കോട്ടയം ചാലുകുന്നിന് സമീപം ഒരേക്കറോളം ആറ്റുതീരം കൈയ്യേറി മണ്ണിട്ടു നികത്തുന്നു; ഒത്താശ ചെയ്യുന്നത് നഗരസഭയിലെ ഉന്നതനും, ജിയോളജി വകുപ്പും, രാഷ്ട്രീയ നേതാവും; പാവപ്പെട്ടവൻ വീട് പണിയാൻ രണ്ട് സെൻ്റ് മണ്ണിട്ടു നികത്തിയാൽ നോട്ടീസ് നല്കുന്ന നഗരസഭ സ്വർണ്ണ കട മുതലാളിയുടെ അനധികൃത കൈയ്യേറ്റം കണ്ടില്ലെന്ന് നടിക്കുന്നു

സ്വന്തം ലേഖകൻ

കോട്ടയം: ചാലുകുന്നിന് സമീപം ഒരേക്കറോളം ആറ്റുതീരം കൈയ്യേറി മണ്ണിട്ടു നികത്തുന്നു.

ഒത്താശ ചെയ്യുന്നത് നഗരസഭയിലെ ഉന്നതനും, രാഷ്ട്രീയനേതാവും ജിയോളജി വകുപ്പും ചേർന്ന്. പാവപ്പെട്ടവൻ വീട് പണിയാൻ രണ്ട് സെൻ്റ് മണ്ണിട്ടു നികത്തിയാൽ നോട്ടീസ് കൊടുക്കുകയും പണി നിർത്തിവെപ്പിക്കുകയും ചെയ്യുന്ന നഗരസഭയാണ് സ്വർണ്ണ കട മുതലാളിയുടെ അനധികൃത കൈയ്യേറ്റം കണ്ടില്ലെന്ന് നടിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ചാലുകുന്ന് അണ്ണാൻകുന്ന് ചുങ്കം റോഡിലാണ് ഇവിടെ വസ്തുവുള്ള സ്വർണ്ണകട മുതലാളി ഒരേക്കറോളം ആറ്റുതീരം കൈയ്യേറി മണ്ണിട്ടു നികത്തുന്നത്.

പ്രദേശത്ത് വ്യാപക കൈയേറ്റമാണെന്ന് പരാതി ഉയർന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല.

പാവപ്പെട്ടവൻ ഒരു കുടിൽ കെട്ടുന്നതിനായി രണ്ട് സെൻ്റ് ഭൂമി മണ്ണിട്ടു നികത്തിയാൽ അവിടെ നോട്ടീസുമായി വരികയും വീട് പണി തടസ്സപ്പെടുത്തുകയും നിയമ നടപടിയെടുക്കുകയും ചെയ്യുന്ന നഗരസഭ ഇത്ര വലിയ കൈയേറ്റവും അനധികൃത നികത്തലും കണ്ടിട്ടും നടപടിയെടുക്കാതെ ഒളിച്ചു കളിക്കുകയാണ്. കോട്ടയത്തെ സ്വർണ്ണക്കട മുതലാളിയാണ് അനധികൃത കൈയ്യേറ്റം നടത്തിയിരിക്കുന്നത്.