കോട്ടയത്തെ കൊട്ടിക്കലാശം നഗരത്തെ ആവേശക്കടലാക്കി:കൊട്ടിക്കലാശം നടന്നത് ഗാന്ധി സ്ക്വയറിലും തിരുനക്കര മൈതാനത്തുമായി

കോട്ടയത്തെ കൊട്ടിക്കലാശം നഗരത്തെ ആവേശക്കടലാക്കി:കൊട്ടിക്കലാശം നടന്നത് ഗാന്ധി സ്ക്വയറിലും തിരുനക്കര മൈതാനത്തുമായി

 

കോട്ടയം: കോട്ടയം നഗരത്തെ ഇളക്കിമറിച്ച് സ്ഥാനാർത്ഥികളുടെ തെരത്തെടുപ്പ് കൊട്ടിക്കലാശം. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വാദ്യമേളങ്ങളുമായി . മൂന്നു സ്ഥാനാർത്ഥികരുടെയും പ്രചരണം ഗാന്ധി സ്ക്വയറിലേക്ക് ഒഴുകി. ഒടുവിൽ സ്ഥാനാർഥികളായ .തോമസ് ചാഴിക്കാടൻ , ഫ്രാൻസിസ് ജോർജ് , തുഷാർ വെള്ളാപ്പള്ളി എന്നിവരും എത്തി.

ഇതോടെ നഗരം ആവേശക്കടലായി. പിന്നീട് എൻഡിഎ സ്ഥാനാർത്ഥി തിരുനക്കര മൈതാനിയിലേക്ക് മാറി. എൽഡിഎഫും യുഡിഎഫും ഗാന്ധി സ്ക്വയറിൽ നേർക്കുനേർ നിന്നു. കൊടിതോരണങ്ങളും പ്രചരണ വാഹനങ്ങളുമായി സ്ഥാനാർത്ഥികൾ റോഡിന് ഇരു വശവും നിരന്നു. വാദ്യമേളങ്ങൾ അരങ്ങു തകർത്തു.

മുദ്രാവാക്യവും തെരഞ്ഞെടുപ്പുഗാനങ്ങളും അലയടിച്ചു.
റോഡരികിലും കെട്ടിടങ്ങളുടെ മുകളിലും കയറി പ്രവർത്തകരുടെ ആവേശം.. പ്രചരണം അവസാനിക്കുന്ന സമയം വരെ ആവേശത്തിന് ഒട്ടും കുറവ് വന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവർത്തകർ നേർക്കുനേർ നിന്ന് മുദ്രാവാക്യം വിളിക്കുമ്പോൾ ആത്മസംയമനം കൈവിടാതിരിക്കാൻ പോലീസ് ജാഗ്രത പാലിച്ചു. കൃത്യം 6 മണിക്ക് പരസ്യ പ്രചാരണം അവസാനിച്ചു. തുഷാർ വെള്ളാപ്പള്ളിയുടെ ജന്മദിനമായിരുന്നു ഇന്ന്. തിരുനക്കര മൈതാനിയിൽ ലേക്ക് മുറിച്ച് ജന്മദിനാഘോഷം നടത്തിയാണ് പ്രവർത്തകർ മടങ്ങിയത്.