play-sharp-fill
മദ്യപിച്ചത് ചോദ്യം ചെയ്തു  : വീട്ടമ്മയെയും വികലാംഗനായ മകനെയും ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

മദ്യപിച്ചത് ചോദ്യം ചെയ്തു : വീട്ടമ്മയെയും വികലാംഗനായ മകനെയും ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

 

പള്ളിക്കത്തോട്: വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസിൽ ആനിക്കാട് കല്ലാടുംപൊയ്ക സുധീഷ് റ്റി.എൻ (29), കുറുമള്ളൂർ വെള്ളാപ്പള്ളിക്കുന്ന് ഷിബിൻ കെ.ബാബു (29) എന്നിവരെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു.

 

ഏപ്രിൽ 27ആം തീയതി ഇരുവരും ചേർന്ന് രാത്രി 10:30 മണിയോടുകൂടി ആനിക്കാട് സ്വദേശിനിയായ വീട്ടമ്മയെ അവർ പുതിയതായി പണിയുന്ന വീടിന്റെ സമീപം വച്ച് അസഭ്യം പറയുകയും അടിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച വികലാംഗനായ മകനെ ക്രൂരമായി മർദ്ദിക്കുകയും ചുടുകട്ട ഉപയോഗിച്ച് ഇടിക്കുകയും ചെയ്തു. കൂടാതെ ഇയാളുടെ കയ്യിൽ ഇരുന്ന മൊബൈൽ ഫോൺ പിടിച്ചു വാങ്ങി നിലത്തെറിഞ്ഞു പൊട്ടിക്കുകയും ഇരുവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

 

സുധീഷും ഷിബിനും ചേർന്ന് വീട്ടമ്മ പുതിയതായി പണിയുന്ന വീടിന്റെ മതിലിലിരുന്ന് മദ്യപിച്ചത് വീട്ടമ്മ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇവർ വീട്ടമ്മയെയും മകനെയും ആക്രമിച്ചത്. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്. ഓ മനോജ് കെ.എൻ, എസ്.ഐ രമേശൻ പി. എ, സി.പി.ഓ സുജീഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പ്രതികൾ ഇപ്പോൾ റിമാൻഡിൽ ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group