അരുവിത്തുറ തിരുനാള്‍: തിരുനാളുകളുടെ സമാപന തിരുനാൾ; ആചാരങ്ങളും പാരമ്പര്യങ്ങളും മുറകെപ്പിടിക്കുന്ന തിരുനാള്‍ സമാപനത്തിലേക്ക്

അരുവിത്തുറ: തിരുനാളുകളെല്ലാം ആചാരങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണെങ്കിലും അരുവിത്തുറ തിരുനാള്‍ എന്നും വേറിട്ടു നില്‍ക്കുന്നതായി നമുക്ക് കാണാൻ സാധിക്കും. നാട്ടിലെ തിരുനാളുകളുടെ സമാപന തിരുനാളായിട്ടാണ് അരുവിത്തുറ തിരുനാള്‍ അറിയപ്പെടുന്നത്. വേനല്‍ക്കാലം അവസാനിക്കുന്നതിനു മുൻപുള്ള മേടത്തില്‍ മഴയുടെ സമയത്താണ് അരുവിത്തുറ തിരുനാള്‍ (ഏപ്രില്‍ 23, 24, 25 മേടം 10, 11, 12 ). ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ വല്യച്ചന്‍റെ ദിനമായി ആചരിക്കുന്ന ഏപ്രില്‍ 24 ഉം എല്ലാ ശുഭകാര്യങ്ങളും നടത്താൻ മലയാളികള്‍ കണക്കാക്കുന്ന ദിവസമായ മേടം പത്തും അരുവിത്തുറ തിരുനാളില്‍ ഒന്നിക്കുന്നത് ഒരു യാദൃച്ഛികമായി മാറുന്നു. […]

വണ്ടിപ്പെരിയാര്‍ കുമളി റൂട്ടില്‍ മദ്യലഹരിയില്‍ പൊലീസുകാരൻ്റെ ബൈക്ക് റൈഡിംഗ്; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്; കുമളി സ്റ്റേഷനിലെ പൊലീസുകാരനായ സുജിത്തിനെതിരെ നടപടിയുണ്ടായേക്കും

കട്ടപ്പന: മദ്യലഹരിയില്‍ അപകടകരമായ രീതിയില്‍ ബൈക്കോടിച്ച പൊലീസുകാരനെതിരെ നടപടിയുണ്ടായേക്കുമെന്ന് റിപ്പോർട്ട്. കുമളി സ്റ്റേഷനിലെ പൊലീസുകാരനായ സജിത്ത് ബൈക്കോടിച്ചത് മദ്യലഹരിയിലാണെന്ന് വൈദ്യ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. പൊലീസിന്റെ ബൈക്കിലായിരുന്നു ഇയാളുടെ അഭ്യാസപ്രകടനം. ഇന്നലെ ഉച്ചകഴിഞ്ഞാണ് കൊട്ടരക്കര -ദിണ്‍ഡുക്കല്‍ ദേശീയ പാതയില്‍ വണ്ടിപ്പെരിയാർ കുമളി റൂട്ടില്‍ മദ്യലഹരിയില്‍ ഇയാള്‍ വാഹനമോടിച്ചത്. റോഡിലൂടെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് കുമളി സ്റ്റേഷനിലെ പൊലീസുകാരനായ സജിത്ത് ബൈക്ക് ഓടിച്ചത്. ഒരു തവണ എതിരെ വന്ന വാഹനത്തിലിടിക്കാതെ തലനാരിഴക്കാണ് രക്ഷപെട്ടത്. പിന്നാലെയെത്തിയ ഒരു വാഹനത്തിലെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങള്‍ പുറത്തായതോടെ പൊലീസ് അന്വേഷണമാരംഭിച്ചു. മദ്യപിച്ചാണ് പുറത്തായതോടെ […]

മൂന്ന് പേരെ അതിദാരുണമായി കഴുത്തറുത്തും വെട്ടിയും കൊലപ്പെടുത്തി; ജീവനുണ്ടോയെന്നറിയാന്‍ ഷോക്കടിപ്പിച്ചു; കോട്ടയം പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിച്ച പ്രതിയുടെ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്‌….!

