ദക്ഷിണ ഭവൻ താക്കോൽദാനം പൊതു സമ്മേളനം ബുധനാഴ്ച മുണ്ടക്കയത്ത്

ദക്ഷിണ ഭവൻ താക്കോൽദാനം പൊതു സമ്മേളനം ബുധനാഴ്ച മുണ്ടക്കയത്ത്

സ്വന്തം ലേഖിക

കോട്ടയം: ഇടുക്കി ജില്ലകളിലുണ്ടായ പ്രകൃതി ക്ഷോഭത്തിൽ പൂർണ്ണമായും വീടുകൾ നഷ്ടപ്പെട്ട നിർധനർക്ക് വേണ്ടി ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ നിർമ്മിച്ചു നൽകുന്ന ദക്ഷിണ ഭവനങ്ങളുടെ താക്കോൽ ദാനം ബുധനാഴ്ച നടക്കും.

വൈകിട്ട് അഞ്ചിന്‌ മുണ്ടക്കയം സി എസ് ഐ ഗ്രൗണ്ടിൽ ചേരുന്ന പൊതു സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ്‌ കെ പി അബൂബക്കർ ഹസ്റത്ത് നിർവ്വഹിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ് പതിറ്റാണ്ടുകളായി തെക്കൻ കേരളത്തിൽ പ്രവർത്തിച്ചു വരുന്ന കരുത്തുറ്റ പണ്ഡിത സഭയായ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയാണ് പ്രദേശത്ത് ആദ്യമായി 10 വീടുകൾ നിർമ്മിച്ച് പുനരധിവാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്. അതിന്റെ ഭാഗമായി ഇപ്പോൾ നിർമ്മാണം പൂർത്തിയായ എട്ട് വീടുകളാണ് ഗുണഭോക്കാകൾക്ക് തുറന്ന് നൽകുന്നത്.

സമ്മേളനത്തിൽ നിർധനർക്കുള്ള ഭവന നിർമ്മാണ ധനസഹായം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും.
തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിനോട് ചേർന്ന് നിർധനരായ രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും വേണ്ടി പ്രവർത്തനമാരംഭിക്കുന്ന ദക്ഷിണ റിഹാബ് സെന്ററിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പാലേയേറ്റീവ് കെയർ, കൗൺസിലിംഗ് സെന്റർ എന്നിവയുടെ പ്രഖ്യാപനം ലജ്നത്ത് സംസ്ഥാന പ്രസിഡന്റ് മുത്തുക്കോയാ തങ്ങൾ നിർവ്വഹിക്കും.

സമ്മേളനത്തിൽ ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറിയും ഭവന നിർമ്മാണ പദ്ധതി ചെയർമാനുമായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷത വഹിക്കും. കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ആമുഖ പ്രഭാഷണം നടത്തും. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് പ്രവർത്തകരും കോട്ടയം ജില്ലയിൽ നിന്ന് ബഹുജനങ്ങളും പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സി എ മൂസാ മൗലവി, രക്ഷാധികാരികളായ മുഹമ്മദ്‌ നദീർ മൗലവി, മുഹമ്മദ്‌ സക്കീർ, സ്വാഗതസംഘം ചെയർമാൻ ഇ എ അബ്ദുന്നാസിർ മൗലവി, കൺവീനർ വെച്ചൂച്ചിറ നാസിർ മൗലവി, കുമ്മനം ത്വാഹ മൗലവി എന്നിവർ പങ്കെടുത്തു.