കുമരകം വടക്കുംകര പള്ളി പെരുനാളിന് കൊടിയേറി: 16 – ന് കായൽ തീരത്തുള്ള വിശുദ്ധ അന്തോനീസിന്റെ കുരിശടിയിലേക്കുള്ള പ്രദക്ഷിണത്തോടെ സമാപനം

  കുമരകം : വടക്കുംകര പള്ളിയിൽ ഇടവക മദ്ധ്യ സ്ഥനായ വിശുദ്ധ ജോൺ നെപുംസ്യാനോസിന്റെ തിരുനാളിന് കൊടിയേറി 16 ന് സമാപിക്കും. വികാരി ഫാ : തോമസ് പുത്തൻപുരയ്ക്കൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. 15 ന് (നാളെ) രാവിലെ ഏഴിന് വി. കുർബാനയ്ക്കും, ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണത്തിനും ഫാ. റ്റിറ്റോ വള്ളവന്തറ സി.എം.ഐ നേതൃത്വം നൽകും . വൈകിട്ട് ആറിന് വിവിധ കുരിശടികളിൽ നിന്ന് പള്ളിച്ചിറ കുരിശടിയിലേക്ക് പ്രദക്ഷിണം. തുടർന്ന് പള്ളിയിലേക്ക് സംയുക്ത പ്രദക്ഷിണം ഫാ: റെന്നി കളത്തിൽ, ഫാ: ജോഫി വല്ലത്തിൽചിറ, ഫാ: […]

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് വൻമോഷണം: സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു: തമിഴ്നാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം.

  ചങ്ങനാശേരി: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും, മറ്റൊരു വീട്ടിൽ നിന്ന് 900 രൂപയും കവർന്നു. വീട്ടുകാർ ഉണർന്നതിനാൽ ഒരു വീട്ടിൽ മോഷണശ്രമം പരാജയപ്പെട്ടു. പുലർച്ചെ ഒരു മണിക്കും നാലുമണിക്കും ഇടയിലാണ് മോഷണങ്ങൾ നടന്നത് എന്നാണ് വിവരം. ചങ്ങനാശ്ശേരി പാറേൽ പള്ളിക്ക് സമീപം ക്രൈസ്റ്റ് നഗർ സജ്ജീവിനി റോഡിൽ വാടകയ്ക്ക് താമസിക്കുന്ന കൊച്ചു പറമ്പിൽ ജോസി വർഗീസിൻ്റെ വീട്ടിലാണ് വൻ മോഷണം നടന്നത്. ജോസിയുടെ ഭാര്യ സൗമ്യ അടുത്ത ദിവസം വിദേശത്തേക്ക് പോകാൻ […]

മദിരാശിയിലെ കൊടുംചൂടിൽ വിയർത്തൊലിച്ച് അന്നേദിവസം 11 ഗാനങ്ങൾ പാടി: പന്ത്രണ്ടാമത്തെ ഗാനം പാടാനായി യേശുദാസ് ഭരണി സ്റ്റുഡിയോയിൽ എത്തുമ്പോൾ സമയം രാത്രി 12 മണി: പക്ഷേ ബിച്ചു തിരുമലയുടെ വരികളുടെ സൗന്ദര്യം വായിച്ചുകഴിഞ്ഞപ്പോൾ യേശുദാസിന്റെ ക്ഷീണമെല്ലാം പമ്പ കടന്നെന്നും ഒരു മണിക്കൂറിനുള്ളിൽ തന്നെ റെക്കോർഡിങ് പൂർത്തിയാക്കുകയും ചെയ്തു.

  കോട്ടയം: പല സിനിമകളിലും ഒരേ ഗാനം തന്നെ രണ്ടു പ്രത്യേക സാഹചര്യങ്ങളിൽ അവതരിപ്പിക്കുന്ന രീതി പണ്ടുമുതലേ മലയാളസിനിമയിൽ നിലവിലുണ്ടായിരുന്നുവല്ലോ…? പ്രണയോന്മാദലഹരിയിൽ മനസ്സും ശരീരവുമെല്ലാം പങ്കു വെയ്ക്കുന്ന സന്തോഷവേളകളിൽ പുരുഷശബ്ദത്തിലോ യുഗ്മഗാനമായോ ആയിരിക്കും ഇത്തരം ഗാനങ്ങൾ ആദ്യം കേൾക്കുക. നഷ്ടപ്രണയത്തിന്റെ വിമൂകതയിൽ ദു:ഖസാന്ദ്രമായ സ്ത്രീ ശബ്ദത്തിലൂടെയായിരിക്കും മിക്കവാറും ഈ ഗാനം മറ്റൊരു സന്ദർഭത്തിൽ വീണ്ടും കേൾക്കേണ്ടി വരിക . 1977 -ൽ ഐ വി ശശിയുടെ സംവിധാനത്തിൽ പുറത്തുവന്ന “അംഗീകാരം ” എന്ന ചിത്രത്തിലെ ഒരു ഗാനവും ഈ ശ്രേണിയിലുള്ളതായിരുന്നു. “നീലജലാശയത്തിൽ ഹംസങ്ങൾ നീരാടും […]