കൊച്ചി: കേരളത്തെ ഞെട്ടിച്ച കോട്ടയം പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ വിചാരണക്കോടതി വധശിക്ഷയ്‌ക്കു വിധിച്ച പ്രതി നരേന്ദ്ര കുമാറിന്റെ അപ്പീലില്‍ ഹൈക്കോടതി ഇന്നുവിധി പറയും. രാവിലെ 11 നു ജസ്‌റ്റിസ്‌ ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ബെഞ്ച്‌ പ്രത്യേക സിറ്റിങ്‌ നടത്തിയാണു വിധി പറയുന്നത്‌. കേസ്‌ അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നു ചൂണ്ടിക്കാട്ടിയാണു കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി വധശിക്ഷ വിധിച്ചത്‌. വധശിക്ഷയ്‌ക്ക് പുറമേ ഇരട്ട ജീവപര്യന്തവും ഏഴുവര്‍ഷം തടവും വിധിച്ചിരുന്നു. എന്നാല്‍, വധശിക്ഷ ഇളവു ചെയ്ണയമെന്നാണു പ്രതിയുടെ വാദം. ശിക്ഷയില്‍ ഇളവുണ്ടാകുമെന്നാണു പ്രതീക്ഷ. 2015 മേയ്‌ 16 ന്‌ ആണ്‌ […]

ലോക്‌സഭ തിരഞ്ഞെടുപ്പ് : കോട്ടയം ജില്ലയിൽ എക്‌സൈസ് നടത്തിയ പരിശോധനകളില്‍ 10 കിലോ കഞ്ചാവ് പിടികൂടി ; 93 മയക്കുമരുന്ന് കേസുകളിലായി 94 പേർ അറസ്റ്റിലായി ; വിവിധ കേസുകളിലായി 1,22,000 രൂപ പിഴ ഈടാക്കി

സ്വന്തം ലേഖകൻ കോട്ടയം: ലോക്‌സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ജില്ലയില്‍ എക്‌സൈസ് നടത്തിയ പരിശോധനകളില്‍ 10.184 കിലോ കഞ്ചാവ് പിടിച്ചെടുത്തതായി ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.32.066 ഗ്രാം ബ്രൗണ്‍ ഷുഗറും 7.8 ഗ്രാം എം.ഡി.എം.എയും 0.408 ഗ്രാം മെത്താംഫിറ്റമിനും 21.84 ഗ്രാം നൈട്രോസെപാം ഗുളികകളും മെഫെന്റർമൈൻ സള്‍ഫേറ്റ് ഐ.പി.യും പിടിച്ചെടുത്തു. 93 മയക്കുമരുന്ന് കേസുകളിലായി 94 പേർ അറസ്റ്റിലായി. 15110 രൂപയും അഞ്ചു വാഹനങ്ങളും പിടിച്ചെടുത്തു. 846 കേസെടുത്തു. 400 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 13 ലിറ്റർ ചാരായവും 73.9 ലിറ്റർ ബിയറും 1830.750 ലിറ്റർ വൈനും […]

കുടുംബപരമായ പ്രശ്നത്തിന്റെ പേരിൽ പിതാവുമായി വാക്ക് തർക്കം; മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകനെ പള്ളിക്കത്തോട് പൊലീസ് പിടികൂടി

സ്വന്തം ലേഖകൻ പള്ളിക്കത്തോട് : മാതാപിതാക്കളെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ പുളിക്കൽ കവല ചെല്ലിമറ്റം ഭാഗത്ത് പൂവത്തും കുഴിയിൽ വീട്ടിൽ രാജേഷ് പി.റ്റി (44) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി 09.00 മണിയോടുകൂടി വീട്ടിലെത്തുകയും കുടുംബപരമായ പ്രശ്നത്തിന്റെ പേരിൽ പിതാവുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും, തുടർന്ന് പിതാവിനെ ചീത്ത വിളിക്കുകയും, വിറക് കമ്പ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ആക്രമണം തടഞ്ഞ പിതാവിന്റെ കൈയ്ക്ക് സാരമായി പരിക്കു പറ്റുകയും,നിലത്തുവീണ ഇയാളെ ക്രൂരമായി […]

പാലായില്‍ വഴിയരികിലെ ബജി കടയിലേക്ക് കാർ ഇടിച്ചു കയറി അപകടം ; എലിക്കുളം സ്വദേശിയായ സ്ത്രീയ്ക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: പാലായില്‍ വഴിയരികിൽ പ്രവർത്തിച്ചിരുന്ന ബജി കടയിലേക്ക് കാർ ഇടിച്ചു കയറി കടയുടമക്ക് പരിക്ക്. എലിക്കുളം സ്വദേശി ഉഷ ചന്ദ്രനാണ് (58) അപകടത്തിൽ പരിക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ച കഴിഞ്ഞ് 2.30യോടെ പാലാ പൊൻകുന്നം റൂട്ടിൽ അഞ്ചാം മൈൽ ഭാ​ഗത്ത് വെച്ചാണ് അപകടമുണ്ടായത്.

