മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കോട്ടയം   മുൻ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന ബീനാ ബിനു അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്

മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കോട്ടയം മുൻ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന ബീനാ ബിനു അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്

സ്വന്തം ലേഖിക

ഒളശ്ശ: മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡന്റുമായിരുന്ന ബീനാ ബിനു അന്തരിച്ചു.

ഒളശ്ശയിലെ വെള്ളാപ്പള്ളി ഇടത്തിൽ വീട്ടിൽ വച്ച് ഇന്ന് വൈകുന്നേരം കുഴഞ്ഞു വീണാണ് മരണം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ പ്രഥമ വനിതാ പ്രസിഡൻ്റായിരുന്നു. 1995 ൽ പുലിക്കുട്ടി ഡിവിഷനിൽ നിന്നും 2000 ൽ അയ്മനം ഡിവിഷനിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധിയായി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യവനിതാ പ്രസിഡൻ്റായി.

2010 ൽ കുമരകം ജില്ലാ പഞ്ചായത്ത് ഡിവിഷൻ പ്രതിനിധി ആയി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയും സേവനമനുഷ്ഠിച്ചു. 2015 ൽ പരിപ്പ് ഡിവിഷനിൽ നിന്നും തിരെഞ്ഞെടുക്കപ്പെടുകയും 2018 ൽ വീണ്ടും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആവുകയും ചെയ്തു.

കഴിഞ്ഞ തിരെഞ്ഞെടുപ്പിൽ കുമരകം ഡിവിഷനിൽ നിന്നും കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.
മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കോട്ടയം ഡിസിസി അംഗം, അയ്മനം അഗ്രികൾച്ചറൽ ഡെവലപ്മെൻ്റ് ആൻഡ് ഇംപ്രൂവ്മെൻ്റ് ബാങ്ക് ഡയറക്ടർ ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. പരേതനായ വെളളാപ്പള്ളിൽ ബിനു ആയിരുന്നു ഭർത്താവ്.