വീട് നിർമാണം നടക്കുന്ന സ്ഥലത്തേക്കു വാഹനത്തിൽ വെള്ളവുമായി എത്തിയ ദമ്പതികളെ രണ്ടംഗ സംഘം മർദിച്ചു:ബൈക്കിനു സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ആണ് ദമ്പതികളെ ക്രൂരമായി മർദിച്ചത്: മർദന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.

  കൊല്ലം: വീട് നിർമാണം നടക്കുന്ന സ്ഥലത്തേക്കു വാഹനത്തിൽ വെള്ളവുമായി എത്തിയ ദമ്പതികളെ രണ്ടംഗ സംഘം മർദിച്ചു. കൊല്ലം ഇടമുളയ്ക്കലിൽ ആണ് സംഭവം. ബൈക്കിനു സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ആണ് ദമ്പതികൾക്ക് ക്രൂരമർദനം ഏൽക്കേണ്ടി വന്നത്. വീട് നിർമാണം നടക്കുന്ന സ്ഥലത്തേക്കു വാഹനത്തിൽ വെള്ളവുമായി എത്തിയ ദമ്പതികളെയാണ് ആക്രമിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ആഷിഖ് ഹുസൈനും ‌ഭാര്യയ്ക്കും മർദനമേറ്റത്.ബൈക്കിൽ എത്തിയ തുമ്പിക്കുന്ന് സ്വദേശി ഷാനവാസും റിയാസും ബൈക്കിന് പോകാൻ സ്ഥലമില്ലെന്ന് പറഞ്ഞ് ദമ്പതികളുമായി തർക്കിക്കുകയും തടിക്കഷ്ണം ഉപയോഗിച്ച് ഇരുവരെയും മർദിക്കുകയുമായിരുന്നു. ഷാനവാസും റിയാസും ചേർന്ന് നടത്തിയ […]

ജന്മഭൂമിയും കർമ്മഭൂമിയും’ എന്ന ആത്മകഥയുടെ പ്രകാശനവും .കമാൻഡർ മാത്യുജോൺസൻ്റെ ജന്മദിന ആഘോഷവും

  കുമരകം :വാഴവേലിത്തറ കമാൻഡർ മാത്യുജോൺസൻ്റെ രണ്ടാമത്തെ പുസ്‌തകമായ ‘ജന്മഭൂമിയും കർമ്മഭൂമിയും’ എന്ന ആത്മകഥയുടെ പ്രകാശനവും 80-ാമത് ജന്മദിനാഘോഷവും മെയ് 16-ാം തീയതി വ്യാഴാഴ്‌ച നടത്തും. വൈകുന്നേരം 4.00 ന് കുമരകം ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ‘കോട്ടയം ബസ്സേലിയോസ് കോളജിലെ ബിരുദ പഠനത്തിനുശേഷം 1973-ൽ അമേരിക്കൻ ഐക്യനാടുകളിൽ കുടിയേറി. തുടർ വിദ്യാഭ്യാസം ന്യൂയോർക്കിൽ മാൻഹട്ടണിലുള്ള ന്യൂയോർക്ക് റേഡിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലും ആൽബർട്ട് ഐൻസ്റ്റീൻ കോളജ് ഓഫ് മെഡിസിനിൽനിന്നും ന്യൂക്ലിയർ മെഡിസിൻ & സോണോഗ്രാം ടെക്നോളജിയിൽ സർട്ടിഫിക്കേഷൻ. തുടർന്ന് ആരോഗ്യ മേഖലയിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റായി […]

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ് : ടൂറിന് പോകുന്നവര്‍ കുടിക്കുന്ന വെള്ളവും ഐസും ശ്രദ്ധിക്കുക

    തിരുവനന്തപുരം: മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ് ടൂറിന് പോകുന്നവര്‍ കുടിക്കുന്ന വെള്ളവും ഐസും ശ്രദ്ധിക്കുക മലപ്പുറത്ത് പ്രതിരോധ-അവബോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിനോദ യാത്രയ്ക്ക് പോയ് വരുന്നവരില്‍ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കുടിക്കാനുപയോഗിക്കുന്ന വെള്ളം വളരെയേറെ ശ്രദ്ധിക്കണം. മലിനമായ ജലസ്രോതസുകളിലൂടെയും മലിനമായ വെള്ളം ഉപയോഗിച്ച് […]