കോട്ടയത്തെ കൊട്ടിക്കലാശം നഗരത്തെ ആവേശക്കടലാക്കി:കൊട്ടിക്കലാശം നടന്നത് ഗാന്ധി സ്ക്വയറിലും തിരുനക്കര മൈതാനത്തുമായി

  കോട്ടയം: കോട്ടയം നഗരത്തെ ഇളക്കിമറിച്ച് സ്ഥാനാർത്ഥികളുടെ തെരത്തെടുപ്പ് കൊട്ടിക്കലാശം. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വാദ്യമേളങ്ങളുമായി . മൂന്നു സ്ഥാനാർത്ഥികരുടെയും പ്രചരണം ഗാന്ധി സ്ക്വയറിലേക്ക് ഒഴുകി. ഒടുവിൽ സ്ഥാനാർഥികളായ .തോമസ് ചാഴിക്കാടൻ , ഫ്രാൻസിസ് ജോർജ് , തുഷാർ വെള്ളാപ്പള്ളി എന്നിവരും എത്തി. ഇതോടെ നഗരം ആവേശക്കടലായി. പിന്നീട് എൻഡിഎ സ്ഥാനാർത്ഥി തിരുനക്കര മൈതാനിയിലേക്ക് മാറി. എൽഡിഎഫും യുഡിഎഫും ഗാന്ധി സ്ക്വയറിൽ നേർക്കുനേർ നിന്നു. കൊടിതോരണങ്ങളും പ്രചരണ വാഹനങ്ങളുമായി സ്ഥാനാർത്ഥികൾ റോഡിന് ഇരു വശവും നിരന്നു. വാദ്യമേളങ്ങൾ അരങ്ങു തകർത്തു. മുദ്രാവാക്യവും തെരഞ്ഞെടുപ്പുഗാനങ്ങളും […]

കോട്ടയം ജില്ലയിലും നിരോധനാജ്ഞ(144) പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

  കോട്ടയം: സമാധാനപരവും സുതാര്യവുമായ ലോക്‌സഭാ തെരഞ്ഞെടുപ്പു നടത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ ക്രിമിനൽ നടപടിച്ചട്ട പ്രകാരം നിരോധനാജ്ഞ(144) പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ മജിസ്‌ട്രേറ്റുമായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി. വിലക്ക് ലംഘിക്കുന്നവർക്ക് ഐ.പി.സി. 188 പ്രകാരമുള്ള വിചാരണനടപടി നേരിടേണ്ടിവരും.

ചാലക്കുടിയില്‍ ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി: മദ്യത്തിന് അടിമയായ ഭർത്താവ് നടത്തിയ ക്രൂരത

  തൃശൂര്‍: ചാലക്കുടി പൂലാനിയില്‍ ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മേലൂര്‍ കുന്നപ്പിള്ളി മാരേക്കാടന്‍ ലിജ (35) ആണ് മരിച്ചത്. ഭര്‍ത്താവ് പൂലാനി കുറുപ്പം കാട്ടുവിള പുത്തന്‍വീട്ടില്‍ പ്രതീഷ്(38) കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. തിങ്കള്‍ രാത്രി 9 ഓടേയായിരുന്നു സംഭവം. പൂലാനിയിലെ വാടവീട്ടിലാണ് പ്രതീഷും ലിജയും താമസിച്ചിരുന്നത്. എട്ടുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. മദ്യത്തിനടിമയായ പ്രതീഷ് ലിജയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. തിങ്കളാഴ്ചയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. അതിനിടെയാണ് പ്രതീഷ് ലിജയെ കഴുത്തില്‍ ഷാള്‍ കൊണ്ട് മുറുക്കി ശ്വാസംമുട്ടിച്ചത്. […]

സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകാൻ തീരുമാനിച്ചു; സഹോദരന്റെ ഭാര്യ എതിർത്തു: വഴക്കിനൊടുവിൽ യുവാവിനെ ബന്ധുക്കൾ അടിച്ചുകൊലപ്പെടുത്തി

  ബാരാബങ്കി: സഹോദരിക്ക് വിവാഹസമ്മാനമായി സ്വർണവളയും ടിവിയും നൽകാൻ തീരുമാനിച്ച യുവാവുമായി ഭാര്യ വാക്കു തർക്കത്തിലേർപ്പെട്ടതിന് പിന്നാലെ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ ചന്ദ്ര പ്രകാശ് മിശ്ര എന്ന മുപ്പത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 26-ന് വിവാഹം നിശ്ചയിച്ച സഹോദരിക്ക് ചന്ദ്ര പ്രകാശ് സമ്മാനമായി നൽകാൻ തീരുമാനിച്ചത് ഒരു സ്വർണ വളയും ടിവിയുമാണ്. എന്നാൽ ഭർത്താവിന്റെ തീരുമാനം അറിഞ്ഞഭാര്യ ചാബി ഇതിനെ എതിർത്തു. ഇരുവരും തമ്മിൽ കടുത്ത വാഗ്വാദമുണ്ടായി. തുടർന്ന് ഭർത്താവിനെ പാഠം പഠിപ്പിക്കാൻ ചാബി തന്റെ സഹോദരന്മാരെ വിളിച്ചുവരുത്തി. വീട്ടിലെത്തിയ […]