സർക്കാർ ജോലിയാണോ നിങ്ങളുടെ ലക്ഷൃം….? എന്നാൽ നിങ്ങൾക്കും ഉടൻ തന്നെ അപേക്ഷിക്കാം; വിശദ വിവരങ്ങൾ അറിയാം

സ്വന്തം ലേഖിക കോട്ടയം: ഒരു സർക്കാർ ജോലിയാണോ നിങ്ങളുടെ സ്വപ്നം….? എന്നാൽ നിങ്ങൾക്കും അത് സ്വന്തമാക്കാൻ സമയമായി. സർക്കാർ ജോലിയെ കുറിച്ചുള്ള വിശദവിവരങ്ങളും വിവിധ തസ്തികകളും അറിയാം. ജനറല്‍ – മെഡിക്കല്‍ ഓഫീസര്‍ (നേച്ചര്‍ ക്യുവര്‍), ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ്, ഹെല്‍ത്ത് സര്‍വീസസ്, മോട്ടോര്‍ മെക്കാനിക്/സ്റ്റോര്‍ അസിസ്റ്റന്റ്, ഗ്രൗണ്ട് വാട്ടര്‍, ഇന്‍വെസ്റ്റിഗേറ്റര്‍ (ആന്ത്രോപ്പോളജി/ സോഷ്യോളജി), കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫൊര്‍ റിസര്‍ച്ച്‌, ട്രെയിനിങ് ആന്‍ഡ് ഡെവലപ്മെന്റ് ഇന്‍ സ്റ്റഡീസ് ഓഫ് SC/സ്റ്റ് കിര്‍ത്താഡ്സ്, കമ്ബ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ്-2 (കന്നഡ), ലോ ഡിപ്പാര്‍ട്ട്മെന്റ് […]

കേരളാ യൂത്ത്ഫ്രണ്ട്(ബി) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 52-ാം ജന്മദിനം ആഘോഷിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കേരളാ യൂത്ത് ഫ്രണ്ട് (ബി) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 52-ാം ജന്മദിനം ആഘോഷിച്ചു. അരവിന്ദ് അനിലിന്റെ അദ്ധ്യഷതയിൽ ചേർന്ന യോഗം പാർട്ടി ജില്ലാ പ്രസിഡന്റ് സാജൻ ആലക്കളം ഉദ്ഘാടനം ചെയ്തു. കർഷക യൂണിയൻ (ബി) സംസ്ഥാന പ്രസിഡന്റ് ഹരി പാലാ, കോട്ടയം ജില്ലാ സെക്രട്ടറി ബേബിച്ചൻ തയ്യിൽ, ജില്ലാ ട്രഷറർ ജിജോ മൂഴയിൽ, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് മുരളി തകടിയേൽ, കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്റ് സാബു മത്തായി, കലേഷ് മുതുപ്ലാക്കൽ, അനൂപ് ജോസഫ്, റോബിൻ മാത്യു, […]

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും പൊ​ൻ​കു​ന്ന​ത്തും മ​ത്സ്യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​; 60 കി​ലോ പ​ഴ​കി​യ മീ​ൻ പി​ടി​ച്ചെ​ടു​ത്തു

സ്വന്തം ലേഖകൻ കാ​ഞ്ഞി​ര​പ്പ​ള്ളി: മ​ത്സ്യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 60 കി​ലോ പ​ഴ​കി​യ മീ​ൻ പി​ടി​ച്ചെ​ടു​ത്തു. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും പൊ​ൻ​കു​ന്ന​ത്തുമാണ് പരിശോധനയിൽ പഴകിയ മീൻ പിടിച്ചെടുത്തത്. കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യി​ലെ​യും പൊ​ൻ​കു​ന്ന​ത്തെ​യും ഓ​രോ ക​ട​ക​ളി​ൽ നി​ന്നാ​ണ് പ​ഴ​കി​യ മ​ത്സ്യം ക​ണ്ടെ​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നാ​ല​ര കി​ലോ​യോ​ളം പ​ഴ​കി​യ മീ​നാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യി​ലെ ക​ട​യി​ൽ നി​ന്ന് പി​ടി​ച്ച​ത്. ട്രോ​ളിം​ഗ് നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ, ഫി​ഷ​റീ​സ് വ​കു​പ്പു​ക​ളും ഭ​ക്ഷ്യ​സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.പൊ​ൻ​കു​ന്ന​ത്ത് മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചിരുന്ന മീ​ൻ ക​ടയ്ക്കെതിരെയും നടപടിയെടുത്തു. രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തു​വ​രെ കട അ​ട​ച്ചി​ടാ​ൻ […]

തിരുനക്കരയിൽ സീബ്രാലൈനുകൾ ഇല്ല; കാൽ നടയാത്രക്കാർ ദുരിതത്തിൽ; ജോസ്കോ ജൂവലറിക്ക് മുൻപിലും; പബ്ളിക് ലൈബ്രറിക്ക് മുൻപിലുമുണ്ടായിരുന്ന സീബ്രാലൈനുകൾ മാഞ്ഞുപോയിട്ട് മാസങ്ങൾ; സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ റോഡ് മുറിച്ച് കടക്കുന്നത് ജീവൻ പണയം വെച്ച്; കണ്ടില്ലെന്ന് നടിച്ച് അധികൃതർ

