കോട്ടയം പതിനാറിൽച്ചിറയിൽ ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കാർ തോട്ടിലേക്ക് മറിഞ്ഞു; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: പതിനാറിച്ചിറയിൽ ഓട്ടോറിക്ഷയ്ക്കു സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി കാർ തോട്ടിലേക്ക് മറിഞ്ഞു. കെഎസ്ഇബി ഉദ്യോഗസ്ഥൻ സുരേഷിൻ്റെ കാർ ആണ് മറിഞ്ഞത്. കാർ ഓടിച്ചിരുന്നത് യുവതിയാണ്. കോട്ടയം നഗരത്തിലേക്ക് പോകുന്നതിനായി വീട്ടിൽ നിന്നും പുറത്തേക്കിറക്കിയ കാർ എതിർദിശയിൽ നിന്നും എത്തിയ ഓട്ടോറിക്ഷയ്ക്ക് സൈഡ് നൽകുന്നതിനിടെ നിയന്ത്രണം നഷ്ടമായി വീട്ട് മുറ്റത്ത് നിന്ന് സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. കോട്ടയം വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത് അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. കാറിലുണ്ടായിരുന്ന മൂന്ന് പേർക്കും കാര്യമായ പരിക്കുകളൊന്നുമില്ല. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാർ ഉയർത്താനായി ക്രെയിൻ […]

ശുദ്ധമായ പാൽ 24 മണിക്കൂറും ലഭിക്കും; കോട്ടയം ജില്ലയിലെ ആദ്യ ഓട്ടോമാറ്റിക് മിൽക്ക് വെൻഡിംഗ് മെഷീൻ മണർകാട്

സ്വന്തം ലേഖിക കോട്ടയം: ജില്ലയിലെ ആദ്യ ഓട്ടോമാറ്റിക്ക് മിൽക്ക് വെൻഡിംഗ് മെഷീൻ മണർകാട് അരീപ്പറമ്പ് ക്ഷീര സഹകരണ സംഘത്തിൽ പ്രവർത്തനമാരംഭിച്ചു. സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. ക്ഷീരവികസന മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യാരംഗത്തെ പുരോഗതിക്കനുസരിച്ച് കാലോചിതമായ മാറ്റങ്ങൾ ക്ഷീരസംഘങ്ങളിലുണ്ടാകുന്നതിൻ്റെ തെളിവാണ് മിൽക്ക് എ.ടി.എമ്മെന്നും മന്ത്രി പറഞ്ഞു. 4 ,35,000 രൂപ ചെലവഴിച്ചാണ് മിൽക്ക് എടിഎം സ്ഥാപിച്ചത്. ഇതിൽ രണ്ട് ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തിൻ്റെയും ബാക്കി […]

കോട്ടയം ജില്ലയില്‍ 55 പേര്‍ക്ക് കോവിഡ്; 76 പേര്‍ക്ക് രോഗമുക്തി

സ്വന്തം ലേഖിക കോട്ടയം: ജില്ലയില്‍ 55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 76 പേര്‍ രോഗമുക്തരായി. 1361 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 23 പുരുഷന്‍മാരും 27 സ്ത്രീകളും 5 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 14 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 599 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447141 പേര്‍ കോവിഡ് ബാധിതരായി. 445163 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ: ചിറക്കടവ്, പാലാ, കുറവിലങ്ങാട് – 4 കോട്ടയം, […]

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗ്രേഡ്-1 വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിൽ തൃക്കൊടിയേറ്റ് മാർച്ച 28ന്; ഏപ്രിൽ 3ന് അശ്വതി വിളക്ക്; 4ന് മീനഭരണിദിവസം ആറാട്ട്

സ്വന്തം ലേഖിക വേളൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗ്രേഡ്-1 വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിൽ 2022-ലെ തിരുവുത്സവത്തോടനുബന്ധിച്ച് തൃക്കൊടിയേറ്റ് മാർച്ച 28ന്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പള്ളി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ ദീപാരധനയ്ക്കുശേഷം കൊടികയറും. ഏപ്രിൽ 3 അശ്വതി വിളക്ക് ദിവസവും, ഏപ്രിൽ 4 മീനഭരണി ദിവസം മഹാപ്രസാദമൂട്ട് ഉണ്ടായിരിക്കും. ഏപ്രിൽ 4 തിങ്കളാഴ്ച്ച എരുത്തിയ്ക്കൽ ദേവീക്ഷേത്രത്തിൽ നിന്നും കുംഭകുടഘോഷയാത്രയോടുകൂടി ഉച്ചയ്ക്ക് 2.30 ന് കൊടിയിറങ്ങി തിരുവുത്സവത്തിന് സമാപ്തികുറിയ്ക്കും. തിരുവുത്സവദിവസമായ നാളെ രാത്രി 7.30-ന് കോട്ടയം നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ 8 […]

