കോട്ടയം കുമരകത്ത് സഞ്ചയന കർമ്മത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ കാണാതായ ഗൃഹനാഥന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി

സ്വന്തം ലേഖകൻ കുമരകം : കോട്ടയം കുമരകത്ത് സഞ്ചയന കർമ്മത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ കാണാതായ ഗൃഹനാഥന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി. കുമരകം പതിനാറാം വാർഡിൽ തെക്കെ ആഞ്ഞിലി പറമ്പിൽ ജയകുമാർ (പാപ്പ -71 ) ആണ് മരിച്ചത്. സഞ്ചയന കർമ്മത്തിൽ പങ്കെടുത്ത് കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ മാഞ്ചിറ പാലത്തിന് സമീപത്ത് വെച്ചായിരുന്നു ജയകുമാറിനെ കാണാതായത്. മാഞ്ചിറ പാലത്തിന്റെ നിർമ്മാണം നടക്കുന്നതിനാൽ പഴയ ജങ്കാറും തകിടുകളും ഉപയോഗിച്ച് തയ്യാറാക്കിയ താൽക്കാലിക നടപ്പാതയിലൂടെ സഞ്ചരിക്കുമ്പോൾ ജയകുമാർ വെള്ളത്തിൽ വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നി​ഗമനം. […]

കോട്ടയം തിരുവഞ്ചൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം

സ്വന്തം ലേഖകൻ കോട്ടയം: തിരുവഞ്ചൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. തൂത്തൂട്ടി ബ്രാഞ്ച് സെക്രട്ടറി റ്റോണി സണ്ണിയുടെ വീടിന് നേരെയാണ് അക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ ബി ജെ പി ആണെന്ന് സി പി.എം ആരോപിച്ചു. 3.45 ഓട് കൂടിയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 6 മണിക്ക് സിപിഎം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തും.

കോട്ടയം ജില്ലയില്‍ 130 പേര്‍ക്കു കോവിഡ്; 328 പേര്‍ക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 130 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 328 പേര്‍ രോഗമുക്തരായി. 1898 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 53 പുരുഷന്‍മാരും 58 സ്ത്രീകളും 19 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 34 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 2320 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 344308 പേര്‍ കോവിഡ് ബാധിതരായി. 338004 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19312 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. […]

ഏറ്റവും കൂടുതല്‍ ചൂടുള്ള സമതല പ്രദേശമായി കോട്ടയം: ചുട്ടുപൊള്ളി ജില്ല

സ്വന്തം ലേഖിക കോട്ടയം: കനത്ത ചൂടില്‍ കോട്ടയത്തിനു പൊള്ളുന്നു. രാജ്യത്ത്‌ നിലവില്‍ ഏറ്റവും കൂടുതല്‍ ചൂടുള്ള സമതല പ്രദേശമായി കോട്ടയം മാറുകയാണ്‌. പകല്‍ താപനില ശരാശരി 34- 35 ഡിഗ്രിയാണ്‌. ജില്ലയില്‍ വരണ്ട കാലാവസ്‌ഥ തുടരുമെന്നാണു കാലാവസ്‌ഥാ നിരീക്ഷകര്‍ പറയുന്നത്‌. അടുത്ത ദിസങ്ങളിലും മഴ ഉണ്ടാകില്ല. കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ കണക്കുപ്രകാരം സമതല പ്രദേശങ്ങളില്‍ രാജ്യത്ത്‌ ഏറ്റവും ഉയര്‍ന്ന ചൂട്‌ രേഖപ്പെടുത്തുന്ന ജില്ലകളിലൊന്ന്‌ ആഴ്‌ചകളായി കോട്ടയമാണ്‌. അടുത്ത ദിവസങ്ങളില്‍ താപനില രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്‌. വരണ്ട കിഴക്കന്‍ […]

ചങ്ങനാശ്ശേരി വാഴൂര്‍ റോഡില്‍ 20 ആർ.സി ബുക്കടക്കം റോഡിൽ പാർക്ക് ചെയ്ത് ടൂ വീലർ മോഷണം പോയി