വെർച്ചൽ റിയാലിറ്റിയുടെ വിസ്മയ കാഴ്ചകൾ ഒരുക്കി കുമരകം വാെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യായന വർഷം തുടങ്ങുകയാണ്

  കുമരകം : നൂതന സാങ്കേതിക വിദ്യയായ വെർച്ചൽ റിയാലിറ്റിയുടെ വിസ്മയ കാഴ്ചകൾ ഒരുക്കി കുമരകം വാെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യായന വർഷം തുടങ്ങുകയാണ്. കേരളത്തിലെ മൂന്ന് സ്കൂളുകൾക്ക് മാത്രം സർക്കാർ അനുവദിച്ചു നൽകിയിട്ടുള്ള വെർച്ചൽ റിയാലിറ്റി ലാബുകളിൽ ഒന്നാണിത്. യൂ.പി മുതൽ പ്ലസ് ടു തലം വരെയുള്ള കുട്ടികൾക്ക് ഈ സൗകര്യം ഉപയോഗിക്കുവാനാകും വെർച്ചൽ റിയാലിറ്റി ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഇന്നലെ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി.എസ് സുഗേഷ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ […]

കിഫ്‌ബി അടച്ചുപൂട്ടും; വെളിപ്പെടുത്തലുമായി ഭരണപരിഷ്കാര കമ്മിഷന്റെ റിപ്പോർട്ട്

  തിരുവനന്തപുരം: റഎൽഡിഎഫ് സർക്കാർ അഭിമാനായി ഉയർത്തി കാണിച്ചിരുന്ന കിഫ്ബി പൂട്ടുമെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട്. ഭരണപരിഷ്‌കാര കമ്മിഷന്റെ റിപ്പോര്‍ട്ടിലാണ് കിഫ്ബി പൂട്ടുന്ന കാര്യം വ്യക്തമാക്കുന്നത്. കിഫ്ബി പ്രത്യേക ലക്ഷ്യം മുന്‍നിര്‍ത്തി സൃഷ്ടിച്ച കമ്പനിയെന്ന് പരാമർശിച്ചാണ് പൂട്ടുന്ന കാര്യം വ്യക്തമാക്കുന്നത്. ലക്ഷ്യപൂര്‍ത്തീകരണത്തോടെ കിഫ്‌ബി എന്ന സംവിധാനം നിര്‍ത്തലാക്കപ്പെടും ഭരണ പരിഷ്‌കാര കമ്മിഷന്റെ പ്രവര്‍ത്തി പഠന പരിധിയില്‍ നിന്നും കിഫ്ബിയെ ഒഴിവാക്കി. ക്ഷേമ പെന്‍ഷന്‍ നല്‍കാനുള്ള കമ്പനിയും പൂട്ടുമെന്ന് റിപ്പോർട്ടിൽ പറയുന്നു. കിഫ്‌ബി സംസ്ഥനത്തിന്റെ ബാധ്യതയെന്ന് കേന്ദ്രം ആവർത്തിക്കുന്നതിനിടെയാണ് പൂട്ടുന്ന കാര്യത്തെ കുറിച്ച് വെളിപ്പെടുത്തൽ പുറത്തുവരുന്നത്. കേരളത്തിന്റെ […]

അതിശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് ശക്തമായ മഴയക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് അറിയിപ്പ്. മലയോര മേഖലയിലും ഇടനാടുകളിലും മഴ ശക്തമാകും. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ […]

കോട്ടയം കുമരകം റോഡിലെ ഇല്ലിക്കൽ കാറും ഓട്ടോയും കൂടിയിടിച്ച് അപകടം:ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്:ഓട്ടോ യാത്രക്കാരനും പരിക്കേറ്റു: ഇരുവരെയും മെഡി.കോളജിൽ പ്രവേശിപ്പിച്ചു. അപകടം ഇന്നു രാവിലെ 11 -ന്

  കോട്ടയം : കുമരകം റോഡിൽ ഇല്ലിക്കലിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഓട്ടോയിൽ ഉണ്ടായിരുന്ന യാത്രക്കാരനേയും ഡ്രൈവറേയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇല്ലിക്കലിൽ 11 മണിയോടു കൂടിയാണ് അപകടം നടന്നത്. കാറ്ററിംഗ് കേന്ദ്രത്തിൽ നിന്നും കല്യാണ പരിപാടിക്ക് സദ്യയുമായി പോയ ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. കാർ ഡ്രൈവർ ഫോണിൽ സംസാരിച്ചു കൊണ്ട് ഓവർ ടേക്ക് ചെയ്തതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.