ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികളെ ആകർഷിക്കുന്ന ചതിക്കെണികൾ;   പലതും നിലവാരമില്ലാത്തതും വ്യാജ റേറ്റിംഗ് ഉള്ളതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ;  ഇംഗ്ലീഷ് പ്രാവീണ്യ  പരീക്ഷയായ  TOEFL/IELTS പഠന കേന്ദ്രങ്ങളിൽ പലതും തട്ടിപ്പ് സ്ഥാപനങ്ങൾ

ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികളെ ആകർഷിക്കുന്ന ചതിക്കെണികൾ; പലതും നിലവാരമില്ലാത്തതും വ്യാജ റേറ്റിംഗ് ഉള്ളതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ; ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ TOEFL/IELTS പഠന കേന്ദ്രങ്ങളിൽ പലതും തട്ടിപ്പ് സ്ഥാപനങ്ങൾ

സ്വന്തം ലേഖകൻ

കോട്ടയം:ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികളെ ആകർഷിക്കുന്ന ചതിക്കെണികളുമായി TOEFL/IELTS പഠനകേന്ദ്രങ്ങൾ

ചുരുക്കം ചില സ്ഥാപനങ്ങൾ ഒഴിച്ച് പലതും നിലവാരമില്ലാത്തതും വ്യാജ റേറ്റിംഗ് ഉള്ളതുമാണ്. കൃത്രിമമായി ഉണ്ടാക്കുന്ന റേറ്റിംഗ് കണ്ടാണ് വിദ്യാർത്ഥികൾ ചതിക്കുഴിയിൽ വീഴുന്നത്. ഇത്തരത്തിലുള്ള നിരവധി തട്ടിപ്പ് സ്ഥാപനങ്ങളാണ് കോട്ടയം നഗരത്തിൽ പ്രവർത്തിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരേ പേരിൽ നിലവിലുള്ള സ്ഥാപനങ്ങളുമായി സാമ്യമുള്ള പേരുകളിട്ടും സർവകലാശാലകളുടെ വെബ്സൈറ്റ് വ്യാജമായി സൃഷ്ടിച്ചും,വ്യാജ അഡ്മിഷൻ അറിയിപ്പും വിസയ്ക്കുള്ള അപേക്ഷയും അയച്ചു തന്നും തട്ടിപ്പ് നടത്തുന്നുണ്ട്.

കോഴ്സ് പൂർത്തിയാക്കിയ ഉടനെ തൊഴിൽ ചെയ്യാനുതകുന്ന പോസ്റ്റ് സ്റ്റഡി വർക്ക് വിസയെക്കുറിച്ച് തെറ്റായ വിവരം നൽകിയും തട്ടിപ്പ് നടത്തുന്നുണ്ട്

ജീവിതച്ചെലവ് കുറവാണെന്ന് തെറ്റിദ്ധരിപ്പിക്കുക, പാർട് ടൈം തൊഴിൽ ഉടൻ ലഭിക്കുമെന്നും ഇതിലൂടെ തുക മിച്ചം വെയ്ക്കാമെന്നുള്ള പ്രലോഭന നല്കിയും തട്ടിപ്പ് നടത്തുന്നുണ്ട്. ജർമ്മനിയിലേക്ക് പോകാനായി ജർമ്മൻ ഭാഷ പഠിക്കാൻ കോട്ടയത്തെ സെൻ്ററിലെത്തിയ യുവതിയും ചതിയിൻ പെട്ടു. പഠനത്തിനൊപ്പം പാർട്ട് ടൈം ജോലിയും കിട്ടും എന്ന് വാഗ്ദാനം ചെയ്ത് വൻതുക ഫീസും വാങ്ങി ജർമ്മനിയിലേക്ക് വിട്ട യുവതിക്ക് അവിടെ എത്തിയപ്പോൾ പണി കിട്ടിയില്ല.

കോട്ടയത്തെ സെൻ്റിൽ ചോദിച്ചപ്പോൾ കൈ മലർത്തി..കാശ് പോയത് മിച്ചം

വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് സ്വന്തമായി നടപടിക്രമങ്ങൾ പൂർത്തിയാക്കാവുന്നതേയുള്ളൂ.

ബയോഡാറ്റ വസ്തുനിഷ്ഠമായ രീതിയിൽ തയ്യാറാക്കണം. വ്യാജ ഏജൻസികളുടെ പ്രലോഭനത്തിൽ വീഴരുത്. എല്ലാ രാജ്യങ്ങളിലെയും ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾ അതത് രാജ്യത്തിന്റെ ഇന്ത്യയിലുള്ള വിദ്യാഭ്യാസ പ്രമോഷൻ ഓഫീസുകളിൽ നിന്നും ലഭിക്കും. അമേരിക്കയിലെ വിവരങ്ങൾ USIEF, യുകെയിലേക്ക് ബ്രിട്ടീഷ് കൗൺസിൽ, ഫ്രാൻസിലേക്ക് താൽപര്യപ്പെടുന്നവർ ക്യാമ്പസ് ഫ്രാൻസ്, ജർമ്മനിയ്ക്ക് ഡിഎഎഡി തുടങ്ങിയ സ്ഥാപനങ്ങളുണ്ട്. ഇന്ത്യൻ എംബസി എല്ലാ രാജ്യങ്ങളിലുമുണ്ട്. അതിനാൽ രക്ഷിതാക്കളും വിദ്യാർഥികളും കരുതലോടെ മാത്രമെ വിദേശ പഠനത്തെ സമീപിക്കാവൂ.

വിദേശജോലിക്കായി വ്യാജസർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നല്കിയതിന് നിയമ നടപടി നേരിടുന്ന സ്ഥാപനമടക്കം ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്.
തുടരും!