കെ – റെയിൽ വിരുദ്ധ പ്രക്ഷോഭം; ബിജെപി ത്രിദിനപദയാത്ര മാർച്ച് 29ന് ആരംഭിക്കും

സ്വന്തം ലേഖിക കോട്ടയം: ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന കെ-റെയിൽ വിരുദ്ധ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന പദയാത്ര മാർച്ച് 29ന് ആരംഭിക്കും. രാവിലെ 9ന് മാടപ്പള്ളി മാമൂട് ജംഗ്ഷനിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് ലിജിൻലാൽ നയിക്കുന്ന പദയാത്ര 29ന് വൈകിട്ട് 6ന് കോട്ടയത്ത് സമാപിക്കും. 30 ന് രാവിലെ 9ന് നട്ടാശ്ശേരി കുഴിയാലിപ്പടിയിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര വൈകിട്ട് കുറവിലങ്ങാട് സമാപിക്കും. 31ന് ഞീഴൂരിൽ നിന്ന് ആരംഭിച്ച് പെരുവയിൽ യാത്ര സമാപിക്കും കോട്ടയം, കുറവിലങ്ങാട്, […]

ദക്ഷിണ ഭവൻ താക്കോൽദാനം പൊതു സമ്മേളനം ബുധനാഴ്ച മുണ്ടക്കയത്ത്

സ്വന്തം ലേഖിക കോട്ടയം: ഇടുക്കി ജില്ലകളിലുണ്ടായ പ്രകൃതി ക്ഷോഭത്തിൽ പൂർണ്ണമായും വീടുകൾ നഷ്ടപ്പെട്ട നിർധനർക്ക് വേണ്ടി ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ നിർമ്മിച്ചു നൽകുന്ന ദക്ഷിണ ഭവനങ്ങളുടെ താക്കോൽ ദാനം ബുധനാഴ്ച നടക്കും. വൈകിട്ട് അഞ്ചിന്‌ മുണ്ടക്കയം സി എസ് ഐ ഗ്രൗണ്ടിൽ ചേരുന്ന പൊതു സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ്‌ കെ പി അബൂബക്കർ ഹസ്റത്ത് നിർവ്വഹിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആറ് പതിറ്റാണ്ടുകളായി തെക്കൻ കേരളത്തിൽ പ്രവർത്തിച്ചു വരുന്ന കരുത്തുറ്റ പണ്ഡിത സഭയായ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയാണ് പ്രദേശത്ത് ആദ്യമായി […]

മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കോട്ടയം മുൻ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന ബീനാ ബിനു അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്

സ്വന്തം ലേഖിക ഒളശ്ശ: മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡന്റുമായിരുന്ന ബീനാ ബിനു അന്തരിച്ചു. ഒളശ്ശയിലെ വെള്ളാപ്പള്ളി ഇടത്തിൽ വീട്ടിൽ വച്ച് ഇന്ന് വൈകുന്നേരം കുഴഞ്ഞു വീണാണ് മരണം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ പ്രഥമ വനിതാ പ്രസിഡൻ്റായിരുന്നു. 1995 ൽ പുലിക്കുട്ടി ഡിവിഷനിൽ നിന്നും 2000 ൽ അയ്മനം ഡിവിഷനിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധിയായി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യവനിതാ പ്രസിഡൻ്റായി. 2010 ൽ കുമരകം ജില്ലാ പഞ്ചായത്ത് […]

