ഡോ. സിന്ധുമോൾ ജേക്കബ് പ്രസിഡന്റ്

ഡോ. സിന്ധുമോൾ ജേക്കബ് പ്രസിഡന്റ്

Spread the love

സ്വന്തം ലേഖകൻ

പാലാ: മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറായി ഡോ. സിന്ധുമോൾ ജേക്കബിനെ (ഉഴവൂർ) തെരഞ്ഞെടുത്തു. സെക്രട്ടറിയായി പാലാ നഗരസഭാ കൗൺസിൽ അംഗം കൂടിയായ റോയി ഫ്രാൻസീസ് തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ. സണ്ണി ഡേവിഡ് ( വൈസ് പ്രസിഡന്റ്), സി കെ ഉണ്ണികൃഷ്ണൻ (ജോയിന്റ് സെക്രട്ടറി എന്നിവരാണ് മറ്റു ഭാരവാഹികൾ.

മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലിലെ ഒൻപതംഗ ഭരണ സമിതിയിൽ ഏഴംഗങ്ങളുമായി ചരിത്ര വിജയം നേടിയാണ് ഇടതു പിന്തുണയുള്ള ലൈബ്രറി സാംസ്കാരിക സമിതി ഭരണം പിടിച്ചെടുത്തത്. 1996 ൽ രൂപീകൃതമായ താലൂക്ക് ലൈബ്രറി കൺസിലിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് പുരോഗമന സാംസ്കാരിക മുന്നണി വിജയം നേടുന്നത്.നിലവിൽ ഉഴവൂർ ഗ്രാമപഞ്ചായത്തംഗമായ ഡോ. സിന്ധുമോൾ ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഹോമിയോ ഡോക്ടറായി ഉഴവൂരിൽ സേവനമനുഷ്ഠിച്ചു വരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group