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കരയിലെ സീബ്രാലൈനുകൾ മാഞ്ഞതിനാൽ കാൽ നടയാത്രക്കാർ ദുരിതത്തിൽ. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാ​ഗമയാ ഗാന്ധി സ്ക്വയറിന് സമീപത്തെ ജോസ്കോ ജൂവലറിക്ക് മുൻപിലും പബ്ളിക് ലൈബ്രറിക്ക് മുൻപിലുമുള്ള സീബ്രാലൈനുകളാണ് മാഞ്ഞ് പോയത് . തിരുനക്കര ബസ്സ്സ്റ്റാൻഡിലേക്കും, ക്ഷേത്രത്തിലേക്കും, ചന്തക്കവല, പുളിമൂട് ജംങ്ഷൻ, പോസ്റ്റ് ഓഫിസ് തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം കാൽ നടയാത്രക്കാർ ധാരാളമായി സഞ്ചരിക്കുന്ന നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാ​ഗമാണിവിടം. ഇവിടെയാണ് ഇത്തരത്തിൽ മാസങ്ങളായി സീബ്രാലൈനുകൽ മാഞ്ഞിരിക്കുന്നത്. കുട്ടികൾ മുതൽ വൃദ്ധരായവരുൾപ്പെടെ നിരവധി ആളുകൾ ദിനംപ്രതി പല ആവശ്യങ്ങൾക്കായി റോഡ് മുറിച്ചു കടക്കുന്ന […]

തി​രു​വ​ല്ലയില്‍ പതിനാലുകാരനെ പ്രകൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി; യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖിക തി​രു​വ​ല്ല: പതിനാലു വയസ്സുകാരനെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ യു​വാ​വിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആ​നി​ക്കാ​ട് വാ​യ്പൂ​ര്‍ വ​ട​ശ്ശേ​രി​ല്‍ വീ​ട്ടി​ല്‍ വി.​പി. പ്ര​ശാ​ന്താ​ണ്​ (36) അ​റ​സ്റ്റി​ലാ​യ​ത്. കു​ട്ടി​യു​ടെ പി​താ​വ് ന​ല്‍​കി​യ പ​രാ​തി​യുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് പ്രശാന്തിനെ അ​റ​സ്റ്റ് ചെ​യ്ത​ത്. കീ​ഴ്വാ​യ്പൂര്‍ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്. പ്രി​ന്‍​സി​പ്പ​ല്‍ എ​സ്.​ഐ ആ​ദ​ര്‍​ശിന്റെ നേ​തൃ​ത്വ​ത്തി​ലാ​യിരുന്നു അ​റ​സ്റ്റ്​. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

അ‌ന്താരാഷ്ട്ര യോഗാ ദിനം; ​കോട്ടയം കിഡ്‌സിറ്റി മോണ്ടിസോറി സ്‌കൂളിൽ യോഗദിനം ആഘോഷിച്ചു

സ്വന്തം ലേഖകൻ ​കോട്ടയം: ഇൻറർ നാഷ്ണൽ യോഗ ദിനത്തോട് അനുബന്ധിച്ച് കോട്ടയത്തെ ഏറ്റവും മികച്ച മോണ്ടിസോറി സ്കൂളായ കിഡ്‌സിറ്റി മോണ്ടിസോറി സ്‌കൂളിൽ യോഗദിനം ആഘോഷിച്ചു. ഡയറക്ടർമാരായ നീതു സി അനിൽ, ലത കെ ഈപ്പൻ,അനിൽ സി കുര്യൻ, അരുൺ മർക്കോസ് അധ്യാപകരായ ഗീതു ഓമനക്കുട്ടൻ,സൂര്യ,ദിവ്യ,സുധ എന്നിവർ നേതൃത്വം നല്കി.

കഞ്ഞിക്കുഴി ജംഗ്ഷനിലെ മരണക്കുഴി നികത്തി പൊലീസുകാർ; യാത്രക്കാർക്ക് ആശ്വാസമായി !!

സ്വന്തം ലേഖിക കോട്ടയം: കഞ്ഞിക്കുഴി കവലയിൽ റോഡിന്റെ ഒത്തനടുക്ക് രൂപപ്പെട്ട മരണക്കുഴി മണ്ണിട്ട് നികത്തി പൊലീസ്. നിയന്ത്രണത്തിന് ഉപയോഗിക്കുന്ന ഉപകരണം കുഴിയ്ക്ക് സമീപത്തായി താത്ക്കാലികമായി സ്ഥാപിച്ചാണ് അപകടമുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൺട്രോൾ റൂം എസ് ഐ പ്രിൻസ് തോമസും, സിവിൽ പൊലീസ് ഓഫീസർ അഭീഷും രണ്ട് അഥിതി തൊഴിലാളികളുടെ സഹായത്തോടെയാണ് കുഴി മൂടിയത്. നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഈ കുഴിയിൽ വീണ് അപകടത്തിൽപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസം ഈ പടുകുഴിയിൽ വീഴാതെ വെട്ടിച്ചുമാറ്റിയ ഓട്ടോയും രണ്ട് കാറുകളും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. കഞ്ഞിക്കുഴി ട്രാഫിക് ഐലന്റിനും കഞ്ഞിക്കുഴി ബസ് […]

