തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗ്രേഡ്-1 വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിൽ തൃക്കൊടിയേറ്റ് മാർച്ച 28ന്;  ഏപ്രിൽ 3ന് അശ്വതി വിളക്ക്;  4ന് മീനഭരണിദിവസം ആറാട്ട്

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗ്രേഡ്-1 വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിൽ തൃക്കൊടിയേറ്റ് മാർച്ച 28ന്; ഏപ്രിൽ 3ന് അശ്വതി വിളക്ക്; 4ന് മീനഭരണിദിവസം ആറാട്ട്

സ്വന്തം ലേഖിക

വേളൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗ്രേഡ്-1 വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിൽ 2022-ലെ തിരുവുത്സവത്തോടനുബന്ധിച്ച് തൃക്കൊടിയേറ്റ് മാർച്ച 28ന്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പള്ളി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ ദീപാരധനയ്ക്കുശേഷം കൊടികയറും.

ഏപ്രിൽ 3 അശ്വതി വിളക്ക് ദിവസവും, ഏപ്രിൽ 4 മീനഭരണി ദിവസം മഹാപ്രസാദമൂട്ട് ഉണ്ടായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രിൽ 4 തിങ്കളാഴ്ച്ച എരുത്തിയ്ക്കൽ ദേവീക്ഷേത്രത്തിൽ നിന്നും കുംഭകുടഘോഷയാത്രയോടുകൂടി ഉച്ചയ്ക്ക് 2.30 ന് കൊടിയിറങ്ങി തിരുവുത്സവത്തിന് സമാപ്തികുറിയ്ക്കും.

തിരുവുത്സവദിവസമായ നാളെ രാത്രി 7.30-ന് കോട്ടയം നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ 8 ദിവസം നീണ്ടു നിൽക്കുന്ന കലാപരിപടികളുടെ ഉത്ഘാടനം നിർവ്വഹിക്കും.

ഉപദേശകസമിതി പ്രസിഡൻ്റ് വി പി മുകേഷ് അദ്ധ്യക്ഷത വഹിക്കും.വിവിധ രാഷ്ട്രീയ പ്രതിനിധികളായ എം പി സന്തോഷ് കുമാർ, സി എൻ സത്യനേശൻ, സിഎൻ സുബാഷ് തുടങ്ങിയവർ ആശംസകൾ അറിയിക്കും. കൺവൻഷൻ പന്തലിൽ ഉത്സവ ദിവസങ്ങളിൽ വയലിൻ കച്ചേരി, സംഗീതക്കച്ചേരി, ഗാനാമൃതം, കഥകളി, നാടകം, ഭജന, കരോക്കെ ഗാനമേള, നാടൻപാട്ടും ദൃശ്യാവിഷക്കാരവും, ചാക്യാർക്കൂത്ത്, ഗാനമേള തുടങ്ങിയ വിവിധ പരിപാടികൾ നടത്തുമെന്ന് ഉപദേശകസമിതി പ്രസിഡൻ്റ് വി പി മുകേഷ്, വൈസ് പ്രസിഡൻ്റ് എൻകെ വിനോദ്, സെക്രട്ടറി പി കെ ശിവപ്രസാദ് തുടങ്ങിയവർ അറിയിച്ചു.