കോട്ടയം ചാലുകുന്നിന് സമീപം ഒരേക്കറോളം ആറ്റുതീരം കൈയ്യേറി മണ്ണിട്ടു നികത്തുന്നു; ഒത്താശ ചെയ്യുന്നത് നഗരസഭയിലെ ഉന്നതനും, ജിയോളജി വകുപ്പും, രാഷ്ട്രീയ നേതാവും; പാവപ്പെട്ടവൻ വീട് പണിയാൻ രണ്ട് സെൻ്റ് മണ്ണിട്ടു നികത്തിയാൽ നോട്ടീസ് നല്കുന്ന നഗരസഭ സ്വർണ്ണ കട മുതലാളിയുടെ അനധികൃത കൈയ്യേറ്റം കണ്ടില്ലെന്ന് നടിക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: ചാലുകുന്നിന് സമീപം ഒരേക്കറോളം ആറ്റുതീരം കൈയ്യേറി മണ്ണിട്ടു നികത്തുന്നു. ഒത്താശ ചെയ്യുന്നത് നഗരസഭയിലെ ഉന്നതനും, രാഷ്ട്രീയനേതാവും ജിയോളജി വകുപ്പും ചേർന്ന്. പാവപ്പെട്ടവൻ വീട് പണിയാൻ രണ്ട് സെൻ്റ് മണ്ണിട്ടു നികത്തിയാൽ നോട്ടീസ് കൊടുക്കുകയും പണി നിർത്തിവെപ്പിക്കുകയും ചെയ്യുന്ന നഗരസഭയാണ് സ്വർണ്ണ കട മുതലാളിയുടെ അനധികൃത കൈയ്യേറ്റം കണ്ടില്ലെന്ന് നടിക്കുന്നത്. കോട്ടയം ചാലുകുന്ന് അണ്ണാൻകുന്ന് ചുങ്കം റോഡിലാണ് ഇവിടെ വസ്തുവുള്ള സ്വർണ്ണകട മുതലാളി ഒരേക്കറോളം ആറ്റുതീരം കൈയ്യേറി മണ്ണിട്ടു നികത്തുന്നത്. പ്രദേശത്ത് വ്യാപക കൈയേറ്റമാണെന്ന് പരാതി ഉയർന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. […]

കോട്ടയം ജില്ലയില്‍ 56 പേര്‍ക്ക് കോവിഡ്; 61 പേര്‍ക്ക് രോഗമുക്തി

സ്വന്തം ലേഖിക കോട്ടയം: ജില്ലയില്‍ 56 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 61 പേര്‍ രോഗമുക്തരായി. 1559 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 20 പുരുഷന്‍മാരും 28 സ്ത്രീകളും 8 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 13 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 620 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447086 പേര്‍ കോവിഡ് ബാധിതരായി. 445087 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ: മാടപ്പള്ളി-6 കറുകച്ചാല്‍-4 വാഴൂര്‍-3 മാഞ്ഞൂര്‍, കുറവിലങ്ങാട്, ചിറക്കടവ്, […]

ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികളെ ആകർഷിക്കുന്ന ചതിക്കെണികൾ; പലതും നിലവാരമില്ലാത്തതും വ്യാജ റേറ്റിംഗ് ഉള്ളതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ; ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ TOEFL/IELTS പഠന കേന്ദ്രങ്ങളിൽ പലതും തട്ടിപ്പ് സ്ഥാപനങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം:ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികളെ ആകർഷിക്കുന്ന ചതിക്കെണികളുമായി TOEFL/IELTS പഠനകേന്ദ്രങ്ങൾ ചുരുക്കം ചില സ്ഥാപനങ്ങൾ ഒഴിച്ച് പലതും നിലവാരമില്ലാത്തതും വ്യാജ റേറ്റിംഗ് ഉള്ളതുമാണ്. കൃത്രിമമായി ഉണ്ടാക്കുന്ന റേറ്റിംഗ് കണ്ടാണ് വിദ്യാർത്ഥികൾ ചതിക്കുഴിയിൽ വീഴുന്നത്. ഇത്തരത്തിലുള്ള നിരവധി തട്ടിപ്പ് സ്ഥാപനങ്ങളാണ് കോട്ടയം നഗരത്തിൽ പ്രവർത്തിക്കുന്നത്. ഒരേ പേരിൽ നിലവിലുള്ള സ്ഥാപനങ്ങളുമായി സാമ്യമുള്ള പേരുകളിട്ടും സർവകലാശാലകളുടെ വെബ്സൈറ്റ് വ്യാജമായി സൃഷ്ടിച്ചും,വ്യാജ അഡ്മിഷൻ അറിയിപ്പും വിസയ്ക്കുള്ള അപേക്ഷയും അയച്ചു തന്നും തട്ടിപ്പ് നടത്തുന്നുണ്ട്. കോഴ്സ് പൂർത്തിയാക്കിയ ഉടനെ തൊഴിൽ ചെയ്യാനുതകുന്ന പോസ്റ്റ് സ്റ്റഡി വർക്ക് വിസയെക്കുറിച്ച് […]