സ്വന്തം ലേഖിക ചങ്ങനാശ്ശേരി: വാഴൂര്‍ റോഡില്‍ പാര്‍ക്ക് ചെയ്ത ടൂ വീലര്‍ മോഷണം പോയി. ചങ്ങനാശ്ശേരി ഒന്നാം നമ്പര്‍ ബസ് സ്റ്റാന്‍ഡിനു സമീപം ശനിയാഴ്ച രാത്രി 8.30 നും 8.45നും ഇടയിലാണ് KL 31 P 7647 നമ്പരിലുള്ള ഡിയോ ടൂ വീലര്‍ നഷ്ടപ്പെട്ടത്. ആര്‍.ടി.ഒ ഏജൻ്റായ ചങ്ങനാശ്ശേരി പളളിപ്പറമ്പില്‍ അനൂപ് അന്‍സാരി സുഹൃത്തിന്റെ വാഹനം എടുത്തുകൊണ്ടു വന്നതാണ്. ഇരുപത് ആര്‍.സി ബുക്കുകളും വണ്ടിയിലുണ്ട്. സമീപത്തെ പടക്ക കടയില്‍ ജോലി ചെയ്ത ആള്‍ക്ക് വെള്ളം നല്‍കുന്നതിന് മാറിയ സമയത്താണ് വണ്ടി നഷ്ടപ്പെട്ടത്. താക്കോല്‍ വണ്ടിയില്‍ […]

കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ നിയന്ത്രണം നഷ്ടമായ കാർ വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ച് അപകടം; യുവാവിന് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: ഗാന്ധിനഗർ മെഡിക്കൽ കോളേജ് റോഡിൽ നിയന്ത്രണം നഷ്ടമായ കാർ വൈദ്യുതി പോസ്റ്റുകൾ ഇടിച്ച് യുവാവിന് പരിക്ക്. ഞായറാഴ്ച പുലർച്ചെ അഞ്ചു മണിയോടെ മെഡിക്കൽ കോളേജ് – ഗാന്ധിനഗർ റോഡിൽ ചെമ്മനംപടി ഭാഗത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. സഹോദരിയുടെ വിവാഹത്തിന്റെ ഒരുക്കങ്ങൾക്കായി കാറിൽ ഒറ്റക്കപ്പലുമാവ് ഭാഗത്തെ വീട്ടിലേയ്ക്കു പോകുകയായിരുന്ന ഒറ്റക്കപ്പലുമാവ് സ്വദേശിയുടെ വാഹനം ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ റോഡിലെ രണ്ട് വൈദ്യുതി പോസ്റ്റുകളും തകർന്നു. അപകടത്തിൽ കെ.എസ്.ഇ.ബി ഗാന്ധിനഗർ സെക്ഷന് 25000 രൂപയുടെ നഷ്ടമുണ്ടായതായി […]

മാങ്ങാനത്ത് റോഡരികിൽ അറവ് മാലിന്യം തള്ളി; ജനവാസകേന്ദ്രമായ പ്രദേശത്ത് നിക്ഷേപിച്ച മാലിന്യത്തിൽ പോത്തിന്റെ കാലുകളും

സ്വന്തം ലേഖകൻ കോട്ടയം: മാങ്ങാനം തുരുത്തേൽ പാലത്തിനു സമീപം റോഡരികിൽ അറവു മാലിന്യം. ജനവാസകേന്ദ്രമായ പ്രദേശത്ത് നിക്ഷേപിച്ച മാലിന്യത്തിൽ പോത്തിന്റെ കാലുകളും. മാങ്ങാനത്തും സമീപപ്രദേശങ്ങളിലും ചാക്കുകളിലാക്കിയും അല്ലാതെയും മാലിന്യം തള്ളുന്നത് ദിനംപ്രതി വർദ്ധിച്ചു വരുന്നു. ജനവാസകേന്ദ്രമായ ഇവി‌ടെ പോത്തിന്റെ കാലുകളും മറ്റ്‌ അറവ് മാലിന്യങ്ങളുമാണ് റോഡരികിൽ തള്ളിയിരിക്കുന്നത്. സ്കൂൾ കുട്ടികൾ ഉൾപ്പടെ നൂറുകണക്കിനാളുകൾ ദിവസേന കാൽനടയായി പോകുന്ന പാതയോരത്താണ് മാലിന്യ കൂമ്പാരം. മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതിനാൽ തെരുവുനായ ശല്യവും പ്രദേശത്ത് വർദ്ധിച്ചു. സമീപപ്രദേശങ്ങളിലെ ജനങ്ങളെല്ലാംതന്നെ ദുർഗന്ധം കാരണം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

ക്രിസ്മസ് രാത്രിയിൽ കോട്ടയം കുമരകത്ത് നടന്ന ബൈക്ക് അപകടത്തിൽ പള്ളിച്ചിറ സ്വദേശിയ്ക്ക് ദാരുണാന്ത്യം; മരണം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ

സ്വന്തം ലേഖകൻ കുമരകം : ക്രിസ്മസ് ദിനത്തിൽ രാത്രിയിൽ കുമരകത്ത് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.കുമരകം പള്ളിച്ചിറ ചെപ്പന്നുകരി ഭാഗം പുത്തൻ പറമ്പിൽ ജിന്റോ സെബാസ്റ്റ്യൻ (31) ആണ് മരിച്ചത്. ക്രിസ്മസ് ദിനത്തിൽ രാത്രി 11.30 ഓടെ കുമരകം കാർഷിക ഗവേഷണ കേന്ദ്രത്തിന് മുന്നിലായിരുന്നു അപകടം. കുമരകത്തെ റിസോർട്ട് ജീവനക്കാരനായ യുവാവ് ജോലിയ്ക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ജിന്റോ ഓടിച്ചിരുന്ന ബൈക്കിലേക്ക് എതിർ ദിശയിൽ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.. തലയടിച്ച് റോഡിൽ വീണ ജിന്റോയെ നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് […]

ഒരാളെ കൊലചെയ്യുന്ന വിധം യൂട്യൂബിലും ഗൂഗിളിലുമൊക്കെ സേര്‍ച്ച്‌ ചെയ്ത് അഭിഷേക് ബൈജു മനസ്സിലാക്കിയിരുന്നു; നിഥിനാമോളെ കൊലപ്പെടുത്തുന്നതിന് മുൻപ് പ്രതി കണ്ടത് 50ല്‍പരം കൊലപാതക വീഡിയോകള്‍; നിഥിനാമോൾ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു

സ്വന്തം ലേഖകൻ പാലാ: സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ കാമുകന്‍ കഴുത്തറുത്തുകൊന്ന കേസില്‍ പാലാ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന നിഥിനാമോളെ കഴിഞ്ഞ ഒക്ടോബര്‍ 1ന് കഴുത്തറുത്തുകൊന്ന കേസില്‍ സഹപാഠി അഭിഷേക് ബൈജുവിനെതിരെയാണ് പാലാ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. നിഥിനാമോള്‍ മുന്‍കാമുകനുമായി വീണ്ടും അടുത്തുവെന്ന് സംശയം തോന്നിയ അഭിഷേക് ബൈജു ഒരാഴ്ച ആസൂത്രണം ചെയ്ത് ക്രൂരമായ കൊലപാതകം നടത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. നിഥിനാമോളുടെ മുന്‍കാമുകന്‍ ഉള്‍പ്പെടെ 80 സാക്ഷികളാണുള്ളത്. ഫൊറന്‍സിക് വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ […]

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിനുശേഷം കാര്‍ എടുക്കാന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; മകളെ റെയില്‍വേ സ്‌റ്റേഷനില്‍നിന്നു കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ പിതാവിന്​ കോട്ടയം നഗരമധ്യത്തില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം

സ്വന്തം ലേഖകൻ കോട്ടയം: മകളെ റെയില്‍വേ സ്‌റ്റേഷനില്‍നിന്നു കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ പിതാവിന്​ കോട്ടയം നഗരമധ്യത്തില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം. കുത്താട്ടുകുളം ശ്രീനിലയില്‍ എം.കെ. മുരളീധരനാണ്​ (61) മരിച്ചത്​.​ വെള്ളിയാഴ്​ച വൈകീട്ട് 6.30ന്​ കുര്യന്‍ ഉതുപ്പ് റോഡ്​ മുറിച്ചുകടക്കുന്നതിനിടെ ബസ്​ ഇടിക്കുകയായിരുന്നു. കൂത്താട്ടുകുളത്ത് ശ്രീലക്ഷ്മി ഹോളോബ്രിക്‌സ് എന്ന സ്ഥാപനം നടത്തുകയാണ്. തിരുവനന്തപുരം നെസ്​റ്റില്‍ ഉദ്യോഗസ്ഥയായ മകള്‍ ശ്രീലക്ഷ്മിയെ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന്​ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയതായിരുന്നു മുരളീധരനും ഭാര്യ കെ.കെ.ശ്രീലതയും. മകളോടൊപ്പം കുടുംബം ശാസ്ത്രി റോഡിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചതിനുശേഷം കാര്‍ എടുക്കാന്‍ കുര്യന്‍ ഉതുപ്പ് റോഡിലേക്ക്​ പോകുമ്പോഴായിരുന്നു അപകടം. […]