![കോട്ടയം ജില്ലയില്‍ 55 പേര്‍ക്ക് കോവിഡ്; 76 പേര്‍ക്ക് രോഗമുക്തി കോട്ടയം ജില്ലയില്‍ 55 പേര്‍ക്ക് കോവിഡ്; 76 പേര്‍ക്ക് രോഗമുക്തി](https://i0.wp.com/thirdeyenewslive.com/storage/2022/03/IMG-20211219-WA0041-20.jpg?fit=1024%2C914&ssl=1)
കോട്ടയം ജില്ലയില്‍ 55 പേര്‍ക്ക് കോവിഡ്; 76 പേര്‍ക്ക് രോഗമുക്തി
സ്വന്തം ലേഖിക
കോട്ടയം: ജില്ലയില്‍ 55 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 76 പേര് രോഗമുക്തരായി. 1361 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 23 പുരുഷന്മാരും 27 സ്ത്രീകളും 5 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 14 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ 599 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447141 പേര്
കോവിഡ് ബാധിതരായി. 445163 പേര് രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
ചിറക്കടവ്, പാലാ, കുറവിലങ്ങാട് – 4
കോട്ടയം, പാമ്പാടി, എരുമേലി, പനച്ചിക്കാട് -3
വാഴൂർ, അതിരമ്പുഴ,
ഈരാറ്റുപേട്ട, ഏറ്റുമാനൂർ, കരൂർ, മാടപ്പള്ളി, ഈരാറ്റുപേട്ട, ഏറ്റുമാനൂർ, കരൂർ, മാടപ്പള്ളി -2
തലപ്പലം, എലിക്കുളം, ചങ്ങനാശേരി, കടുത്തുരുത്തി,
പൂഞ്ഞാർ തെക്കേക്കര, കാണക്കാരി,
വെള്ളൂർ, വിജയപുരം, പള്ളിക്കത്തോട്, അയർക്കുന്നം, കറുകച്ചാൽ, മാഞ്ഞൂർ ,
തലനാട് , മീനച്ചിൽ, കൂരോപ്പട ,
മേലുകാവ് , കൂട്ടിക്കൽ , ഞീഴൂർ, മണർകാട് – 1