കൊക്കോതമംഗലം സൽസ്നേഹഭവൻ ചാരിറ്റബിൾ സൊസൈറ്റി ഡിസംബർ 15 – ന്  സമൂഹ വിവാഹം നടത്തുന്നു. നിർധനരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് അപേക്ഷിക്കാം.

കൊക്കോതമംഗലം സൽസ്നേഹഭവൻ ചാരിറ്റബിൾ സൊസൈറ്റി ഡിസംബർ 15 – ന്  സമൂഹ വിവാഹം നടത്തുന്നു. നിർധനരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് അപേക്ഷിക്കാം.

 

കോട്ടയം: ചേർത്തല, കൊക്കോതമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന സൽസ്നേഹഭവൻ ചാരിറ്റബിൾ സൊസൈറ്റി സമൂഹ വിവാഹം നടത്തുന്നു.

ഡിസംബർ 15 – ന് ചേർത്തല ടൗൺ ഹാളിൽ വച്ചാണ് സമൂഹ വിവാഹം നടത്തുന്നത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പെൺകുട്ടികളെയാണ് സമൂഹ വിവാഹത്തിൽ പരിഗണിക്കുന്നത്. വിവാഹ ത്തിലേക്ക് ആവശ്യമായ വസ്ത്രവും ആഭരണവും സൊസൈറ്റി നൽകും. 30 നിർദ്ധരായ ചെൺക്കുട്ടികളുടെ വിവാഹം നടത്തുവാനാണ് സൊസൈറ്റി തിരുമാനിച്ചിരി ക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമൂഹ വിവാഹത്തിൽ പങ്കെടുക്കുവാൻ താൽപര്യമുളള പെൺകുട്ടികൾക്ക് അവളുടെ രക്ഷിതാക്കൾ ഫോട്ടോയും അവരുടെ വിശദവിവരങ്ങൾ അടങ്ങുന്ന ഒരു ബയോഡേറ്റയും ചേർത്തല കൊക്കോതമംഗലം ഓഫിസിലേക്ക് നേരിട്ടോ അല്ലാതെയോ, തപാൽ മുഖാന്തരമോ നല്കണം.

പതിറ്റാണ്ടുകളായി ജീവകാരുണ്യ പ്രവ- ർത്തനവുമായി മുന്നോട്ട് പോകുന്ന (പ്രസ്ഥാനമാണ് സൽ സ്നേഹ ഭവൻഎന്നും അശരണരും നിലാരംബരുമായ നിരവധി പേർക്ക് കൈത്താങ് ആയി

പ്രവർത്തിച്ചു വരികയാണന്ന് ഇവർ അറിയിച്ചു.

ആദിവാസികളുടേയും പിന്നോക്ക സമുദായങ്ങളുടേ യും അരക്ഷിതാവസ്ഥകൾ കണ്ടറിഞ്ഞ് സഹായ സഹകരണങ്ങൾ ഏർപ്പെടുത്തുകയുംചെയ്തു വരുന്നു. വിശദവിവരങ്ങൾക്ക് ഫോൺ: 9349173507, 9072186886.