മാസപ്പടി വിവാദത്തില്‍ കോടതിയില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കി മാത്യു കുഴല്‍ നാടൻ.

മാസപ്പടി വിവാദത്തില്‍ കോടതിയില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കി മാത്യു കുഴല്‍ നാടൻ.

 

കൊച്ചി: മാസപ്പടി വിവാദത്തില്‍ കോടതിയില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കി മാത്യു കുഴല്‍ നാടൻ. പ്രസ്തുത രേഖകള്‍ അന്വേഷണം പ്രഖ്യാപിക്കാൻ പര്യാപ്തമാണോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു.

കേസ് വിധി പറയാനായി ഈ മാസം ആറിലേക്ക് മാറ്റി. മുഖ്യമന്ത്രിക്കും മകള്‍ വീണാ വിജയനുമെതിരായ മാസപ്പടി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടന്റെ ഹർജിയില്‍ കോടതി ഇന്ന് വിധി പറയാൻ ഇരിക്കുകയായിരുന്നു.

കേസ് പരിഗണിച്ചപ്പോള്‍ കുഴല്‍നാടന്റെ അഭിഭാഷകൻ കൂടുതല്‍ രേഖകള്‍ കോടതിക്ക് കൈമാറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിഎംആർഎല്ലിന് വഴിവിട്ട സഹായം നല്‍കാൻ മുഖ്യമന്ത്രി ഇടപെട്ടുവെന്നതിനു പര്യാപ്തമായ രേഖകളാണ് ഹാജരാക്കിയതെന്ന് കുഴല്‍നാടൻ അവകാശപ്പെട്ടു.