ക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചതോടെയാണ് യാത്രക്കാരുടെ ദുരിതകാലത്തിന് അറുതിയായത്. രണ്ടു മാസം മുൻപാണ് രാത്രി എട്ടു മണിയ്ക്കു ശേഷം മുണ്ടക്കയത്തു നിന്നും കട്ടപ്പനയ്ക്കുള്ള സർവീസ് കെ.എസ്.ആർ.ടി.സി ബസ് സർവീസ് […]

പൊലീസ് സ്റ്റേഷന്റെ മൂക്കിൻ തുമ്പിൽ പോലും മോഷണവും അക്രമിവും പതിവ്: പേരിനു പൊലും പൊലീസ് നടപടിയില്ല; മണിമലയിൽ വ്യാഴാഴ്ച വ്യാപാരികളുടെ ഹർത്താൽ

സ്വന്തം ലേഖകൻ മണിമല:  പൊലീസ് സ്റ്റേഷന്റെ മൂക്കിൽ തുമ്പിൽ പോലും അക്രമികളും മോഷ്ടാക്കളും അഴിഞ്ഞാടുമ്പോൾ, മണിമലയിൽ വ്യാപാരികൾക്കും സാധാരണക്കാർക്കും രക്ഷയില്ല. ഇതിനിടെ പൊലീസ് സ്റ്റേഷനു സമീപത്തെ ആറു കടകളിൽ കയറിയ മോഷ്ടാവ് കടകൾ കുത്തിപ്പൊളിച്ച് സാധനങ്ങളുമായി കടക്കുകയും ചെയ്തു. ഇതിനെതിരെയാണ് വ്യാപാരികൾ ഇപ്പോൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. മോഷണവും അക്രമവും പതിവായ സാഹചര്യത്തിൽ പൊലീസ് പെട്രോളിംങ് ശക്തമാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി മണിമല യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഹർത്താൽ ആചരിക്കുന്നത്. മണിമല ടൗണിലെ കടകളെല്ലാം അടച്ച് വ്യാപാരികൾ ഹർത്താലിൽ പങ്കെടുക്കും. രാവിലെ ആറു മുതൽ വൈകിട്ട് ആറു […]

സിനിമാ ഷൂട്ടിംങിനായി തമിഴ്‌നാട് രജിസ്‌ട്രേഷൻ കാരവാൻ: നികുതി അടയ്ക്കാതെ കറങ്ങി നടന്ന കരവാൻ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തു; പിടിച്ചെടുത്തത് പാലായിൽ ഷൂട്ടിംങിനായി ഉപയോഗിച്ച കാരവാൻ

സ്വന്തം ലേഖകൻ കോട്ടയം: അനധികൃതമായി തമിഴ്‌നാട്ടിൽ നിന്നും എത്തിച്ച് സിനിമാ ഷൂട്ടിംങിനായി ഉപയോഗിച്ചിരുന്ന കാരവാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സംഘം പിടികൂടി. പാലായിൽ ഷൂട്ടിംങിനായി എത്തിച്ച കാരവാനാണ് തമിഴ്‌നട്ടിൽ രജിസ്റ്റർ ചെയ്ത ശേഷം നികുതി വെട്ടിച്ച് കേരളത്തിൽ ഷൂട്ടിംങിനായി ഉപയോഗിച്ചിരുന്നത്. ഇതേ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ്് വിഭാഗം പാലാ ഇടമറുക് ഭാഗത്ത് സിനിമാ ഷൂട്ടിംഗിനായി എത്തിച്ച കാരവാൻ പിടിച്ചെടുത്തത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഉള്ള കാരവാൻ കേരളത്തിൽ നികുതി അടയ്ക്കാതെ അനധികൃതമായി ഉപയോഗിക്കുകയായിരുന്നു. കേരള രജിസ്‌ട്രേഷനിൽ കാരവാൻ ഉള്ളപ്പോഴാണ് സ്വകാര്യ വാഹനങ്ങൾ […]

വിദ്യാഭ്യാസ വായ്പ പലിശരഹിതമാക്കണം : പി.ജെ ജോസഫ് എം.എൽ.എ

സ്വന്തം ലേഖകൻ കോട്ടയം : കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിന് പലിശരഹിത വായ്പ പദ്ധതി നടപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമനിർമ്മാണം നടത്തണമെന്ന് കേരളാ കോൺഗ്രസ് (എം) വർക്കിങ്ങ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ എ ആവശ്യപ്പെട്ടു. കെ.എസ്.സി എം.കോട്ടയം ജില്ലാ നേതൃസംഗമം പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ തൊഴിൽ സാദ്ധ്യത കുറവായ സാഹചര്യത്തിൽ വിദേശത്ത് ജോലി ഉറപ്പാക്കാൻ വിദേശ ഭാഷാപഠനത്തിനുള്ള ക്രമീകരണം സംസ്ഥാനത്തെ ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ […]

കോൺഗ്രസ് പതാക കത്തിച്ച സംഭവം: മുത്തോലിയിൽ കോൺഗ്രസിന്റെ പ്രതിഷേധം തുടരുന്നു; കേരള കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കിയിട്ടും ആഞ്ഞുവീശി പ്രതിഷേധക്കൊടുങ്കാറ്റ്

സ്വന്തം ലേഖകൻ പാലാ: കോൺഗ്രസ് പതാക കത്തിച്ച സംഭവത്തിൽ മുത്തോലിയിൽ കോൺഗ്രസിന്റെ പ്രതിഷേധം തുടരുന്നു. പതാക കത്തിച്ച പ്രവർത്തകൻ യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജി.രൺദീപിനെ ചുമതലയിൽ നിന്നും യൂത്ത് ഫ്രണ്ട് എം ഒഴിവാക്കിയെങ്കിലും പ്രതിഷേധം ശക്തമായി തുടരുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകിട്ട് ആറിന് പ്രതിഷേധ ധർണ നടത്താനാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകിട്ട് ആറിന് പ്രതിഷേധ ധർണ നടത്തും. കോൺഗ്രസിന്റെ മണ്ഡലം ഭാരവാഹികളും പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കും. മുത്തോലി മണ്ഡലം പ്രസിഡന്റ് […]