Spread the love

 

കോട്ടയം: കോട്ടയം ജില്ലയിൽ നിന്നും നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ആറ് മാസത്തേക്ക് നാടുകടത്തി. തിരുവാർപ്പ് കാഞ്ഞിരം ജെറിൻ (25), കൂരോപ്പട നിധിൻ കുര്യൻ (33) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവിട്ടത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

video
play-sharp-fill

 

ജെറിന് കുമരകം, കോട്ടയം ഈസ്റ്റ്, കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭീഷണിപ്പെടുത്തൽ, കഞ്ചാവ് വില്പന തുടങ്ങിയ കേസുകളും, നിധിൻ കുര്യന് ചിങ്ങവനം, കോട്ടയം ഈസ്റ്റ്, കറുകച്ചാൽ എന്നീ സ്റ്റേഷനുകളിൽ ഭീഷണിപ്പെടുത്തൽ മോഷണം, കവർച്ച, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്.

 

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group