കെ – റെയിൽ വിരുദ്ധ പ്രക്ഷോഭം; ബിജെപി ത്രിദിനപദയാത്ര മാർച്ച് 29ന് ആരംഭിക്കും

കെ – റെയിൽ വിരുദ്ധ പ്രക്ഷോഭം; ബിജെപി ത്രിദിനപദയാത്ര മാർച്ച് 29ന് ആരംഭിക്കും

സ്വന്തം ലേഖിക

കോട്ടയം: ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന കെ-റെയിൽ വിരുദ്ധ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന പദയാത്ര മാർച്ച് 29ന് ആരംഭിക്കും.

രാവിലെ 9ന് മാടപ്പള്ളി മാമൂട് ജംഗ്ഷനിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് ലിജിൻലാൽ നയിക്കുന്ന പദയാത്ര 29ന് വൈകിട്ട് 6ന് കോട്ടയത്ത് സമാപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

30 ന് രാവിലെ 9ന് നട്ടാശ്ശേരി കുഴിയാലിപ്പടിയിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര വൈകിട്ട് കുറവിലങ്ങാട് സമാപിക്കും. 31ന് ഞീഴൂരിൽ നിന്ന് ആരംഭിച്ച് പെരുവയിൽ യാത്ര സമാപിക്കും

കോട്ടയം, കുറവിലങ്ങാട്, പെരുവ എന്നിവടങ്ങളിലെ ബഹുജന സമ്മേളനങ്ങളിൽ പി കെ കൃഷ്ണദാസ്, എം ടി രമേശ്‌, അഡ്വ ജോർജ് കുര്യൻ,സി കൃഷ്ണകുമാർ, അഡ്വ പി സുധീർ,അഡ്വ ബി ഗോപാലകൃഷ്ണൻ,ഡോ ജെ പ്രമീളദേവി,അഡ്വ എസ് സുരേഷ്,അഡ്വ എൻ കെ നാരായണൻ നമ്പൂതിരി,നാഷണൽ കൗൺസിൽ അംഗം അഡ്വ ജി രാമൻ നായർ, എൻ ഹരി എന്നിവർ പദയാത്രയിൽ വിവിധ സഥലങ്ങളിൽ സംസാരിക്കും.

ജില്ലയെ രണ്ടായി വിഭജിച്ച്കൊണ്ട് കെ-റെയിൽ കടന്നു പോകുന്ന റൂട്ടിലൂടെയാണ് ബിജെപിയുടെ പദയാത്ര. പരിസ്ഥിതി പ്രവർത്തകർ, കുടിയൊഴിക്കപ്പെടുന്നവർ തുടങ്ങി സമൂഹത്തിലെ വ്യത്യസ്ഥതുറകളിലുള്ളവർ പദയാത്രയുടെ ഭാഗമാകുമെന്ന് ബിജെപി കെ- റെയിൽ വിരുദ്ധ പ്രക്ഷോഭ സമിതി ജനറൽ കൺവീനർ ബി.രാധാകൃഷ്ണമേനോൻ പറഞ്ഞു.