play-sharp-fill
സഹപാഠിയായ പെൺകുട്ടിയെ കുടുക്കാൻ മോർഫ് ചെയ്ത ചിത്രങ്ങളും: പണം കണ്ടെത്താൻ പാലായിൽ പെൺകുട്ടികൾ കെണിയൊരുക്കി; സുഹൃത്തുക്കളും സഹപാഠികളുമായ യുവതികൾക്കെതിരെ കേസ്

സഹപാഠിയായ പെൺകുട്ടിയെ കുടുക്കാൻ മോർഫ് ചെയ്ത ചിത്രങ്ങളും: പണം കണ്ടെത്താൻ പാലായിൽ പെൺകുട്ടികൾ കെണിയൊരുക്കി; സുഹൃത്തുക്കളും സഹപാഠികളുമായ യുവതികൾക്കെതിരെ കേസ്

സ്വന്തം ലേഖകൻ

പാലാ : സഹപാഠിയായ പെൺകുട്ടിയെ കുടുക്കാൻയിൽ നിന്നും പണം തട്ടാൻ മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. മനം നൊന്തു സ്‌കൂൾ വിദ്യാർഥിനി ആത്മഹത്യക്കു ശ്രമിച്ചു. പെൺകുട്ടികളടക്കം നാലു സഹപാഠികളാണ് അശ്ലീല രീതിയിൽ രൂപമാറ്റം വരുത്തിയ ചിത്രങ്ങൾ വിദ്യാർഥിനിയെ കാട്ടി ഭീഷണിപ്പെടുത്തിയത്. പ്രായപൂർത്തിയാവാത്ത ഇവർക്കെതിരെ പൊലീസ് കേസെടുത്തു. കേരളത്തിൽ പെൺകുട്ടികൾ പ്രതിയാകുന്ന ആദ്യത്തെ സൈബർ കേസാണിത്.


ആത്മഹത്യയ്ക്ക് ശ്രമിച്ച് പെൺകുട്ടിയിപ്പോൾ പാലായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്. ഒപ്പം പഠിക്കുന്ന ആൺകുട്ടിയുമായി ചേർത്താണ് സഹപാഠികൾ വിദ്യാർഥിനിയുടെ ഫോട്ടോ മോർഫു ചെയ്ത് അശ്ലീല രീതിയിൽ രൂപംമാറ്റം വരുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോട്ടോ കാണിച്ചു ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമായിരുന്നു ഇവർക്കുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. മോർഫിംഗ് നടത്താൻ ഉപയോഗിച്ച മൊബൈൽ ഫോണുകൾ അടക്കമുള്ള ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ പങ്കുള്ള ആൺകുട്ടിക്കെതിരേയും കേസെടുത്തിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്.