Spread the love

 

കോട്ടയം: ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും. കോട്ടയം ജില്ലാ പോലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു.

video
play-sharp-fill

 

ഇന്ന് രാവിലെ 11 മണിക്ക് ഗാന്ധി സ്ക്വയറിൽ വച്ച് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്തെ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ട്രാഫിക് ഡ്യൂട്ടിയും മറ്റും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് തങ്ങളുടെ ഡ്യൂട്ടി സുഗമമായി ചെയ്യുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ സൺഗ്ലാസുകൾ വിതരണം ചെയ്യുന്നതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

 

ചടങ്ങിൽ അഡീഷണൽ എസ്.പി വി.സുഗതൻ, കോട്ടയം ഡിവൈഎസ്പി മുരളി.എം, ജില്ലാ പോലീസ് അസോസിയേഷൻ ഭാരവാഹികളായ ബിനു കെ.ഭാസ്കർ, രഞ്ജിത്ത് കുമാർ പി ആർ, കെ.പി.ഓ.എ ഭാരവാഹികളായ എം.എസ് തിരുമേനി, പ്രേംജി കെ.നായർ, മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group