സ്ഥിരം കുറ്റവാളികളായ യുവാക്കളെ കോട്ടയത്ത്‌ നിന്നും കാപ്പ ചുമത്തി നാടുകടത്തി: 6 മാസത്തേക്ക് ജില്ലയിൽ പ്രവേശനമില്ല

  കോട്ടയം: കോട്ടയം ജില്ലയിൽ നിന്നും നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ആറ് മാസത്തേക്ക് നാടുകടത്തി. തിരുവാർപ്പ് കാഞ്ഞിരം ജെറിൻ (25), കൂരോപ്പട നിധിൻ കുര്യൻ (33) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവിട്ടത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.   ജെറിന് കുമരകം, കോട്ടയം ഈസ്റ്റ്, കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, കഞ്ചാവ് വില്പന തുടങ്ങിയ കേസുകളും, നിധിൻ കുര്യന് ചിങ്ങവനം, കോട്ടയം ഈസ്റ്റ്, […]

മദ്യപിച്ചത് ചോദ്യം ചെയ്തു : വീട്ടമ്മയെയും വികലാംഗനായ മകനെയും ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

  പള്ളിക്കത്തോട്: വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസിൽ ആനിക്കാട് കല്ലാടുംപൊയ്ക സുധീഷ് റ്റി.എൻ (29), കുറുമള്ളൂർ വെള്ളാപ്പള്ളിക്കുന്ന് ഷിബിൻ കെ.ബാബു (29) എന്നിവരെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു.   ഏപ്രിൽ 27ആം തീയതി ഇരുവരും ചേർന്ന് രാത്രി 10:30 മണിയോടുകൂടി ആനിക്കാട് സ്വദേശിനിയായ വീട്ടമ്മയെ അവർ പുതിയതായി പണിയുന്ന വീടിന്റെ സമീപം വച്ച് അസഭ്യം പറയുകയും അടിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച വികലാംഗനായ മകനെ ക്രൂരമായി മർദ്ദിക്കുകയും ചുടുകട്ട ഉപയോഗിച്ച് ഇടിക്കുകയും ചെയ്തു. കൂടാതെ ഇയാളുടെ കയ്യിൽ ഇരുന്ന മൊബൈൽ […]

കോട്ടയം ജില്ലയിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് ഇനി ട്രാഫിക് നിയന്ത്രണം ‘സൺഗ്ലാസ്സിലൂടെ’

  കോട്ടയം: ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും. കോട്ടയം ജില്ലാ പോലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു.   ഇന്ന് രാവിലെ 11 മണിക്ക് ഗാന്ധി സ്ക്വയറിൽ വച്ച് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്തെ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ട്രാഫിക് ഡ്യൂട്ടിയും മറ്റും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് തങ്ങളുടെ ഡ്യൂട്ടി സുഗമമായി ചെയ്യുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ സൺഗ്ലാസുകൾ വിതരണം ചെയ്യുന്നതെന്ന് ജില്ലാ പോലീസ് […]

എം.സി റോഡിൽ ചങ്ങനാശ്ശേരി തുരുത്തിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ആറ് പേർക്ക് പരിക്കേറ്റു

ചങ്ങനാശ്ശേരി :എം.സി റോഡിൽ ചങ്ങനാശ്ശേരി തുരുത്തിയിൽ കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു കോട്ടയം ഭാഗത്തേക്ക് വന്ന തിരുവനന്തപുരം പൗഡിക്കോണം സ്വദേശികൾ സഞ്ചരിച്ച കാറും, എതിർദിശയിലേക്ക് പോയ മുക്കാട്ടുപടി സ്വദേശികളുടെ കാറും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരി മുക്കാട്ടുപടി സ്വദേശിനി വിധുബാല, ഭർത്താവ് സുനിൽകുമാർ എന്നിവരുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയായിരുന്നു അപകടം.ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് വന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ ദിശ തെറ്റി വലത്തേക്ക് മാറിയപ്പോൾ എതിർ ദിശയിൽ നിന്നും […]

യദുവിനെതിരെ നടി റോഷ്ന രംഗത്ത്: കുന്നംകുളത്തു വച്ച് മോശമായി പെരുമാറിയെന്ന് നടിയുടെ എഫ്ബി പോസ്റ്റ്

  കൊച്ചി: മേയര്‍ ആര്യ രാജേന്ദ്രനും കുടുംബവും സഞ്ചരിക്കുകയായിരുന്ന വാഹനത്തിനുനേരെ അശ്ലീല ആംഗ്യം കാട്ടിയെന്ന് ആരോപിക്കപ്പെടുന്ന കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ യദു കൃഷ്ണനെതിരെ നടി റോഷ്നയുടെ വെളിപ്പെടുത്തൽ. കുന്നംകുളത്ത് വച്ച യദു തന്നോട് റോഡില്‍വെച്ച്‌ മോശമായി പെരുമാറിയെന്നും റോഷ്‌ന പറയുന്നു. അന്ന് യദു ഓടിച്ചിരുന്നു എന്ന് പറയപ്പെടുന്ന കെ എസ് ആർ റ്റി സി സൂപ്പർ ഫാസ്റ്റിൻ്റെ ഫോട്ടോ സഹിതമാണ് റോഷ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്. റോഷ്ന ആൻ റോയിയുടെ ഫേസ്ബുക്ക് പോസ്റ്റ്:   ഇവിടെ രാഷ്ട്രീയം ചർച്ച ആക്കാനോ. അല്ലെങ്കിൽ ഒരു ഭാഗം ന്യായീകരിക്കാനോ ഞാൻ […]

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) റെഡ് അലർട്ട് പ്രഖ്യാപിച്ചു.

  തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ (04-05-2024) രാവിലെ 02.30 മുതൽ 05-05-2024 രാത്രി 11.30 വരെ അതി തീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ജെസ്ന തിരോധാനക്കേസ്: സീല്‍ ചെയ്ത കവറില്‍ പിതാവ് ജെയിംസ് ജോസഫ് നല്‍കിയ തെളിവുകള്‍ സ്വീകരിച്ച്‌ തിരുവനന്തപുരം സി.ജെ.എം. കോടതി

  തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസില്‍ സീല്‍ ചെയ്ത കവറില്‍ പിതാവ് ജെയിംസ് ജോസഫ് നല്‍കിയ തെളിവുകള്‍ സ്വീകരിച്ച്‌ തിരുവനന്തപുരം സി.ജെ.എം. കോടതി ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകള്‍ കോടതി പരിശോധിച്ചു. നേരത്തെ സി.ബി.ഐ. ഇതേ തെളിവുകള്‍ പരിശോധിച്ചിട്ടുണ്ടോ എന്നറിയാനായി കോടതി കേസ് ഡയറി ഹാജരാക്കാൻ നിർദേശം നല്‍കി. ജയിംസ് കോടതിയില്‍ ഹർജി നല്കിയത് കേസില്‍ സി.ബി.ഐ. തുടരന്വേഷണം ആവശ്യപ്പെട്ടാണ്. ശനിയാഴ്ചയും കോടതി കേസ് പരിഗണിക്കും.

മാസപ്പടി വിവാദത്തില്‍ കോടതിയില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കി മാത്യു കുഴല്‍ നാടൻ.

  കൊച്ചി: മാസപ്പടി വിവാദത്തില്‍ കോടതിയില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കി മാത്യു കുഴല്‍ നാടൻ. പ്രസ്തുത രേഖകള്‍ അന്വേഷണം പ്രഖ്യാപിക്കാൻ പര്യാപ്തമാണോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു. കേസ് വിധി പറയാനായി ഈ മാസം ആറിലേക്ക് മാറ്റി. മുഖ്യമന്ത്രിക്കും മകള്‍ വീണാ വിജയനുമെതിരായ മാസപ്പടി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടന്റെ ഹർജിയില്‍ കോടതി ഇന്ന് വിധി പറയാൻ ഇരിക്കുകയായിരുന്നു. കേസ് പരിഗണിച്ചപ്പോള്‍ കുഴല്‍നാടന്റെ അഭിഭാഷകൻ കൂടുതല്‍ രേഖകള്‍ കോടതിക്ക് കൈമാറുകയായിരുന്നു. സിഎംആർഎല്ലിന് വഴിവിട്ട സഹായം നല്‍കാൻ മുഖ്യമന്ത്രി ഇടപെട്ടുവെന്നതിനു പര്യാപ്തമായ രേഖകളാണ് ഹാജരാക്കിയതെന്ന് കുഴല്‍നാടൻ […]

പാമ്പാടി വെള്ളൂർ പൊന്നരികുളം ശ്രീവനദുർഗ്ഗാ ദേവീക്ഷേത്രത്തിലെ കലശ വാർഷിക മഹോത്സവം മെയ് 4,5,6 തീയതികളിൽ

  കോട്ടയം: പാമ്പാടി വെള്ളൂർ പൊന്നരികുളം ശ്രീവനദുർഗ്ഗാ ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ കലശവാർഷിക മഹോത്സവം മെയ് 4,5,6 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ ക്ഷേത്ര ആചാരങ്ങളും വിവിധ കലാപരിപാടികളും കോർത്തിണക്കി ബ്രഹ്മശ്രീ പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തും. .മെയ് 4 – ന് രാവിലെ 5.30 ന് നട തുറക്കൽ, നിർമ്മാല്യദർശനം 6..00 : ഗണപതി ഹോമം. 7.00 ന് ഉഷപൂജ. 10.00㎡ : ഉച്ചപൂജ വൈകിട്ട് 5.00 ന് : നടതുറക്കൽ 6.30 : ദീപാരാധന 7.30 ന് അത്താഴപൂജ. തിരുവരങ്ങിൽ […]

കൊക്കോതമംഗലം സൽസ്നേഹഭവൻ ചാരിറ്റബിൾ സൊസൈറ്റി ഡിസംബർ 15 – ന്  സമൂഹ വിവാഹം നടത്തുന്നു. നിർധനരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് അപേക്ഷിക്കാം.

  കോട്ടയം: ചേർത്തല, കൊക്കോതമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന സൽസ്നേഹഭവൻ ചാരിറ്റബിൾ സൊസൈറ്റി സമൂഹ വിവാഹം നടത്തുന്നു. ഡിസംബർ 15 – ന് ചേർത്തല ടൗൺ ഹാളിൽ വച്ചാണ് സമൂഹ വിവാഹം നടത്തുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പെൺകുട്ടികളെയാണ് സമൂഹ വിവാഹത്തിൽ പരിഗണിക്കുന്നത്. വിവാഹ ത്തിലേക്ക് ആവശ്യമായ വസ്ത്രവും ആഭരണവും സൊസൈറ്റി നൽകും. 30 നിർദ്ധരായ ചെൺക്കുട്ടികളുടെ വിവാഹം നടത്തുവാനാണ് സൊസൈറ്റി തിരുമാനിച്ചിരി ക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സമൂഹ വിവാഹത്തിൽ പങ്കെടുക്കുവാൻ താൽപര്യമുളള പെൺകുട്ടികൾക്ക് അവളുടെ രക്ഷിതാക്കൾ […]