പണി തീര്‍ന്ന റോഡിന്‍റെ നടുഭാഗത്തു കൂടി തോട് പോലെ വെള്ളം; മുളച്ചുപൊങ്ങുന്നത് ചേമ്പും കൂവയും ചെടികളും; സംഭവം പൂഞ്ഞാർ ഭാഗത്ത്

സ്വന്തം ലേഖിക കോട്ടയം: പുതുതായി ടാറിട്ട റോഡില്‍ മുളച്ചുപൊങ്ങുന്നത് ചേമ്പും കൂവയും ചെടികളും. പൂഞ്ഞാര്‍ -കൈപ്പള്ളി-ഏന്തയാര്‍ റോഡ് ടാറിങ്ങിലാണ് സംഭവം. റോഡിൻ്റെ പല ഭാഗങ്ങളിലും ചേമ്പും കൂവയും, ചെടികളും മുളച്ച്‌ പൊങ്ങിയതോടെ പ്രതിഷേധം ഉയരുകയാണ്. വേണ്ട വിധം മെറ്റല്‍ പോലും ഇട്ട് ഉറപ്പിക്കാതെ ജനങ്ങളുടെ കണ്ണില്‍ പൊടി ഇട്ടുകൊണ്ട്, ടാറിങ്ങ് നടത്തിയെന്ന് കരാറുകാരനെതിരെ ആരോപണം ഉയരുന്നുണ്ട്. കൈപ്പള്ളി പൊറ്റം പുഴ വെള്ളച്ചാട്ടത്തിന് സമീപത്താണ് ചേമ്പ് മുളച്ച്‌ നില്‍ക്കുന്നത്. .പകുതി പണി തീര്‍ന്ന റോഡിന്‍റെ നടുഭാഗത്തു കൂടി തോട് പോലെയാണ് വെള്ളം കയറി ഒഴുകുന്നതെന്നും പരാതിയുണ്ട്. […]

ഡൽഹിയിൽ നടന്ന ദേശീയ യോഗാ ഒളിമ്പിയാഡിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി രേവതി രാജേഷ്

സ്വന്തം ലേഖിക എരുമേലി: ഡൽഹിയിൽ നടന്ന ദേശീയ യോഗ ഒളിമ്പിയാഡിൽ കേരളത്തെ പ്രതിനിധികരിച്ച് സ്വർണ്ണം നേടി രേവതി രാജേഷ്. വെൺങ്കുറിഞ്ഞി എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്ക്കൂളിലെ പത്താം തരം വിദ്യാർത്ഥിനി കൂടിയാണ് കുമാരി രേവതി. രേവതിയെ കഴിഞ്ഞ 5 വർഷമായി യോഗ പരിശീലിപ്പിക്കുന്നത് റെജി ടീച്ചറാണ്. തിരുവനന്തപുരത്ത് നടന്ന കേരള യോഗ ചാബ്യൻഷിപ്പിൽ സംസ്ഥാന സ്വർണ്ണമെഡലും ദേശീയ മൽസരത്തിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യതയും നേടിയിരുന്നു. എരുമേലി ഗ്രാമ പഞ്ചായത്ത് ഇരുപതാം വാർഡ് അംഗം നാസ്സർ പനച്ചിയുടെ നേതൃത്വത്തിൽ വാർഡി ന്റെ കൂട്ടായ്മ […]

യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസന മുൻ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പസ് മെത്രാപ്പോലീത്തയുടെ ഖബറടക്കം നാളെ

സ്വന്തം ലേഖിക കോട്ടയം :യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസന മുൻ മെത്രാപ്പോലീത്ത സഖറിയാസ് മാർ പോളിക്കാർപ്പസ് മെത്രാപ്പോലീത്തായുടെ ഖബറടക്കം നാളെ 3 മണിക്ക് കുറിച്ചി സെൻ്റ്.മേരീസ് പള്ളിയിൽ നടക്കും. മണർകാട് സെൻ്റ്.മേരീസ് കത്തീഡ്രലിൽ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മുഖ്യകാർമികത്വത്തിലാണ് കബറടക്ക ശുശ്രൂഷ നടക്കുക. ഇന്ന് വൈകുന്നേരം 5 സന്ധ്യാപ്രാർത്ഥനക്ക് ശേഷം മണർകാട് സെൻ്റ് മേരീസ് കത്തീഡ്രലിൽ നിന്ന് കുറിച്ചി സെൻ്റ് മേരീസ് പള്ളിയിലേക്ക് വിലാപയാത്രയായി ഭൗതീക ശരീരം കൊണ്ടു പോകും.